വര്‍ക്കലയില്‍ വിദേശ വനിതകളെ ആക്രമിച്ച കേസില്‍ ഒരാൾ അറസ്റ്റില്‍; പിടിയിലായത് മഹേഷ് എന്നയാൾ; അക്രമത്തിന് ഇരയായത് യുകെ, ഫ്രാന്‍സ് സ്വദേശിനികള്‍; അതിക്രമം, ലോക്ഡൗണിനു ശേഷം ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനിരിക്കെ, അന്വേഷണം ഊർജിതമാക്കി പൊലീസ്

വര്‍ക്കല കടപ്പുറത്ത് വിദേശ വനിതകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. വര്‍ക്കല സ്വദേശി മഹേഷ് ആണ് പിടിയിലായത്. വര്‍ക്കല തിരുവമ്പാടി ബീച്ചില്‍ നടക്കാനിറങ്ങിയ യുകെ, ഫ്രാന്‍സ് സ്വദേശിനികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
മദ്യലഹരിയില്‍ എത്തിയ സംഘമാണ് വിദേശ വനിതകളെ ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി ബീച്ചില്‍ നടക്കാനിറങ്ങിയപ്പോഴാണ് അതിക്രമം ഉണ്ടായതെന്ന് വിദേശ വനിതകള്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് വര്‍ക്കല പാപനാശം ബീച്ചിലായിരുന്നു സംഭവം.
ബീച്ചില്‍ രാത്രി നടക്കാനിറങ്ങിയതായിരുന്നു വിദേശ ടൂറിസ്റ്റുകള്‍. മദ്യപിച്ചെത്തിയ ഒരു സംഘം ഇവരെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു. വര്‍ക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയതായിരുന്നു യുവതികള്‍. കഴിഞ്ഞ നാല് മാസമായി വര്‍ക്കലയിലെ ഹോം സ്റ്റേയില്‍ താമസിക്കുകയാണ് ഇവര്‍.
ഇവര്‍ക്കൊപ്പം മുംബൈ സ്വദേശിയായ യുവതിയും ഉണ്ട്. മുംബൈ സ്വദേശിക്കെതിരെ നേരത്തെയും അതിക്രമം നടന്നിട്ടുള്ളതായി പരാതിയില്‍ പറയുന്നു. പ്രതികള്‍ മദ്യപിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. ഇവര്‍ യുവതികളോട് അസഭ്യം പറയുകയും ശരീരത്തില്‍ തട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha

























