പണത്തെച്ചൊല്ലി തര്‍ക്കം; മരുമകള്‍ അമ്മായിയമ്മയുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ചു

ആന്ധ്രപ്രദേശില്‍ പണത്തെച്ചൊല്ലിയുള്ള തര്‍ക്കം മൂത്ത് മരുമകള്‍ അമ്മായിയമ്മയുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ചു . ആന്ധ്രയിലെ കൃഷ്ണയില്‍ പന്‍ഡപാഡു ഗ്രാമത്തിലാണ് സംഭവം.തിളച്ച എണ്ണ വീണ് പൊളളലേറ്റ 55 കാരിയായ ചുക്ക ലക്ഷ്മി ആശുപത്രിയിലാണ്. ഗ്രാമത്തില്‍ പുല്ല് മേഞ്ഞ ചെറിയ വീട്ടില്‍ മകന്റെയും മരുമകളുടെയും ഒപ്പമാണ് ചുക്ക ലക്ഷ്മി താമസിച്ചിരുന്നത്.
ഈ അടുത്ത ദിവസങ്ങളില്‍ ഛുക്ക ലക്ഷ്മിക്ക് കുറച്ച് പണം ക്ഷേമപദ്ധതി വഴി ലഭിച്ചു. ഈ പണം വീട് നന്നാക്കാന്‍ മകന്‍ ശിവ്‌നാരായണന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതിനെച്ചൊല്ലി മരുമകളുമായി ചില തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം മൂര്‍ച്ഛിച്ചാണ് ശനിയാഴ്ച രാത്രി മരുമകള്‍ തിളച്ച എണ്ണ ഒഴിച്ചത്. സംഭവത്തില്‍ മരുമകള്‍ സ്വരൂപയെ പോലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha























