പേരിനൊപ്പം പ്രൊഫസര്‍, ആര്‍.ബിന്ദുവിനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍ രംഗത്ത്; ഇനി ബിന്ദു ടീച്ചറിന് മാജിക്ക് വല്ലതും അറിയുമോ?

പ്രൊസറല്ലാതിരുന്നിട്ടും ഇരിങ്ങാലക്കുടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍. ബിന്ദു തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പോസ്റ്ററുകളിലും നോട്ടിസുകളിലും പ്രൊഫസര്‍.ബിന്ദു എന്നാണ് വച്ചിരുന്നതെന്നും ബാലറ്റ് പേപ്പറിലും പ്രൊഫസര്‍ ബിന്ദു എന്നാണ് കൊടുത്തിരുന്നതെന്നും എതിര്‍ സ്ഥാനാര്‍ഥിയായ യു.ഡി.എഫിലെ തോമസ് ഉണ്ണിയാടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ ആര്‍. ബിന്ദുവിനെതിരെ പരിഹാസവുമായി എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. പ്രൊഫസര്‍ അല്ലെങ്കിലും മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ പേരിനൊപ്പം പ്രൊഫസര്‍ എന്നു വക്കാറുണ്ടല്ലോ എന്നും ഇനി ബിന്ദു ടീച്ചറിന് മാജിക്ക് വല്ലതും അറിയുമോ? എന്നും ശ്രീജിത്ത് ചോദിക്കുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ, പ്രൊഫസര്‍ അല്ലാതിരുന്നിട്ടും പോസ്റ്ററുകളിലും ബാലറ്റിലും പ്രൊഫസര്‍ എന്ന് പേരിനൊപ്പം വച്ചതു വഴി മന്ത്രി ആര്‍ ബിന്ദു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. അതിപ്പോ പ്രൊഫസര്‍ അല്ലെങ്കിലും നമ്മുടെ ഗോപിനാഥ് മുതുകാടിന്റെ ഒക്കെ പേരിനൊപ്പം പ്രൊഫസര്‍ എന്നു വക്കാറുണ്ടല്ലോ. ഇനി ബിന്ദു ടീച്ചറിന് മാജിക്ക് വല്ലതും അറിയുമോ?
https://www.facebook.com/Malayalivartha

























