പ്രതിസന്ധികളെ അതിജീവിച്ച് സബ് ഇന്‍സ്‌പെക്ടറായി വാര്‍ത്തകളില്‍ ഇടം പിടിച്ച എസ്.ഐ ആനിക്ക് സ്ഥലം മാറ്റം....

പ്രതിസന്ധികളെ അതിജീവിച്ച് സബ് ഇന്‍സ്‌പെക്ടറായി വാര്‍ത്തകളില്‍ ഇടം പിടിച്ച എസ്.ഐ ആനിക്ക് സ്ഥലം മാറ്റം. വര്‍ക്കല പൊലീസ് സ്‌റ്റേഷനില്‍ എസ്.ഐ ആയിരുന്ന ആനിയെ അവരുടെ ആവശ്യപ്രകാരമാണ് കൊച്ചി സിറ്റിയിലെ പൊലീസ് സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്.
ജൂണ്‍ 25നാണ് എസ്.ഐ ആയി ആനി ചുമതലയേറ്റത്. തന്റെ കുടുംബം എറണാകുളത്താണന്നും സ്ഥലമാറ്റം വേണമെന്നും ആവശ്യപ്പെട്ട് ആനി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് സ്ഥലംമാറ്റം.
2014ല്‍ ആണ് ആനി വനിതകള്‍ക്കുള്ള എസ്.ഐ. ടെസ്റ്റിനായി തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നത്. ഇതിനിടെ വനിതാ കോണ്‍സ്റ്റബിള്‍ പരീക്ഷയെഴുതി പാസ്സായി 2016ല്‍ ജോലിയില്‍ പ്രവേശിച്ചു.
അതിനു ശേഷം 2019ല്‍ എസ്.ഐ ടെസ്റ്റ് ജയിച്ച് പരിശീലനവും പൂര്‍ത്തിയാക്കിയാണ് വര്‍ക്കലയില്‍ സബ് ഇന്‍സ്‌പെക്ടറായത്.
അതേസമയം കഠിനപ്രയത്‌നത്തിലൂടെ ജീവിതത്തിലെ തിരിച്ചടികളെ മറികടന്ന് സ്വപ്നം യാഥാര്‍ഥ്യമാക്കിയ ആനി ശിവ എന്ന പൊലീസ് സബ് ഇന്‍സ്‌പെക്ടറാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ താരം.
കേരളമൊന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ആനി ശിവയെ . ഭര്‍ത്താവും ഉറ്റവരും ഉപേക്ഷിച്ചതോടെ കൈക്കുഞ്ഞുമായി തെരുവിലിറങ്ങേണ്ടി വന്ന ആനിശിവ ഇന്ന് വര്‍ക്കലയില്‍ സബ് ഇന്‍സ്‌പെക്ടറാണ്.
പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ക്കല ശിവഗിരി തീര്‍ത്ഥാടന കാലത്ത് ഐസ്‌ക്രീമും നാരങ്ങവെള്ളവും വിറ്റിരുന്ന ആനി ശിവ കഠിന പ്രയത്‌നത്തിലൂടെ വിജയം നേടിയ കഥയാണ് കേരളം ചര്‍ച്ച ചെയ്യുന്നത്.
കേരളാ പോലീസില്‍ 2016ല്‍ കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ച ആനി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വര്‍ക്കല പൊലീസ് സ്‌റ്റേനില്‍ എസ്‌ഐ ആയി ചുമതലയേറ്റിരിക്കുകയാണ്.
ഈ നേട്ടത്തിലും ജീവിത വിജയത്തിലും ആനി ശിവയെ പ്രശംസിച്ച് നടന്‍ മോഹന്‍ലാല്‍ രംഗത്ത് എത്തിയിരിക്കുകയാണ്. 'നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിയ്ക്ക് അഭിനന്ദനങ്ങള്‍. ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങള്‍ക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെ' എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
നേരത്തെ യുവതാരംഉണ്ണി മുകുന്ദനും ആനി ശിവയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. 'വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത് എന്ന് എഴുതിയ ഉണ്ണിയുടെ ആശംസ ചര്‍ച്ചയായിരുന്നു.
https://www.facebook.com/Malayalivartha























