ലക്ഷദ്വീപിനെ കുറിച്ച് ആരെങ്കിലും കള്ളം പറഞ്ഞാല്‍ താന്‍ ഭദ്രകാളിയെപ്പോലെ ആകും; ദ്വീപില്‍ വികസനം വേണ്ടെന്നു പറഞ്ഞിട്ടില്ല, വികസനം അമിതമാകരുതെന്നാണ് ആവശ്യം: ബയോ പരാമര്‍ശം ഇപ്പോള്‍ സൂക്ഷിച്ച് ആണെന്ന് ഐഷ സുല്‍ത്താന

ലക്ഷദ്വീപിനെ കുറിച്ച് ആരെങ്കിലും കള്ളം പറഞ്ഞാല്‍ താന്‍ ഭദ്രകാളിയെപ്പോലെ ആകുമെന്ന് സിനിമ പ്രവര്‍ത്തക ഐഷ സുല്‍ത്താന. തന്റെ നാടിനെക്കുറിച്ചു പോലും നുണപറയുമ്പോള്‍ തനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്നും ദേഷ്യം വരുമെന്നും ഐഷ വ്യക്തമാക്കി. ദ്വീപില്‍ വികസനം വേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും എന്നാല്‍, വികസനം അമിതമാകരുത് എന്നാണു ആവശ്യമെന്നും ഐഷ വ്യക്തമാക്കി.
'ദ്വീപിനെ കുറിച്ച് ആരെങ്കിലും കള്ളം പറയുന്നത് കെട്ടാന്‍ ഭദ്രകാളിയെപ്പോലെയാകും. ഞാന്‍ സാധാരണക്കാരിയാണ് ഇതിന്റെ പേരില്‍ എനിക്ക് എന്റെ സ്വഭാവം മാറ്റാന്‍ പറ്റില്ല. ബയോ എന്ന് പേര് ഇപ്പോള്‍ പറയുന്നത് ശ്രദ്ധിച്ചാണ്.
എന്റെ അനിയന്‍ ബയോ മാത്‌സാണ് പ്ലസ് ടു എടുത്തിരിക്കുന്നത്. ബയോ എന്ന പേര് പറയുമ്ബോള്‍ രാജ്യദ്രോഹം, ബയോവെപ്പണ്‍ എന്ന വാക്കുകളൊക്കെ നമ്മളെ അലട്ടും,' ഐഷ പറയുന്നു.
'തനിക്ക് വിദേശ ബന്ധമുണ്ടെന്ന് വരുത്താന്‍ ശ്രമം, പോലീസ് ചോദിച്ച ചോദ്യങ്ങളെല്ലാം ആ തരത്തിലുള്ളതായിരുന്നു. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ ചില ആളുകള്‍ എന്നെ ഒരു ടൂള്‍ ആയി ഉപയോഗിച്ചു. അതോടെ, എന്നെ ആക്രമിക്കുന്നതിലേക്ക് കാര്യങ്ങള്‍ പോയി.
മാധ്യമ ശ്രദ്ധ എന്നിലേക്ക് വന്നു. അവരുടെ ആവശ്യം ഇതൊക്കെയായിരുന്നു. ലക്ഷദ്വീപിലെ കുറിച്ച് ഇല്ലാക്കഥകള്‍ പറഞ്ഞാല്‍ എനിക്ക് ശരിക്കും ദേഷ്യം വരും. നുണകള്‍ കേട്ടുകൊണ്ടിരിക്കേണ്ട ആവശ്യം എനിക്കില്ല', ഐഷ പറഞ്ഞു.
https://www.facebook.com/Malayalivartha























