തുണി ഉരിഞ്ഞു നിന്നാൽ 50000 രൂപ... ലൈക്കും കമൻറും ഷെയറും ചെയ്യും ;എന്നാൽ ഇരുട്ടിൻ്റെ മറവിൽ സത്രീകളോട് ചെയ്യുന്നത് ഇതൊക്കെ തന്നെ....എങ്ങനെ ജീവിയ്ക്കും എന്നറിയാതെ പകച്ചു നിന്നപ്പോൾ വഴികാട്ടിയായത് അച്ഛന്റെ വാക്കുകൾ... ജീവിച്ചു കാണിക്കാൻ അച്ഛൻ ആവശ്യപ്പെട്ടപ്പോൾ വാശിയോടെ ഏറ്റെടുത്തു.. അച്ഛന് മറ്റുള്ളവരുടെ മുന്നിൽ തലയുയർത്തി നിൽക്കാൻ പൊരുതി ജയിച്ച എസ്.ഐ ആനി ശിവ...

എങ്ങനെ ജീവിയ്ക്കും എന്നറിയാതെ പകച്ചു നിന്നപ്പോൾ വഴികാട്ടിയായത് അച്ഛന്റെ വാക്കുകൾ... ജീവിച്ചു കാണിക്കാൻ അച്ഛൻ ആവശ്യപ്പെട്ടപ്പോൾ വാശിയോടെ ഏറ്റെടുത്തു.. അച്ഛന് മറ്റുള്ളവരുടെ മുന്നിൽ തലയുയർത്തി നിൽക്കാൻ പൊരുതി ജയിയ്ക്കാൻ തീരുമാനിച്ചു....
വിജയിച്ചു കഴിഞ്ഞ് ലൈംലൈറ്റിന്റെ മുന്നില്‍ നിൽക്കുമ്പോഴും പിന്നിട്ട വഴിയിലെ ദുർഘടങ്ങൾ ഓർത്തെടുക്കുകയാണ് കൊച്ചി സെൻട്രൽ പൊലീസ് എസ്.ഐ ആനി ശിവ...
എന്തൊക്കെ ചെയ്തിട്ടും മോനൊരു നേരത്തെ ഭക്ഷണം വാങ്ങിക്കൊടുക്കാൻ കഴിയാത്ത നാളുകൾ ..അറിയുന്നതും അറിയാത്തതുമായ ഒട്ടേറെ ജോലികൾ ചെയ്തു... സേവന കറി പൗഡർ വിറ്റഴിക്കാനായി വീടുകൾ തോറും കയറി ഇറങ്ങി.... എച്ച്.ഡി.എഫ്.സി ലൈഫില്‍ ഏജന്റായി... ആകെ കിട്ടുന്നത് 3500 രൂപ ശമ്പളം ...വാടക വീട്, കുട്ടിയുടെ ഡേ കെയര്‍ എല്ലാം കഴിഞ്ഞാല്‍ കയ്യിൽ മിച്ചം 50 രൂപ മാത്രം..
ഇതിലും ഭേദം നാരങ്ങാ വെള്ളം വില്പനയാണെന്നു ഉറപ്പിച്ചു... പക്ഷെ ജീവിതത്തിൽ ഒരിയ്ക്കൽ പോലും നാരങ്ങാ വെള്ളം കിടിച്ചിട്ടില്ലാത്ത ആൾക്ക് എങ്ങനെ നാരങ്ങാ വെള്ളത്തിന്റെ രുചി അറിയും? കൂട്ടുകാരിയ്‌ക്കൊപ്പം സ്വര്‍ണ്ണം പണയംവെച്ച് തുടങ്ങിയ കച്ചവടം പൊളിഞ്ഞു. കൂടെയുള്ളയാളുടെ ഭര്‍ത്താവ് മുഴുക്കുടിയനായിരുന്നു. കച്ചവടത്തിലെ പണം എടുത്ത് അയാള്‍ കുടിച്ചുതീര്‍ത്തു.
