പലര്‍ക്കും കാശ് തിരികെ കൊടുക്കാനുണ്ട്: ചിലരൊക്കെ എനിക്കും തരാനുണ്ട്... അത് ഞങ്ങള്‍ പരസ്പരം പറഞ്ഞോളാം: ഇത് വരെ അട്ടപ്പാടി കണ്ടിട്ട് പോലും ഇല്ലാത്ത എന്നെക്കുറിച്ച് അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പടച്ചു വിടുന്നവരെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രദ്ധിക്കുമല്ലോ- തനിക്കെതിരെ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ പ്രതികരണവുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി

തനിക്കെതിരെ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ പ്രതികരണവുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ആദിവാസികള്‍ക്ക് വേണ്ടി പണ പിരിവ് നടത്തി പറ്റിച്ചു എന്ന പ്രചരണങ്ങൾക്ക് ഫേസ്ബുക്കിലൂടെയാണ് മറുപടി നൽകിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ ..
' ഞാന്‍ ആദിവാസികള്‍ക്ക് വേണ്ടി പിരിവുനടത്തി പറ്റിച്ചു എന്ന് പ്രചരണം നടക്കുന്നതായി അറിയുന്നു. ഞാന്‍ ഇത് വരെ അട്ടപ്പാടി കണ്ടിട്ട് പോലും ഇല്ല. പിന്നെ എങ്ങനെ അട്ടപ്പാടിയിലും പരിസരത്തും പ്രവര്‍ത്തിക്കാന്‍ വേണ്ടി ഫണ്ട് പിരിവു നടത്തും. അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പടച്ചു വിടുന്നവരെ എന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രദ്ധിക്കുമല്ലോ. എന്റെ ആദിവാസി സഹോദരങ്ങള്‍ തന്നെ ഇതിനു മറുപടി നല്‍കിക്കോളും . സാമ്ബത്തിക ഇടപാടുമായി എന്നെ കൂട്ടിക്കുഴയ്ക്കാന്‍ ആരും തുണിയേണ്ട. എന്നെ അതിനു കിട്ടില്ല.. സുഹൃത്തുക്കള്‍ സഹായിച്ചിട്ടുണ്ട്. പലര്‍ക്കും കാശു തിരികെ കൊടുക്കാനുമുണ്ട്. ചിലരൊക്കെ എനിക്കും തരാനുണ്ട്. അത് ഞങ്ങള്‍ പരസ്പരം പറഞ്ഞോളാം'.
'ഞാന്‍ അധ്വാനിച്ചാണ് ഇതുവരെ ജീവിച്ചിട്ടുള്ളത്. ഇനിയും. ഇതിനിടയില്‍ കഴിയുന്ന സാമൂഹിക ഇടപെടലുകള്‍ നടത്തും. ഇറങ്ങിപ്പുറപ്പെട്ടാല്‍ സഹായിക്കാന്‍ ആരെങ്കിലും ഒക്കെ ഉണ്ടാവും. ഫണ്ട് കളക്ഷന്‍ നടത്തി പുട്ടടിക്കാന്‍ എന്തായാലും എന്നെ കിട്ടൂല മക്കളെ. അതിനു വേറെ ആളെ നോക്കൂ എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha























