ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ സുമിത്രയെ വിവാഹം ചെയ്ത പ്രവീൺ എല്ലാ മാസവും അക്കൗണ്ടിൽ നിക്ഷേപിച്ചത് 20,000 രൂപയ്ക്കടുത്ത് തുക; ജീവിതം വഴിമുട്ടി നാട്ടിലെത്തിയപ്പോൾ കാമുകനോടൊപ്പം പണം ധൂർത്തടിച്ചു; മകളെയും ഭർത്താവിനെയും ഉപേക്ഷിച്ചത് കാമുകനോടുള്ള അടങ്ങാത്ത പ്രണയത്തിന് വേണ്ടി: കുളനടയിലെ അപകടവും ക്ലൈമാക്‌സും ഇങ്ങനെ...

ഫേസ്ബുക്ക് കാമുകനൊപ്പം ജീവിക്കാൻ പതിനാലുകാരിയായ മകളെയും ഭർത്താവിനെയും ഉപേക്ഷിച്ച് എട്ടുമാസങ്ങൾക്ക് മുമ്പ് വീട്ടിൽ നിന്നിറങ്ങിയ തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിനി സുമിത്രയെക്കുറിച്ച് ബന്ധുക്കൾക്കും ഭർത്താവിനും പറയാനുള്ളത് ഞെട്ടിക്കുന്ന സത്യങ്ങൾ. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംസ്ഥാന പാതയില്‍ പന്തളത്തിനടുത്ത് കുളനട ജംഗ്ഷന് സമീപം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് മുന്നില്‍ പുലര്‍ച്ചെ അഞ്ചുമണിയോട് അടുത്ത് നടന്ന ബൈക്ക് അപകടത്തിൽ സുമിത്ര തല്‍ക്ഷണം മരിച്ചത്.
തിരുവനന്തപുരം ഭാഗത്തു നിന്നും സുമിത്രയും അന്‍സിലും സഞ്ചരിച്ചിരുന്ന ബൈക്ക് വളവില്‍ വച്ച് റോഡില്‍ തെന്നി മറിയുകയായിരുന്നു.റോഡിലേക്ക് തെറിച്ചു വീണ സുമിത്രയുടെ മുകളിലൂടെ ചെങ്ങന്നൂര്‍ ഭാഗത്ത് നിന്നും വന്ന കൊറിയര്‍ വണ്ടി കയറി ഇറങ്ങുകയായിരുന്നു. പന്തളം സ്റ്റേഷനില്‍ നിന്ന് പൊലീസുകാര്‍ സുമിത്രയുടെ മരണ വിവരം അറിയിക്കുന്നതിനായി ബന്ധപ്പെട്ടപ്പോൾ ആഹാ, അവള്‍ മരിച്ചോ എന്നായിരുന്നു പ്രവീണിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് സുമിത്രയുടെ അസാധാരണ ജീവിത കഥ പുറത്താകുന്നത്.
ഫെയ്സ് ബുക്ക് സുഹൃത്തായ അന്‍സിലിനെ ചൊല്ലി പ്രവീണും സുമിത്രയുമായി കലഹം പതിവായിരുന്നു. തുടർന്ന് പ്രശ്നം പോലീസ് സ്റ്റേഷനിൽ എത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ അന്‍സിലിനെ കഴക്കൂട്ടം എ.സി.പി വിളിച്ചു വരുത്തി താക്കീത് നല്‍കി വിട്ടയക്കുകയും ചെയ്തിരുന്നു. പക്ഷെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അൻസിലിനൊപ്പം ജീവിക്കണം എന്ന് തന്നെ ഉറപ്പിച്ച് 2020 ഡിസംബറില്‍ സുമിത്ര ഭര്‍തൃ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.
