അഞ്ചലില്‍ സ്വകാര്യബസ് ഉടമ മരിച്ച നിലയില്‍ .. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു, മരണത്തില്‍ ദുരൂഹത..... അന്വേഷണം ഊര്‍ജ്ജിതത്തില്‍

അഞ്ചലില്‍ സ്വകാര്യബസ് ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കാര്‍ത്തിക ബസിന്റെ ഉടമ ഉല്ലാസാണു മരിച്ചത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും സ്വകാര്യബസ് ഓണേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.അഗസ്ത്യക്കോട് കാര്‍ത്തികയില്‍ ഉല്ലാസാണു മരിച്ചത്. നിര്‍മാണം നടക്കുന്ന അഞ്ചല്‍ ബൈപ്പാസിലാണു കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
മൊബൈല്‍ ഫോണും വാച്ചും കത്തിക്കരിഞ്ഞ ഒരു ജോഡി ചെരുപ്പും മൃതദേഹത്തിനു സമീപത്തുനിന്നു ലഭിച്ചു. രാവിലെ നടക്കാനിറങ്ങിയവരാണു മൃതദേഹം കണ്ട് പൊലിസിനെ വിവരം അറിയിച്ചത്.
സ്ഥലത്തുനിന്നു ലഭിച്ച മൊബൈല്‍ ഫോണ്‍ മുഖേന പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് ഉല്ലാസാണെന്നു സ്ഥിരീകരിച്ചു. അവിവാഹിതനായ ഉല്ലാസ് സഹോദരന്മാരോടൊപ്പം ചേര്‍ന്നു രണ്ടു സ്വകാര്യബസുകളും ഫാമും നടത്തുകയായിരുന്നു.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ ആത്മഹത്യയാണോ കൊലപാതകമാണോയെന്നു വ്യക്തമാകൂ. ലോക്ഡൗണിന്റേതായ സാമ്പത്തികപ്രശ്‌നങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നു. കൊല്ലത്ത് നിന്ന് വിരലടയാള വിദഗ്ധര്‍ എത്തി മൃതദേഹം പരിശോധിച്ചു.
https://www.facebook.com/Malayalivartha
























