ജീവനുവേണ്ടി യാചിച്ച് മകള്‍..... 'ഞാന്‍ മരിക്കണോ അമ്മേ, ഞാന്‍ നന്നായി പഠിക്കുന്നതല്ലേ...' അവള്‍ കണ്ണീരോടെ യാചിച്ചെങ്കിലും ആ അമ്മയുടെ മനസ്സലിഞ്ഞില്ല, ബലം പ്രയോഗിച്ച് ഉറക്കഗുളിക കൊടുത്തു, ഒടുവില്‍ സംഭവിച്ചത്......

ജീവനുവേണ്ടി യാചിച്ച് മകള്‍..... 'ഞാന്‍ മരിക്കണോ അമ്മേ, ഞാന്‍ നന്നായി പഠിക്കുന്നതല്ലേ...' അവള്‍ കണ്ണീരോടെ യാചിച്ചെങ്കിലും ആ അമ്മയുടെ മനസ്സലിഞ്ഞില്ല, ബലം പ്രയോഗിച്ച് ഉറക്കഗുളിക കൊടുത്തു, ഒടുവില്‍ സംഭവിച്ചത്......
പന്ത്രണ്ടുകാരിയായ മകളെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയശേഷം മാതാവ് കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂട്ടിക്കല്‍ ചപ്പാത്ത് ഭാഗത്ത് കണ്ടത്തില്‍ (കൊപ്ലിയില്‍) ഷെമീറിന്റെ മകള്‍ ഷംനയെയാണ് മാതാവ് ലൈജീന (34) നിര്‍ബന്ധിച്ച് ഉറക്കഗുളിക കൊടുത്തശേഷം ഇങ്ങനെ കൊലപ്പെടുത്തിയത്.
ഇന്നലെ പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം. വീട്ടില്‍ ഇവര്‍ രണ്ടുപേര്‍ മാത്രമാണ് താമസം. ഷെമീര്‍ വിദേശത്താണ്. ഷംന മുണ്ടക്കയം സെന്റ് ജോസഫ് സെന്‍ട്രല്‍ സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.ജീവനുവേണ്ടി മകള്‍ യാചിച്ച വിവരവും അമ്മ തന്നെയാണ് വെളിപ്പെടുത്തിയത്.
'ഞാന്‍ മരിക്കണോ അമ്മേ, ഞാന്‍ നന്നായി പഠിക്കുന്നതല്ലേ...' അവള്‍ കണ്ണീരോടെ യാചിച്ചു. പക്ഷേ, അമ്മയുടെ മനസലിഞ്ഞില്ല. ബലംപ്രയോഗിച്ച് ഉറക്കഗുളിക നല്‍കുകയായിരുന്നു. മയക്കത്തിലേക്ക് വഴുതിവീണ മകളുടെ കഴുത്തില്‍ അവളുടെ തന്നെ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയും ചെയ്തു.
അതിനുശേഷം,കിണറ്റില്‍ ചാടിയ ലൈജീനയുടെ നിലവിളി കേട്ടാണ് അയല്‍വാസികളും ബന്ധുക്കളും ഓടിയെത്തിയത്. മകളെ കൊന്നെന്നും ആത്മഹത്യ ചെയ്യാന്‍ കിണറ്റില്‍ ചാടിയതാണെന്നും ലൈജീന പറഞ്ഞു.
കഴുത്തില്‍ ഷാള്‍ മുറുകിയ നിലയില്‍ മുറിയില്‍ കണ്ട ഷംനയെ ബന്ധുക്കള്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആഴം കുറഞ്ഞ, അരപ്പൊക്കം മാത്രം വെള്ളമുള്ള കിണറ്റില്‍ നിന്ന് ലൈജീനയെ അഗ്‌നിരക്ഷാസേനയെത്തി കരയ്ക്ക് കയറ്റി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കി. ലൈജീന മാനസികാരോഗ്യത്തിന് ചികിത്സ തേടിയിരുന്നതായി സൂചന ലഭിച്ചു.
വീട്ടില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്.അതില്‍ ആര്‍ക്കെതിരെയും പരാമര്‍ശമില്ലെന്ന് പൊലീസ് വെളിപ്പെടുത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ലൈജീനയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കോട്ടയം എ.എസ്.പി. എ. യു സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ദ്ധരും തെളിവുകള്‍ ശേഖരിച്ചു.
https://www.facebook.com/Malayalivartha























