തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരന്‍ നിലത്തു കിടക്കുന്നത് കണ്ട മറ്റ് ജീവനക്കാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, പാമ്പുകളെ പരിചരിക്കുന്നതില്‍ പരിചയ സമ്പന്നനായ ഹര്‍ഷദിന്റെ വേര്‍പാട് ബന്ധുക്കളെയും നാട്ടുകാരേയും കണ്ണീരിലാഴ്ത്തി

തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരന്‍ നിലത്തു കിടക്കുന്നത് കണ്ട മറ്റ് ജീവനക്കാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാജവെമ്പാലയുടെ കടിയേറ്റ് കീപ്പറായി ജോലി ചെയ്തുവരികയായിരുന്ന ഹര്‍ഷദ് ആണ് മരിച്ചത്. കാട്ടാക്കട, കിള്ളി സ്വദേശിയാണ്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ മൃഗശാലയിലെ പാമ്പിന്‍ കൂട്ടില്‍വച്ചായിരുന്നു ഇയാള്‍ക്ക് രാജവെമ്പാലയുടെ കടിയേറ്റത്.
പാമ്പുകള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കൂട്ടിലേക്ക് കേറിയതാകാമെന്നാണ് സംശയിക്കുന്നതായി മൃഗശാല അധികൃതര്‍ പറഞ്ഞു. പാമ്പുകടിയേറ്റ് ഹര്‍ഷദ് നിലത്തുകിടക്കുന്നത് കണ്ട മറ്റ് കീപ്പര്‍മാര്‍ ഉടന്‍തന്നെ ആശുപത്രി സൂപ്രണ്ടിനെയും ഡോക്ടറെയും വിവരമറിയിക്കുകയും അപ്പോള്‍ തന്നെ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും ചെയ്തു.
പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും അപ്പോേഴക്കും ഹര്‍ഷദ് മരിച്ചു കഴിഞ്ഞിരുന്നു. മൂന്ന് വര്‍ഷം മുമ്പ് മംഗലാപുരം മൃഗശാലയില്‍ നിന്ന് കൊണ്ടുവന്ന രാജവെമ്പാലയാണ് കടിച്ചത്.
പാമ്പുകളെ പരിചരിക്കുന്നതില്‍ വളരെ പരിചയ സമ്പന്നനായ ഹര്‍ഷദ് 20 വര്‍ഷത്തോളമായി മൃഗശാലയില്‍ കീപ്പറായി ജോലി ചെയ്തുവരികയാണ്. ഹര്‍ഷദിന്റെ വേര്‍പാട് ബന്ധുക്കളെയും നാട്ടുകാരേയും കണ്ണീരിലാഴ്ത്തി.
https://www.facebook.com/Malayalivartha
























