കൊവിഡ് വ്യാപനം കുറയാത്തതില്‍ ആശങ്ക.... ലോക്ക് ഡൗണില്‍ ഇനിയും ഇളവ് നല്‍കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനിക്കും... മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗം രോഗവ്യാപനവും നിയന്ത്രണ സംവിധാനങ്ങളും വിലയിരുത്തും

കൊവിഡ് വ്യാപനം കുറയാത്തത് ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണില്‍ ഇനിയും ഇളവ് നല്‍കുന്നത് സംബന്ധിച്ച് നാളെ തീരുമാനിക്കും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗം രോഗവ്യാപനവും നിയന്ത്രണ സംവിധാനങ്ങളും വിലയിരുത്തും.
ഒരാഴ്ചയിലേറെയായി പത്ത ശതമാനത്തില്‍ നിന്ന് പ്രതിദിന രോഗവ്യാപനം കുറയുന്നില്ല. ഇതാണ് ആശങ്കയ്ക്ക് കാരണം. രാജ്യത്ത് പ്രതിദിന വ്യാപനം കൂടുതല്‍ കേരളത്തിലാണ്.
ജൂലായ് ഒന്നിന് മെഡിക്കല്‍ കോളേജുകളില്‍ അദ്ധ്യയനം ആരംഭിക്കും. യൂണിവേഴ്‌സിറ്റികളുടെ പ്രവര്‍ത്തനത്തിനും നടപടികള്‍ തുടങ്ങി. സര്‍വ്വകലാശാലാ പരീക്ഷകളും പ്‌ളസ് ടു പ്രാക്ടിക്കല്‍ പരീക്ഷകളും ഇന്നാരംഭിക്കും.
പി.എസ്. സി. പരീക്ഷകളും നടത്താനൊരുങ്ങുകയാണ്. എസ്.എസ്.എല്‍.സി. പരീക്ഷാഫലം വരുന്നതോടെ പ്‌ളസ് വണ്‍ പ്രവേശന നടപടികളും ആരംഭിക്കണം.ഈ സാഹചര്യത്തില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കാനാകാത്തത് സര്‍ക്കാരിന് കടുത്ത ആശങ്കയാണുണ്ടാക്കുന്നത്. ലോക്ക് ഡൗണ്‍ നിയന്ത്രണം നിലവില്‍ തദ്ദേശസ്ഥാപനങ്ങളിലെ സ്ഥിതിയനുസരിച്ചാണ്. 16ശതമാനത്തില്‍ കൂടുതലുള്ള സ്ഥലങ്ങളിലാണ് കടുത്ത നിയന്ത്രണം. ഇതില്‍ മാറ്റം വരുത്താനിടയുണ്ട്.
ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാനുള്ള അനുമതി,തിയേറ്ററുകളും മാളുകളും തുറക്കാന്‍ അനുവദിക്കല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഹാജര്‍ കൂട്ടല്‍, ബ്യൂട്ടിപാര്‍ലറുകള്‍ തുറക്കല്‍, ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യം, ഗതാഗത നിയന്ത്രണങ്ങള്‍ പിന്‍വലിക്കല്‍ തുടങ്ങി നിരവധി ആവശ്യങ്ങളും സമ്മര്‍ദ്ദങ്ങളും സര്‍ക്കാരിന് മുന്നിലുണ്ട്.
https://www.facebook.com/Malayalivartha























