പെട്രോൾ പമ്പിലേക്ക് ക്രിക്കറ്റ് ബോളും ബാറ്റും കൊണ്ട് കയറി വരുന്ന വധുവും വരനും: ആദ്യമൊന്ന് അമ്പരന്ന് പെട്രോൾപമ്പ് അധികൃതർ: ദമ്പതികളുടെ ലക്ഷ്യം അറിഞ്ഞതോടെ സമ്മതം മൂളി: പിന്നെ സംഭവിച്ചത് സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റ്: ദമ്പതികളുടെ സെഞ്ചുറി ഫോട്ടോകൾ വൈറൽ

പെട്രോൾപമ്പിലേക്ക് വിവാഹ വേഷത്തിൽ ബാറ്റും ബോളും കൊണ്ട് കയറിവന്ന വരനും വധുവും. ആദ്യം ഒന്ന് അമ്പരന്ന് പെട്രോൾപമ്പ് ജീവനക്കാർ. കാര്യമറിഞ്ഞപ്പോൾ വധുവിനും വരനും സമ്മതം മൂളി അധികൃതർ. പിന്നെ സംഭവിച്ചത് സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റ്.
വിവാഹത്തിനു മുൻപേ ഉള്ളതും ശേഷം ഉള്ളതുമായ ഫോട്ടോഷൂട്ടുകൾ വിവാദങ്ങളും ചർച്ചാവിഷയമാകുന്ന കാലഘട്ടമാണ് ഇപ്പോൾ. ദമ്പതികളുടെ പലതരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നാം കണ്ടിട്ടുണ്ട്. ഇവിടെ ഇതാ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടുമായി രംഗത്ത് വന്നിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശി നിധിന്‍ ശേഖറും തൃശൂർ സ്വദേശിനി സരയു സിദ്ധാർഥനും. സമകാലിക പ്രസക്തിയുള്ള ഒരു സാമൂഹിക വിഷയത്തിന്റെ അടിസ്ഥാനത്തിലാണ് വിവാഹദിവസം ഇവർ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ട് ഇതിനോടകം തന്നെ വൈറലാവുകയും ചെയ്തു.
ഫോട്ടോഷൂട്ടിന് വേണ്ടിയുള്ള ആശയം ഉടലെടുത്ത കഥ ഇങ്ങനെയാണ്. ജൂൺ 26ന് ഗുരുവായൂർ ക്ഷേത്രത്തിൽവച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത് . വിവാഹത്തിനുശേഷം തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു കൊടുങ്ങല്ലൂരിൽവച്ച് ഇത്തരത്തിലുള്ള ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. വരൻ നിധിനായിരുന്നു ഈയൊരു ആശയം മനസ്സിലുദിച്ചത്. കേരളത്തിന്റെ ചില ഭാഗങ്ങളിൽ പെട്രോൾ വില 100 രൂപയായി എന്ന വാർത്ത ഇത്തരമൊരു ഫോട്ടോ ഷൂട്ട് ചെയ്യാൻ അവരെ പ്രേരിപ്പിച്ചു .
യാത്രയ്ക്കിടയിൽ ഒരു കടയിൽ നിന്ന് ബാറ്റും ബോളും വാങ്ങി. അവിടെ നിന്ന് നേരെ ഒരു പമ്പിലെത്തി ജീവനക്കാരോട് കാര്യം അവതരിപ്പിച്ചു. പെട്രോൾ പമ്പിന്റെ അധികൃതർ അനുവാദം കൊടുത്തതോടെ വധുവും വരനും പെട്രോൾ പമ്പിൽ ക്രിക്കറ്റ് കളിക്കുകയായിരുന്നു. അങ്ങനെ പെട്രോൾപമ്പിൽ ദമ്പതികൾ സെഞ്ചുറി അടിച്ചു. കോളേജ് ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു വരൻ നിധിൻ. Mellowed Photography പകർത്തിയ ചിത്രങ്ങൾ ഇതിനോടകം തന്നെ വമ്പൻ ഹിറ്റായി മാറിക്കഴിഞ്ഞു. വ്യത്യസ്തമായ ഈ ആശയം വളരെയധികം സ്വീകാര്യത ഇതിനോടകം നേടി കഴിഞ്ഞു.
https://www.facebook.com/Malayalivartha























