കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഒരു കോവിഡ് രോഗിപോലുമില്ലാത്ത ഇടമലക്കുടിയില്‍ വ്ലോഗറുടെയും എം.പിയുടെയും 'വിനോദയാത്ര' വിവാദത്തിലേക്ക്; ടെക് ട്രാവലർ സുജിത് ഭക്തനെതിരെയും ഡീന്‍ കുര്യാക്കോസ് എം.പിയ്ക്കുമെതിരെയും കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

ഇടുക്കി ഇടിമലിക്കുടിയിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പടർത്തി വിനോദ സഞ്ചാരത്തിനെത്തിയ യൂട്യൂബ് വ്ലോഗര്‍ ടെക് ട്രാവലർ സുജിത് ഭക്തനെതിരെയും ഡീന്‍ കുര്യാക്കോസ് എം.പിയ്ക്കുമെതിരെയും പൊലീസ് കേസെടുത്തു.
ഒരു കോവിഡ് രോഗിപോലുമില്ലാത്ത ലോകത്തെ അപൂര്‍വ പ്രദേശങ്ങളിലൊന്നാണ് മൂന്നാറിലെ ഇടമലക്കുടി. പുറത്ത് നിന്നുള്ള അന്യരെ പ്രദേശത്തേക്ക് കടക്കാന്‍ അനുവദിക്കാതെയും സാമൂഹിക അകലവും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുമാണ് ഇടമലക്കുടി കോവിഡിനെ രണ്ടാം തരംഗത്തിലും അകറ്റി നിർത്തിയത്.
ഇവിടെക്കാണ് സമ്പൂർണ ലോക്ഡൗണ്‍ ദിവസമായ ഞായറാഴ്ച മാസ്ക് ധരിക്കാതെയും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സുജിത് ഭക്തനും ഡീന്‍ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ 'വിനോദയാത്ര' ഇപ്പോൾ വിവാദമായിരിക്കുന്നത്.
കോവിഡില്‍ നിന്ന് സുരക്ഷിതരായി കഴിഞ്ഞിരുന്ന ഇടമലക്കുടിയിലെ ജനതയെ കൂടി അപകടത്തിലാക്കുന്നതാണ് എം.പിയുടെയും യുട്യൂബറുടെയും നടപടിയെന്നാണ് സാമൂഹിക- ആരോഗ്യപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. സംഭവം വിവാദമായതോടെ സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍ എം.പിക്കെതിരെ രംഗത്ത് വന്നു.
മാനദണ്ഡങ്ങള്‍ പാലിക്കാതെ എംപി. പുറത്തു നിന്നുള്ളവരെ അനാവശ്യമായി കുടിയില്‍ പ്രവേശിപ്പിച്ചത് രോഗവ്യാപനത്തിന് കാരണമാകുമെന്നും എം.പിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നും സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍ ആവശ്യപ്പെട്ടു. യുട്യൂബ് ചാനല്‍ ഉടമയായ, ഡീന്‍ കുര്യാക്കോസ് എം.പി. എന്നിവര്‍ക്കെതിരെ എ.ഐ.വൈ.എഫ് പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ദേവികുളം മണ്ഡലം പ്രസിഡന്‍റായ എന്‍.വിമല്‍രാജാണ് മൂന്നാര്‍ ഡി.വൈ.എസ്.പിക്കും സബ്കലക്ടറിനും പരാതി നല്‍കിയത്.
യുട്യൂബര്‍ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഇടമലക്കുടി ട്രൈബല്‍ ഗവ. സ്‌കൂളിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമായിരുന്നു എന്നാണ് എം.പി വിശദീകരിക്കുന്നത്. എം.പിക്കൊപ്പം യുട്യൂബറുമുണ്ടായിരുന്നു. സ്‌കൂളിലെ ഓണ്‍ലൈന്‍ പഠനത്തിനായി ടി.വി. നല്‍കാനെന്ന പേരിലാണ് യുട്യൂബര്‍ സംഘത്തിനൊപ്പം വന്നത്.
അവധി ദിവസം ഇങ്ങനൊരു പരിപാടി ആരുമറിയാതെ നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.അതേ സമയം ട്രൈബല്‍ സ്‌കൂളിന്റെ നിര്‍മാണോത്ഘാടനത്തിനാണ് ഇടമലക്കുടിയില്‍ പോയതെന്ന് ഡീന്‍ കുര്യാക്കോസ് എം.പി അറിയിച്ചു. സ്‌കൂളിലേക്ക് ആവശ്യമുള്ള ടി.വി. നല്‍കിയത് സുഹൃത്തായ യൂ ട്യൂബ് ഉടമയാണ്. താന്‍ ക്ഷണിച്ച പ്രകാരമാണ് അയാള്‍ ഇടമലക്കുടിയിലെത്തിയത്. മറിച്ചുള്ള അരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് എം.പി വിശദീകരിക്കുന്നത്.
https://www.facebook.com/Malayalivartha