. ഇൻഷുറൻസ് ഏജൻ്റ് ആയ കാലത്ത് ഒരാളുടെ അടുത്ത് ഇൻഷുറൻസിനേക്കുറിച്ച് സംസാരിക്കാൻ പോയി. അയാൾ പറഞ്ഞത് നീ എൻ്റെ മുന്നിൽ തുണി ഉരിഞ്ഞു നിന്നാൽ 50000 രൂപയുടെ പോളിസി എടുക്കാമെന്നാണ്... ഇതാണ് സമൂഹം... സ്ത്രീകളോടുള്ള ഈ കാഴ്ചപ്പാടിന് ഇന്നും കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. .
ലൈക്കും കമൻറും ഷെയറും ചെയ്യാനൊക്കെ ഒരുപാട് പേര് ഉണ്ടാകും ...സ്ത്രീ സ്വാതന്ത്ര്യത്തെയും മാഹാത്മ്യത്തെയും വാഴ്ത്തിപ്പാടും.... സ്ത്രീ അമ്മയാണെന്നും ദേവിയാണെന്നുമൊക്കെ തരാതരം പോലെ പ്രസംഗിയ്ക്കും.... എന്നാൽ ഇവരിൽ പലരും ഇരുട്ടിൻ്റെ മറവിൽ സത്രീകളോട് ചെയ്യുന്നത് ഇതൊക്കെ തന്നെയാണ്
വിദ്യാഭ്യാസമല്ല അറിവിന്റെ മാനദണ്ഡം... എത്ര വിദ്യാഭ്യാസമുണ്ടായാലും അറിവിന്റെ അളവുകോല്‍ വിദ്യാഭ്യാസമല്ല...അത് ജീവിതാനുഭവങ്ങൾ തന്നെയാണ് ... ഭര്‍ത്താവും കുടുംബവും ഉപേക്ഷിച്ചതിന് ശേഷം 6 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം തെരുവില്‍ ഉപേക്ഷിക്കുമ്പോള്‍ ആനി ശിവയ്ക്ക് പതിനെട്ട് വയസ്സേ ഉണ്ടായിരുന്നുള്ളൂ...പിന്നീട് സ്വന്തം മകനൊപ്പം അനിയനും ചേട്ടനും എന്നപോലെ ജീവിച്ചു ..
ഒരുപാടു നാളത്തെ പോരാട്ടത്തിനും കഷ്ടപ്പാടുകള്‍ക്കും ശേഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ക്കല ശിവഗിരി തീര്‍ഥാടനത്തിന് ഐസ് ക്രീമും നാരങ്ങാ വെള്ളവും വിറ്റ് ജീവിച്ച അതേ സ്ഥലത്ത് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ആയി ചാർജെടുക്കാൻ കഴിഞ്ഞു... .. ഇതിലും വലുതായി എങ്ങനെ ആണ് ഒരാൾക്ക് ഇന്നലെകളോട് റിവഞ്ച് ചെയ്യാനാകുക…'
ഇപ്പോൾ ആനിക്ക് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റമായിരിക്കുകയാണ് . വർക്കല പൊലീസ് സ്റ്റേഷനിൽ എസ്.ഐ ആയിരുന്ന ആനിയെ അവർ ആവശ്യപ്പെട്ടത് പ്രകാരമാണ് കൊച്ചി സിറ്റിയിലെ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. ജൂൺ 25നാണ് വർക്കല പൊലീസ് സ്റ്റേഷനിൽ എസ്.ഐ ആയി ആനി ചുമതലയേറ്റത്. തന്‍റെ കുടുംബം എറണാകുളത്താണന്നും സ്ഥലമാറ്റം വേണമെന്നും ആവശ്യപ്പെട്ട് ആനി അപേക്ഷ സമർപിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് സ്ഥലംമാറ്റം.
https://www.facebook.com/Malayalivartha






















