മൊബൈൽ ഫോൺ വെള്ളത്തിൽ നഷ്ടമായി: പാസ്പോർട്ട് രേഖകൾ കാണ്മാനില്ല: തെളിവുകൾ പ്രതീക്ഷിച്ച് അന്വേഷണസംഘത്തിന് തിരിച്ചടി നൽകി അർജുൻ ആയങ്കി: രണ്ടും കൽപ്പിച്ച് കസ്റ്റംസിന്റെ ആ നീക്കം

സ്വർണ കടത്ത് കേസിലെ നിർണായക വ്യക്തിയായ അർജുൻ ആയങ്കിയെ കഴിഞ്ഞദിവസം പോലീസ് തൂക്കിയെടുത്തിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യുന്നതിലൂടെ നിർണായകമായ നിരവധി തെളിവുകൾ ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലായിരുന്നു അന്വേഷണസംഘം.
എന്നാൽ അന്വേഷണസംഘത്തിന്റെ പ്രതീക്ഷകൾ അസ്ഥാനത്തായിരിക്കുന്നു. സ്വർണക്കടത്തിനെതിരായ തെളിവുകൾ എല്ലാം നശിപ്പിച്ചുവെന്ന് അർജ്ജുൻ ആയങ്കി തുറന്നടിച്ചി രിക്കുകയാണ്. മൊബൈൽ ഫോൺ പുഴയിലെറിഞ്ഞെന്നും പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ കാണാനില്ലെന്നും അർജ്ജുൻ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.
തെളിവുകൾ എല്ലാം നശിപ്പിച്ച ശേഷമാണ് അർജ്ജുൻ ചോദ്യം ചെയ്യലിന് എത്തിയത് എന്നതാണ് വസ്തുത. പാസ്‌പോർട്ട് അടക്കമുള്ള തിരിച്ചറിയൽ രേഖകൾ കാണാനില്ലെന്നും കോഴിക്കോട്ടേക്കുള്ള യാത്രാമദ്ധ്യേ മൊബൈൽ ഫോൺ നഷ്ടപ്പെട്ടുപോയെന്നുമാണ് അർജ്ജുൻ മൊഴി നൽകിയത്. ഫോൺ രേഖ അടക്കമുള്ള തെളിവുകൾ ശേഖരിച്ച ശേഷമാണ് അർജ്ജുനെ കസ്റ്റംസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. കരിപ്പൂർ വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്തിയ സ്വർണം തട്ടിയെടുക്കുന്ന ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണ് അർജ്ജുൻ ആയങ്കി. അർജ്ജുനെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാവിലെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിലാണ് ഹാജരാക്കുക. കേസിൽ കൂടുതൽ ചോദ്യം ചെയ്യലിന് പ്രതിയെ കസ്റ്റഡിയിൽ വിട്ട് കിട്ടാൻ അന്വേഷണ സംഘം അപേക്ഷ നൽകും.
കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ ചെമ്പിലോട് മുൻ മേഖലാ സെക്രട്ടറി സി. സജേഷിനേയും കസ്റ്റംസ് ചോദ്യം ചെയ്യുവാൻ ഒരുങ്ങുകുകയാണ് . ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സജേഷിന് കസ്റ്റംസ് നോട്ടീസ് നൽകി. നാളെ രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷണം കൂടുതൽ കള്ളക്കടത്ത് സംഘങ്ങളിലേക്ക് കടക്കുകയാണ്. മുഹമ്മദ് ഷഫീഖ് സ്വർണമെത്തിച്ചത് തനിക്ക് കൈമാറാനാണെന്ന് അർജുൻ കസ്റ്റംസിൻ്റെ പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും.രണ്ടര കിലോയോളം സ്വർണവുമായി ദുബായിൽ നിന്നെത്തി അറസ്റ്റിലായ മുഹമ്മദ് ഷഫീഖിനെയും ഇന്ന് കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും.
ഷഫീഖിനെ ഏഴു ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയിലാണ് വിട്ടു നൽകിയിരിക്കുന്നത്. ഷഫീഖിനെയും, അർജുൻ ആയങ്കിയെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നത് സുപ്രധാന വിവരങ്ങൾ ലഭിക്കാൻ സഹായകരമാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
അതേസമയംസ്വർണക്കടത്ത് പൊട്ടിക്കാനായി ക്വട്ടേഷൻ സംഘം തയ്യാറെടുക്കുന്നതിന്റെ ഫോൺസംഭാഷണം പുറത്തുവന്നിരുന്നു . സ്വർണം എങ്ങനെ കൊണ്ടുവരണം, കൊണ്ടുവന്ന സ്വർണം എന്തുചെയ്യണം, ആർക്കുവേണ്ടിയാണ് കൊണ്ടുവരുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഓഡിയോ ക്ലിപ്പുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ഭാഗം പൊട്ടിക്കുന്നവർക്ക്, ഒരു പങ്ക് കടത്തുന്നവർക്ക് മൂന്നാമത്തെ പങ്ക് കൊടി സുനി, ഷാഫി അടങ്ങുന്ന പാർട്ടിക്കും എന്നാണ് വീതംവയ്പ്പിനെക്കുറിച്ച് ഇവർ പറയുന്നത്.
കണ്ണൂർ കോഴിക്കോട് വിമാനത്താവളത്തിലൂടെ നടക്കുന്ന സ്വർണക്കടത്തിന്റെ വിവരങ്ങൾ സ്വർണം പൊട്ടിക്കാൻ ഏൽപ്പിച്ച ആൾക്ക് പറഞ്ഞുമനസ്സിലാക്കുന്ന തരത്തിലാണ് ശബ്ദസന്ദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























