പൊറുതിമുട്ടി ജനം....... കോവിഡ് മഹാമാരിക്കാലത്ത് പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ ജനങ്ങള്‍ നട്ടംതിരിയുന്ന സയമത്ത് ഇരുട്ടടിയായി പാചകവാതകവില വര്‍ദ്ധനവും......

പൊറുതിമുട്ടി ജനം....... കോവിഡ് മഹാമാരിക്കാലത്ത് പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ ജനങ്ങള്‍ നട്ടംതിരിയുന്ന സയമത്ത് ഇരുട്ടടിയായി പാചകവാതകവില വര്‍ദ്ധനവും.
14.2 കിലോ ഗാര്‍ഹിക സിലിന്‍ഡറുകളുടെ വില 25.50 രൂപയും വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോ സിലിന്‍ഡറിന് 76 രൂപയുമാണ് വര്‍ധിപ്പിച്ചത്. പൊതുമേഖലാകമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്.
ഇതോടെ ഡല്‍ഹിയില്‍ 14.2 കിലോ സിലിന്‍ഡറിന് വില 834.50 രൂപയും 19 കിലോ സിലിന്‍ഡറിന് 1550 രൂപയുമായി. കൊച്ചിയിലിത് യഥാക്രമം 841.50 രൂപയും 1550 രൂപയുമാണ്. ചെന്നൈയിലാണ് ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡറിന് ഏറ്റവുംകൂടിയ വില -850.50 രൂപ. പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു.
എല്ലാമാസവും ഒന്നാംതീയതി പാചകവാതകത്തിന്റെ വില വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആറുമാസത്തിനിടെ ഗാര്‍ഹിക പാചകവാതകത്തിന് വര്‍ധിച്ചത് 140 രൂപയാണ്.
ഫെബ്രുവരി നാലിന് 25 രൂപ, 15-ന് 50 രൂപ, ഫെബ്രുവരി 25-നും മാര്‍ച്ച് ഒന്നിനും 25 രൂപ എന്നിങ്ങനെയാണ് മുമ്പ് വില കൂട്ടിയത്. ഇങ്ങനെ 125 രൂപ കൂട്ടിയശേഷം അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതിനാല്‍ 10 രൂപ കുറച്ചു. തുടര്‍ന്നാണിപ്പോള്‍ വില വീണ്ടുംകൂട്ടിയത്.
രാജ്യത്ത് പെട്രോള്‍-ഡീസല്‍വിലയും റെക്കോഡ് ഉയരത്തിലെത്തിയിരിക്കയാണ്. ഒട്ടേറെ നഗരങ്ങളില്‍ പെട്രോള്‍വില നൂറു രൂപ കടന്നു. സാധാരണക്കാരായ ജനങ്ങള്‍ക്ക് അത്യാവശ്യകാര്യത്തിനു പോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ.
"
https://www.facebook.com/Malayalivartha
























