Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അത്ഭുതം കണ്‍മുമ്പില്‍... ഒന്നര വയസുകാരന്റെ ജീവന്‍ നിലനിര്‍ത്താന്‍ ചികിത്സയ്ക്കായി വേണ്ടത് 18 കോടി; ജീവന്‍ നിലനിറുത്താന്‍ ലോകത്തെ ഏറ്റവും വിലകൂടിയ മരുന്നാണെങ്കിലും നാട് ഒരുമിച്ചു നിന്നതോടെ ദിവസങ്ങള്‍ക്കുള്ളില്‍ 18 കോടി പറന്നെത്തി; ഇനി ചികിത്സാസഹായം അയയ്‌ക്കേണ്ട

06 JULY 2021 09:08 AM IST
മലയാളി വാര്‍ത്ത

More Stories...

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

18 കോടി ചികിത്സാ ചെലവിന് വേണമെന്ന് കേട്ട് ആദ്യം ഞെട്ടിയത് കുടുംബം, പിന്നെ നാട്ടുകാര്‍. അതിന്‌ശേഷം കേരളവും. എന്നാല്‍ മലയാളികളുടെ സഹായത്തിന് മുമ്പില്‍ 18 കോടി ഒന്നുമല്ലെന്ന് തെളിക്കുന്നതായി സംഭവം മാറി.

ഒരു കുഞ്ഞിന്റെ ജീവന്‍ നിലനിറുത്താന്‍, ലോകത്തെ ഏറ്റവും വിലകൂടിയ മരുന്നാണെങ്കിലും നാട് ഒരുമിച്ചുനിന്നാല്‍ എത്തിക്കാന്‍ കഴിയുമെന്ന് മലയാളികള്‍ തെളിയിച്ചിരിക്കുകയാണ്. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ മാരകരോഗം ബാധിച്ച പഴയങ്ങാടി മാട്ടൂല്‍ സെന്‍ട്രലിലെ പി.കെ.റഫീഖ് മറിയുമ്മ ദമ്പതികളുടെ മകന്‍ ഒന്നരവയസുള്ള മുഹമ്മദിന് മരുന്നിന് ആവശ്യമായ 18 കോടി രൂപ നാലു ദിവസങ്ങള്‍ക്കുള്ളിലാണ് കുടുംബത്തിന്റെ അക്കൗണ്ടില്‍ എത്തിയത്. ലോകത്തിന്റെ പല ഭാഗത്തുനിന്നായിരുന്നു പ്രതികരണം.

 



ഇനി അക്കൗണ്ടിലേക്ക് പണം അയയ്‌ക്കേണ്ടതില്ലെന്ന് ചികിത്സാസഹായ കമ്മിറ്റി അറിയിച്ചു. നാട് ഒന്നായി കൈ കോര്‍ത്തതിന്റെ ഫലമാണിത്. പലരും നേരിട്ട് എത്തിയാണ് പണം നല്‍കിയത്. മുഹമ്മദിന്റെ രോഗത്തെക്കുറിച്ച് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊച്ചുകുട്ടികള്‍ മുതല്‍ ലോകത്തെ വിവിധ പ്രദേശത്തെ സാധാരണക്കാരും സമ്പന്നരും വരെ സഹായവുമായി എത്തി.

കല്യാശ്ശേരി മണ്ഡലം എം.എല്‍.എ എം. വിജിന്‍ മുഖ്യ രക്ഷാധികാരിയായും കെ.വി. മുഹമ്മദലി രക്ഷാധികാരിയായും മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ആബിദ് ചെയര്‍മാനായും ടി.പി. അബ്ബാസ് ഹാജി കണ്‍വീനറായുമുള്ള കമ്മിറ്റിയാണ് മുഹമ്മദ് സഹായ ഫണ്ടിനായി പ്രവര്‍ത്തിച്ചത്.

 



ഗള്‍ഫില്‍ എ.സി ടെക്‌നീഷ്യനായ പിതാവ് റഫീഖിന്റെയും മറിയുമ്മയുടെയും മൂത്തമകള്‍ അഫ്രയും സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുട്ടിയാണ്. രണ്ടുവയസിനകം ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നായ സോള്‍ജെന്‍സ്മ 44 മില്ലി നല്‍കിയാലേ ഇത് ഭേദമാകൂ. മരുന്ന് എത്തിച്ചാല്‍ ഇളയ കുട്ടിയായ മുഹമ്മദിനെ രക്ഷിക്കാമെന്ന് കോഴിക്കോട് മിംസിലെ ഡോക്ടര്‍മാരാണ് നിര്‍ദ്ദേശിച്ചത്.

