ലഹരി കടത്തിനെ കുറിച്ച് പോലീസിന് വിവരം ചോർത്തി കൊടുത്തു: സുഹൃത്തുക്കളായ രണ്ടുപേർ യുവാവിനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തി: ഒരു പ്രതിയെ പോലീസ് പിടികൂടിയത് സ്വകാര്യആശുപത്രിയിൽ നിന്നും: മനുഷ്യമന:സാക്ഷിയെ ഞെട്ടിച്ച കൊലപാതകം ഇങ്ങനെ

പോലീസിനോട് സത്യം തുറന്നു പറഞ്ഞു..... പ്രതിയെ ചൂണ്ടിക്കാണിച്ചു..... ഈ പ്രവർത്തിക്ക് യൂബർ ടാക്സി തൊഴിലാളി കൊടുക്കേണ്ടിവന്നത് സ്വന്തം ജീവൻ.... കേരളത്തിന്റെ തലസ്ഥാന നഗരത്തിൽ നാടിനെ നടുക്കി അതിക്രൂര കൊലപാതകം അരങ്ങേറിയിരിക്കുന്നു.... മയക്കുമരുന്ന്-കാഞ്ചാവ് മാഫിയയുടെ വിവരങ്ങൾ പൊലീസിന് ചോർത്തിക്കൊടുത്തെന്ന് ആരോപിച്ച് യൂബർ ടാക്‌സി ഡ്രൈവറെ വാടക വീട്ടിൽ കയറി രണ്ടുപേർ കുത്തിയും വെട്ടിയും കൊലപ്പെടുത്തി.അതി ക്രൂരമായ കൊലപാതകമാണ് കശ്മലന്മാർ നടത്തിയിരിക്കുന്നത്. പേട്ട സ്വദേശി സമ്പത്തിനു (33) ആണ് കാട്ടാളന്മാരുടെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞത്.
വാടകയ്ക്ക് താമസിച്ചിരുന്ന ചാക്കയിലെ വീടായ ബി-10568 ഓർക്കിഡിലാണ് വെട്ടേറ്റു മരിച്ച നിലയിൽ ഇയാളുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ പെരുമാതുറ പുതുക്കുറിച്ചി സ്വദേശികളായ സനൽ മുഹമ്മദ് (29), സജാദ് (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ സമ്പത്തിന്റെ സുഹൃത്തുക്കളാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. വീട്ടിനുള്ളിൽവച്ച് തന്നെ ഇവർ വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. വാക്കേറ്റത്തെ തുടർന്ന് കൊലപാതകവും നടന്നുവെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് . ഇന്നലെ പുലർച്ചെ അഞ്ചിനായിരുന്നു പൊലീസ് മൃതദേഹം കണ്ടെത്തിയത്. മയക്കുമരുന്ന് സംഘവുമായി സമ്പത്തിനും ബന്ധമുണ്ടായിരുന്നതായി നേരത്തെ എക്സൈസ് സംശയിച്ചിരുന്നു. സമ്പത്തിന്റെ വാടകവീട്ടിൽ 27ന് രാത്രി സൗഹൃദം നടിച്ചെത്തിയ പ്രതികൾ മദ്യവും ഭക്ഷണവും കഴിക്കുക യുണ്ടായി. എന്നാൽ ഇതിനിടയിൽ ഇവർക്കിടയിൽ വാക്കേറ്റമുണ്ടായി.എന്നാൽ ഈ വഴക്ക് കൊലപ്പെടുത്തുക എന്ന ദുരുദ്ദേശത്തോടെ പ്രതികൾ ബോധപൂർവം സൃഷ്ടിച്ചതാകാമെന്നാണ് പൊലീസ്
കരുതുന്നത്. പൊലീസിന് വിവരം ചോർത്തി നൽകിയതിനെക്കുറിച്ച് സമ്പത്തിനോട് ഇരുവരും ചോദിച്ചതായിരുന്നു വാക്കേറ്റത്തിലേക്ക് നയിച്ചത്. അതിനിടയിൽ ഇരുവരും ചേർന്ന് സമ്പത്തിനെ മർദ്ദിക്കുകയും അടുക്കളയിലിരുന്ന കത്തിയെടുത്ത് ദേഹമാകെ കുത്തുകയും വെട്ടുകയും കൊലപ്പെടുത്തുകയും ചെയ്തു.ഇങ്ങനെയാണ് അതിക്രൂര കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് പ്രതികൾ പിടിയിലായത്. കൊലപാതകത്തിനു ശേഷം പുലർച്ചെ മൂന്നിന് പ്രതികൾ രണ്ടു വഴിക്ക് ഓടി രക്ഷപ്പെട്ടിരുന്നു. പ്രതികളിലൊരാളായ സനലിന് കൊലപാതകത്തിനിടയിൽ കൈയ്ക്ക് പരിക്കു പറ്റിയിരുന്നു. ഇതിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് പ്രതി സ്വകാര്യ ആശുപത്രിയിൽ എത്തിയത്. വണ്ടിയിൽനിന്നു വീണ് പരിക്കേറ്റു എന്നാണ് ആശുപത്രി അധികൃതരോട് ഇയാൾ കള്ളം പറഞ്ഞത്. സംശയം തോന്നിയ അധികൃതർ വിവരം വഞ്ചിയൂർ പൊലീസിനെ അറിയിച്ചു. ഉടനെ തന്നെ പൊലീസ് പാഞ്ഞെത്തി പ്രതികളെ പിടികൂടി. ശേഷം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകവിവരം പുറത്തു വന്നതും മൃതദേഹം കണ്ടെത്തിയതും. ആശുപത്രി പരിസരത്തുനിന്നുതന്നെ സജാദിനെയും പിടികൂടി. ഫോറൻസിക് ഉദ്യോഗസ്ഥരെത്തി തെളിവെടുപ്പ് നടത്തി. പൊലീസ് നായയെയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. 60ൽ കൂടുതൽ മുറിവുകൾ സമ്പത്തിന്റെ ദേഹത്തുണ്ട്. കത്തികൊണ്ട് കുത്തിയതായിരുന്നു ഇതിൽ കൂടുതലും . മുഖത്തും ധാരാളം മുറിവുകളുണ്ട്. വാടക വീട്ടിൽ ഒറ്റയ്ക്ക് ആണ് ഇയാൾ താമസിച്ചിരുന്നത്. വിഴിഞ്ഞം സ്വദേശിയായ ഭാര്യ നീതുവുമായി അകന്നുകഴിയുകയാണ് ഇയാൾ. , വാടക വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. അഞ്ചുവയസുകാരി സേയാമേരി മകളാണ്.
സമ്പത്തിന്റെ സർക്കാർ ഉദ്യോഗസ്ഥരാണ്. മാതാപിതാക്കൾ താമസിക്കുന്നത് പേട്ടയിലുള്ള വീട്ടിലാണ്. മരിച്ച ദിവസവും സമ്പത്ത് വീട്ടിൽ വന്ന് ആഹാരം കഴിച്ചിരുന്നതായി അച്ഛൻ സാംബശിവൻ പറഞ്ഞു. പ്രതികളിലൊരാളായ സജാദിനെ കഞ്ചാവു കേസിൽ കുടുക്കിയ വൈരാഗ്യത്തിലാണ് സമ്പത്തിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള പ്രതികൾക്കെതിരെ മുമ്പും ലഹരിമരുന്ന് കടത്തിയ സംഭവത്തിൽ കേസുകളുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.അതിക്രൂര കൊലപാതകമാണ് അരങ്ങേറിയി രിക്കുന്നത്.
https://www.facebook.com/Malayalivartha























