വധഭീഷണി; മുന്‍ ആഭ്യന്തരമന്ത്രിയും എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തി; കേസിന്റെ അന്വേഷണ ചുമതല കോട്ടയം ഡിവൈ.എസ്.പി എം. അനില്‍കുമാറിന്

മുന്‍ ആഭ്യന്തരമന്ത്രിയും എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വധഭീഷണിയുമായി ലഭിച്ച ഊമക്കത്തിനെക്കുറിച്ച് കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. കോടിമതയിലെ വസതിയിലെത്തി അന്വേഷണസംഘം അദ്ദേഹത്തിെന്റ മൊഴി രേഖപ്പെടുത്തി. കോട്ടയത്തിന്റെ ചുമതലയുള്ള ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം കോട്ടയം ഡിവൈ.എസ്.പി എം. അനില്‍കുമാറിെന്റ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തെന്നും ഡിവൈ.എസ്.പി അറിയിച്ചു.
ഭീഷണിക്കത്തിന് പിന്നില്‍ ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളാണെന്ന് സംശയിക്കുന്നതായി തിരുവഞ്ചൂര്‍ പൊലീസിനോട് പറഞ്ഞു. അതിനിടെ, കത്തിന്റെ അസ്സല് കോപ്പി തിരുവഞ്ചൂര്‍ മുഖ്യമന്ത്രിക്ക് കൈമാറി. ഇതിനുപിന്നിലെ വസ്തുത പുറത്തുകൊണ്ടുവരേണ്ടത് സര്‍ക്കാറാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കത്തിന്റെ ഉറവിടം കണ്ടെത്തണം. ഭരണപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന്റെ ഭാഗമായാണ് കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. കേസില്‍ സര്‍ക്കാര്‍ തീരുമാനം അറിഞ്ഞശേഷം കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























