ബ്യൂട്ടി പാര്‍ലറുകള്‍ തുറക്കണമെന്നാവശ്യവുമായി കേരള ബ്യൂട്ടീഷ്യന്‍സ് അസാസിയേഷന്‍ രംഗത്ത്

കൊവിഡ് മഹാമാരി മൂലം ബ്യൂട്ടി പാര്‍ലറുകള്‍ ഇനിയും അടച്ചിടാനുളള തീരുമാനം ദുരുദ്ദേശപരമാണെന്ന് കേരള ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി വിമര്‍ശിച്ചു. സലൂണുകാര്‍ക്ക് വീടുകളില്‍ പോയി ഹെയര്‍ കട്ട് ചെയ്യാനും ഓണ്‍ലൈന്‍ ബ്യൂട്ടീഷ്യന്‍മാര്‍ക്ക് ഫ്ലാറ്റുകളില്‍ പോയി ബ്യൂട്ടി ട്രീറ്റ്‌മെന്റ് നടത്താനും
അനുവാദം നല്‍കിയതിന്റെ പിന്നില്‍ ആരോഗ്യ വിദഗ്ധകര്‍ക്ക് പക്ഷാഭേദം ഉണ്ട്. ബ്യൂട്ടിപാര്‍ലറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നിരസിച്ചതിന് പിന്നില്‍ ഡെര്‍മറ്റോളജിക്കാരെ സഹായിക്കാന്‍ വേണ്ടി ആണെന്നും അസോസിയേഷന്‍ വിമര്‍ശനം ഉന്നയിച്ചു .
ബാങ്ക് ലോണ്‍ എടുത്ത് സ്വയം തൊഴില്‍ ചെയ്യുന്ന ചെറുകിട ബ്യൂട്ടീഷന്‍മാരെ സാമ്പത്തികമായി തളര്‍ത്തുന്നതാണ് ഈ തീരുമാനം. ചില മെഡിക്കല്‍ വിദഗ്ധരുടെ നിര്‍ദ്ദേശം കേരളത്തില്‍ രണ്ടര ലക്ഷം വരുന്ന ബ്യൂട്ടീഷ്യന്‍മാരെയും എട്ട് ലക്ഷം വരുന്ന അവരുടെ സ്റ്റാഫ്‌മാരെയും ഇപ്പോള്‍ തന്നെ ദുരിതത്തില്‍ ആക്കിയിട്ടുണ്ട്.ഇതിനെതിരെ ഉടനടി നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
https://www.facebook.com/Malayalivartha























