കോട്ടയം നഗരമധ്യത്തില്‍ ചന്തക്കടവിലെ വെട്ട്: പെണ്‍വാണിഭ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന്; ക്വട്ടേഷന്‍ നല്‍കിയത് മല്ലപ്പളി സ്വദേശിയായ യുവതി

കോട്ടയം നഗരമധ്യത്തില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ ഏറ്റുമുട്ടിയത് പെണ്‍വാണിഭ കേന്ദ്രത്തിലെ തര്‍ക്കത്തെ തുടര്‍ന്ന്. സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ നല്‍കിയ യുവതി അടക്കം രണ്ടു പേര്‍ പിടിയിലായി. സംഭവത്തില്‍ ഇനി 12 പേരെ കൂടി പിടികൂടാനുണ്ട് എന്നു ഡിവൈ.എസ്.പി അനില്‍കുമാര്‍ അറിയിച്ചു.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാര്‍ക്കറ്റ് ഭാഗത്തുള്ള വീട്ടില്‍ കയറി രണ്ട് പേരേ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ ഗൂഡാലോചനയില്‍ പൊന്‍കുന്നം കോയിപ്പള്ളി പുതുപ്പറമ്പില്‍ വീട്ടില്‍ അജ്മല്‍, മല്ലപ്പള്ളി വായ്പൂര്‍ കുഴിക്കാട്ട് വീട്ടില്‍ സുലേഖ (ശ്രുതി) എന്നിവരെയാണ് പൊലീസ് സംഘം അരസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെ ചന്തക്കടവ് - ടിബി റോഡിലെ ലോഡ്ജിനു പിന്നിലെ വീട്ടിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ എത്തിയ ക്വട്ടേഷന്‍ സംഘമാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിന് ഇരയായവര്‍ പോലും സഹകരിക്കാതിരുന്ന കേസില്‍ പൊലീസിനു നിര്‍ണ്ണായകമായത് ഇവര്‍ തമ്മിലുള്ള ഫോണ്‍ കോള്‍ വിവരങ്ങളായിരുന്നു. അക്രമത്തിന് ഇരയായ ഏറ്റുമാനൂര്‍ സ്വദേശികളായ സാന്‍ ജോസ്, അമീര്‍ഖാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവിടെ പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നത്.
ഇരുവരെയുമാണ് ക്വട്ടേഷന്‍ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ഷിനുവും പൊന്‍കുന്നം സ്വദേശിയായ ജ്യോതിയും അക്രമത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപെടുകയായിരുന്നു.
കോട്ടയം നഗരം കേന്ദ്രീകരിച്ച് ജ്യോതിയുടെയും ശ്രുതിയുടെയും നേതൃത്വത്തില്‍ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നു. ശ്രുതിയുടെ രണ്ടാം ഭര്‍ത്താവാണ് കേന്ദ്രത്തിന് നേതൃത്വം നല്‍കിയിരുന്നത്. ഇതിനിടെ ജ്യോതി സംഘത്തില്‍ നിന്നും തെറ്റിപ്പിരിഞ്ഞ് കോട്ടയം നഗരം കേന്ദ്രീകരിച്ച് സ്വന്തമായി പെണ്‍വാണിഭ റാക്കറ്റ് ആരംഭിച്ചു. ഇതേച്ചൊല്ലി ഇരു സംഘങ്ങളും തമ്മില്‍ നേരത്തെ ഏറ്റുമുട്ടിയിരുന്നു.
കഴിഞ്ഞ ദിവസം വെട്ടേറ്റ അമീര്‍, സാന്‍ജോസ്, ഷിനു എന്നിവര്‍ ചേര്‍ന്ന് ഒന്നാം പ്രതിയായ മാനസ് മാത്യുവിനെ ആക്രമിച്ചതിന്റെ വൈരാഗ്യത്തിലുമാണ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തി അക്രമത്തിനു ഇടയാക്കിയത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.
ഇതിന്റെ പ്രതികാരമായി ശ്രുതിയുടെ നേതൃത്വത്തില്‍ ക്വട്ടേഷന്‍ ഏര്‍പ്പെടുത്തുകയായിരുന്നു. പെണ്‍വാണിഭ റാക്കറ്റിനെ നിയന്ത്രിക്കുന്ന തിരുവനന്തപുരം സ്വദേശിയുടെ നേതൃത്വത്തിലാണ് ക്വട്ടേഷന്‍ ഏര്‍പ്പാട് ചെയ്തത്. ഇതേ തുടര്‍ന്ന് ഇവിടെ എത്തിയ ക്വട്ടേഷന്‍ സംഘമാണ് ആക്രമണം നടത്തിയത്.
കൃത്യമായ തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലാത്ത കേസില്‍ പ്രതികളും വാദികളും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം പ്രതികളിലേയ്ക്ക് എത്തിയത്. വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ കെ.എസ്. വിജയന്‍, എസ്.ഐ റിന്‍സ് എം തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കേസില്‍ ഇനി 12 പ്രതികള്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നു പൊലീസ് അറിയിച്ചു.
"
https://www.facebook.com/Malayalivartha
