നല്ല സുഹൃത്തുക്കളായിരുന്ന പ്രവീണിന്റേയും സുമിത്രയുടെയും വിവാഹം 2007 ലായിരുന്നു. ഇരുവരുടെയും സൗഹൃദത്തെ നാട്ടുകാർ വളച്ചൊടിച്ച് വിവാഹത്തിലേയ്ക്ക് എത്തിക്കുകയായിരുന്നു. പ്രണയ ബന്ധമുണ്ടെന്ന് ചൊല്ലി വീട്ടിൽ പ്രശ്നമുണ്ടായതോടെ സുമിത്ര ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങി. ഇതോടെ പ്രവീൺ സുമിത്രയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും രജിസ്റ്റര്‍ വിവാഹം ചെയ്യുകയുമായിരുന്നു. പിന്നീട് മകൾ ജനിച്ചതോടെ 2017 ല്‍ പ്രവീണ്‍ ജോലിക്കായി വിദേശത്തേക്ക് പോവുകയായിരുന്നു. ഇതോടെയാണ് അൻസിലുമായി സുമിത്ര ഫേസ്ബുക്കിലൂടെ പരിചയത്തിലാകുന്നത്. ഇരുവർക്കും തമ്മിൽ പിരിയാനാകില്ലെന്ന് വന്നതോടെ അൻസിൽ തന്നെ ഈ ബന്ധത്തെക്കുറിച്ച് പ്രവീണിനെ അറിയിച്ചു. ഇതറിഞ്ഞ് മാനസികമായി തകർന്ന പ്രവീൺ ഈ ബന്ധത്തെ വിലക്കുകയും മകളുടെ ഭാവിയോർത്ത് ഇതിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിക്കുകയും ചെയ്തു.
അൻസിലുമായുള്ള തന്റെ ബന്ധം ഉപേക്ഷിക്കുന്നുവെന്ന് ഉറപ്പുനൽകിയ സുമിത്രയ്ക്ക് ഇതിനോടകം തന്നെ എല്ലാ മാസവും കൃത്യമായി 20,000 രൂപയ്ക്കടുത്ത് തുക അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു. കൊറോണ വ്യാപിച്ചതോടെ താത്കാലിക ജോലി നഷ്ട്ടപ്പെട്ട് പ്രവീണ്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നാട്ടിലേക്ക് തിരികെ എത്തി. സുമിത്രയുടെ പേരിൽ നിക്ഷേപിച്ച തുകയും ചേർത്ത് ഒരു ഓട്ടോറിക്ഷ വാങ്ങി ഇനി നാട്ടില്‍ നില്‍ക്കാമെന്ന കണക്കു കൂട്ടലിലായിരുന്നു പ്രവീണ്‍. പക്ഷെ അക്കൗണ്ടിലെ പണമെല്ലാം താനെടുത്ത് ചെലവഴിച്ചുവെന്നായിരുന്നു സുമിത്രയുടെ മറുപടി. ഇതോടെ പ്രവീണിന്റെ പിതാവ് ഓട്ടോ വാങ്ങാനുള്ള പണം നല്‍കുകയും ഈ പണം ഉപയോഗിച്ച് ഓട്ടോ വാങ്ങിക്കുകയുമായിരുന്നു.
ഇതിനിടയിൽ അൻസിലിന്റെ സന്ദേശങ്ങൾ സുമിത്രയുടെ ഫോണിൽ പ്രവീൺ കാണാൻ ഇടയായി. ഇതോടെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായി. ഇരുവരും തമ്മില്‍ ഇപ്പോഴും ബന്ധം തുടരുന്നുവെന്ന് മനസ്സിലാക്കിയതോടെ കഴക്കൂട്ടം എ.സി.പിക്ക് മുന്നില്‍ പ്രവീണ്‍ പരാതിയുമായെത്തി. പരാതിയെ തുടര്‍ന്ന് അന്സിലിനെ വിളിച്ചു വരുത്തി താക്കീത് നല്‍കി പറഞ്ഞയക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സുമിത്ര വീട്ടില്‍ നില്‍ക്കാതെ ഇറങ്ങിപ്പോകുകയും തുമ്പയിൽ പെയിങ് ഗസ്റ്റായി താമസിച്ച് ഈഞ്ചക്കലിലുള്ള മെഡിക്കല്‍ സ്റ്റോറില്‍ ജോലിയ്ക്ക് പോകുമായിരുന്ന സുമിത്ര അപ്പോഴും ഭര്‍ത്താവ് പ്രവീണിനെ ഫോണ്‍ വഴി ബന്ധപ്പെടുമായിരുന്നു. കുറച്ചു നാള്‍ ഇങ്ങനെ നിൽകുമ്പോൾ പഴയ ബന്ധം അവസാനിക്കുമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു പ്രവീണ്‍. എന്നാൽ പിന്നീടാണ് കാമുകനൊപ്പം ജീവിക്കാൻ ഇറങ്ങിപ്പുറപ്പെട്ട സുമിത്രയുടെ മരണ വാർത്ത പുറത്ത് വരുന്നത്.
https://www.facebook.com/Malayalivartha
