അമേരിക്കയില്‍ മാത്രം ലഭ്യമായ മരുന്നിന് 18കോടിയാണ് വില. നാലാം വയസിലാണ് അഫ്രയുടെ(15) അസുഖം തിരിച്ചറിഞ്ഞത്. അതിനാല്‍ ഈ മരുന്ന് അഫ്രയ്ക്ക് ഫലപ്രദമല്ല. ചക്രക്കസേരയില്‍ അനങ്ങാന്‍ പോലും പ്രയാസപ്പെടുകയാണ് അഫ്ര. ഇളയ കുട്ടിയെയെങ്കിലും രക്ഷിക്കണമെന്ന കുടുംബത്തിന്റെ പ്രാര്‍ത്ഥനയോടാണ് നാട് അദ്ഭുതകരമായി പ്രതികരിച്ചത്. റഫീഖിന്റെ രണ്ടാമത്തെ മകളായ 10 വയസുകാരിക്ക് ഈ അസുഖമില്ല.

 



മലയാളി പൊളിയാണെന്ന് പുത്തന്‍ തലമുറ പറയുന്നത് വെറുതെയല്ല. ഒരാവശ്യം വന്നാല്‍ ആവശ്യക്കാരന് കൈയയച്ച് സഹായം ഒഴുകിയെത്തും. അപൂര്‍വമായ ജനിതക രോഗം ബാധിച്ച് ചികിത്സയ്ക്ക് പണം തേടിയിരുന്ന മാട്ടൂലില്‍ മുഹമ്മദ് എന്ന കുട്ടിയ്ക്ക് മരുന്നിന് ആവശ്യമായ 18 കോടി രൂപ മലയാളികള്‍ മുഴുവനും എത്തിച്ചു.

മുഴുവന്‍ പണവും ലഭിച്ചതായും കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നതായും മുഹമ്മദിന്റെ കുടുംബം അറിയിച്ചു. മരുന്നിനുളള തുക മുഴുവനായും ലഭിച്ചെന്ന് മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ഔദ്യോഗികമായി അറിയിച്ചു.



സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന ജനിതക രോഗമാണ് മുഹമ്മദിന് ബാധിച്ചത്. മുഹമ്മദിന്റെ സഹോദരി അഫ്രയ്ക്കും ഇതേ രോഗമായതിനാല്‍ ഇളയ കുട്ടിയെയെങ്കിലും രക്ഷിക്കാനുള്ള പരിശ്രമമാണ് കുടുംബം നടത്തിയത്. ചെറുപ്പത്തില്‍ മതിയായ ചികിത്സ ലഭിക്കാതെ ദുരിതമനുഭവിച്ചിട്ടുണ്ട് അഫ്ര. തന്റെ പോലെ അനുജന് വരരുതെന്ന് അഫ്ര അപേക്ഷിച്ചിരുന്നു.

 

വിദേശത്ത് നിന്നും രോഗത്തിനുളള മരുന്ന് എത്തിച്ച് ഒരു ഡോസ് കുത്തിവയ്പ്പ് എടുക്കുന്നതോടെ മുഹമ്മദിന് സാധാരണ ജീവിതത്തിലേക്ക് മെല്ലെ മടങ്ങിയെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. രണ്ട് വയസിന് മുന്‍പാണ് സോള്‍ജന്‍സ്മ എന്ന വിലയേറിയ മരുന്ന് കുത്തിവയ്‌ക്കേണ്ടത്. ഒന്നര വയസുകാരനായ മുഹമ്മദിന് ഇതോടെ രക്ഷപ്പെടാനാകുമെന്ന് പ്രതീക്ഷ വന്നിരിക്കുകയാണ്. വെറും ആറ് ദിവസം കൊണ്ടാണ് വേണ്ട പണം ലഭിച്ചിരിക്കുന്നത്. എല്ലാം ദൈവത്തിന്റെ കൃപ.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (16 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (46 minutes ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (52 minutes ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (55 minutes ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (55 minutes ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (1 hour ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (2 hours ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (2 hours ago)

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (2 hours ago)

കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദ  (2 hours ago)

വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി  (2 hours ago)

പ്രിയദർശിനി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോ​ഗിക്കാൻ തീരുമാനം... കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ  (3 hours ago)

28 വർഷത്തെ പ്രവാസ ജീവിതം.... ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു....  (3 hours ago)

കാനഡയെ വീഴ്ത്തി മൊറോക്കോ ക്വാർട്ടറിൽ.... 2022ലെ ഖത്തർ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി സെമിയിലെത്തി ചരിത്രമെഴുതിയ മൊറോക്കോ ഈ ലോകകപ്പിലും സമാന മുന്നേറ്റം തുടരുന്നു  (3 hours ago)

Malayali Vartha Recommends