വ്‌ളോഗര്‍ സുജിത് ഭക്തനെതിരെ അന്വഷണത്തിന് ഉത്തരവിട്ട് ദേവികുളം ഡി.എഫ്.ഒ; ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസിനെതിരെയും പരാതി; മൂന്നാര്‍ റേഞ്ച് ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് എടുത്തേക്കും; സുജിത് ഭക്തനെതിരെ നേരത്തേയും വനംവകുപ്പ് കേസ് എടുത്തിട്ടുണ്ട്

അനുമതിയില്ലാതെ സംരക്ഷിത വനമേഖലയില്‍ കടന്നെത്തി വ്‌ളോഗര്‍ സുജിത് ഭക്തനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ദേവികുളം ഡിഎഫ്ഒ. മൂന്നാര്‍ റേഞ്ച് ഓഫിസര്‍ എസ്.ഹരീന്ദ്രകുമാറിനോട് സംഭവം അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ ഡിഎഫ്ഒ പി.ആര്‍.സുരേഷാണ് നിര്‍ദേശിച്ചത്. പത്തനംതിട്ട സ്വദേശിയായ സുജിത് ഭക്തന്‍ മൂന്നാര്‍ ഇടമലക്കുടി ആദിവാസി സെറ്റില്‍മെന്റില്‍ കടന്ന് വിഡിയോ ചിത്രീകരിച്ചതായി പുറത്തു വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ വസ്തുതയുണ്ടെന്നു വ്യക്തമായാല്‍ കേസെടുക്കും.
വനത്തില്‍ അതിക്രമിച്ചു കടന്നു വിഡിയോ പകര്‍ത്തിയതിന്റെ പേരില്‍ സുജിത് ഭക്തനെതിരെ നേരത്തേയും വനംവകുപ്പ് കേസ് എടുത്തിട്ടുണ്ട്. എറണാകുളം ജില്ലയിലെ നേര്യമംഗലം റേഞ്ചിലും പൂയംകുട്ടി റേഞ്ചിലും എത്തി വിഡിയോ ചിത്രീകരിച്ചതിനായിരുന്നു കഴിഞ്ഞ വര്‍ഷം കേസ്. വിഡിയോ ചിത്രീകരിക്കുന്നതിന് ഉപയോഗിച്ച രണ്ടു ജീപ്പുകള്‍ അന്നു വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ പിന്നീട് പിഴയടച്ച് കേസില്‍നിന്ന് ഒഴിവാകുകയായിരുന്നു.
ഇത്തവണ ലോക്ഡൗണ്‍ ദിവസമായ ഞായറാഴ്ച ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെ ടിവി വിതരണ പരിപാടിയുമായി ബന്ധപ്പെട്ടാണ് സുജിത് ഇടമലക്കുടിയില്‍ എത്തിയത് എന്നാണ് വിശദീകരണം. മാസ്‌ക് ധരിക്കാതെയാണ് വ്‌ളോഗറെയും ഒപ്പമുള്ളവരെയും വിഡിയോയില്‍ കാണുന്നത്. കൊവിഡ് കേസുകള്‍ ഇല്ലാത്ത പഞ്ചായത്തായ ഇടമലക്കുടിയില്‍ പുറമേനിന്നുള്ളവര്‍ പ്രവേശിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉണ്ടാക്കിയത്.
ഊരിനു പുറത്തു നിന്നുള്ളവര്‍ക്ക് ഇടമലക്കുടിയില്‍ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ഊരുകൂട്ടം തീരുമാനം എടുത്തിരുന്നു. അപരിചിതരെ കടത്തി വിടരുതെന്നു പഞ്ചായത്ത് പ്രസിഡന്റ് വനം വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് എംപിക്കൊപ്പം സ്ഥലത്തു വ്‌ളോഗറുടെ സന്ദര്‍ശനം.
വനമേഖലയില്‍ കടന്നു കയറി പകര്‍ത്തിയ ദൃശ്യങ്ങള്‍ സുജിത് ഭക്തന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് പരാതിയുമായി സിപിഐ ഉള്‍പ്പടെയുള്ള സംഘടനകള്‍ രംഗത്തെത്തിയത്. രോഗവ്യാപനത്തിനു കാരണമാകുന്ന തരത്തില്‍ എംപിയുടെയും വ്‌ളോഗറുടെയും നടപടിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദനും രംഗത്തുവന്നു.
ഡീന്‍ കുര്യാക്കോസിനും സുജിത്തിനും എതിരെ എഐവൈഎഫ് ദേവികുളം സബ്കലക്ടര്‍ക്കും ഡിവൈഎസ്പിക്കും പൊലീസില്‍ പരാതി നല്‍കി. സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനാണ് യൂട്യൂബര്‍ വനത്തിലെത്തി ഗോത്ര സമൂഹത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് ആക്ഷേപം. എംപിക്കൊപ്പം എത്തിയ വ്‌ളോഗര്‍ ആദിവാസികളുടെ പരമ്പരാഗത ജീവിത രീതികള്‍ ചിത്രീകരിച്ചതായും പറയുന്നു.
https://www.facebook.com/Malayalivartha























