Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

സെക്രട്ടേറിയറ്റില്‍ വീണ്ടും ശുദ്ധി കലശം... സെക്രട്ടേറിയറ്റിനെ നിരീക്ഷിക്കാന്‍ പ്രത്യേക പാര്‍ട്ടി കണ്ണുകള്‍ കാരണം ഇതാണ് ...

06 JULY 2021 02:22 PM IST
മലയാളി വാര്‍ത്ത

സെക്രട്ടേറിയറ്റില്‍ വീണ്ടും ശുദ്ധി കലശം. സര്‍ക്കാരിന്റെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിര് നില്‍ക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി പുറത്താക്കാനാണ് തീരുമാനം. മരം മുറി വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം തുടങ്ങിയിരിക്കുന്നത്.

മരംമുറി വിവാദത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ റവന്യു വകുപ്പിന്റെ ഫയല്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആദ്യത്തെ പ്രതികാര നടപടിയുണ്ടായത്. റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ.ജി.ശാലിനിക്കെതിരെയാണ് സര്‍ക്കാര്‍ നടപടി. ഒ.ജി.ശാലിനിയോട് അവധിയില്‍ പോകാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക് ആവശ്യപ്പെട്ടു. വിവരാവകാശ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ വിവരാവകാശത്തിന്റെ മറുപടി നല്‍കിയതാണ് വിവാദമായത്.

 



മരംമുറി സംബന്ധിച്ച വിവാദ ഉത്തരവില്‍ മുന്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ വ്യക്തമായ പങ്കു സൂചിപ്പിക്കുന്ന ഫയല്‍ പുറത്തുവന്നത് എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് മറുപടി നല്‍കിയത്. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കൂടിയായ ഒ.ജി. ശാലിനിയെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക് ശാസിക്കുകയും രണ്ടു മാസം അവധിയില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അവര്‍ അവധിക്ക് അപേക്ഷയും നല്‍കി. ഇടതുമുന്നണിയുമായി അടുപ്പം പുലര്‍ത്തുന്ന ഉദ്യോഗസ്ഥയാണ് ശാലിനി.അങ്ങനെയുള്ളവര്‍ക്ക് മാത്രമേ സെക്രട്ടേറിയറ്റിനുള്ളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളു.

റവന്യു സെക്രട്ടറി ജയതിലകാണ് സര്‍ക്കാരിനെ ഇത്രത്തോളം പ്രതിസന്ധിയിലാക്കിയത്. കൃത്യമായ ഉപദേശം അന്നത്തെ മന്ത്രി ചന്ദ്രശേഖരന് നല്‍കിയിരുന്നെങ്കില്‍ ഇങ്ങനെയൊരു ദുരന്തം ചന്ദ്രശേഖരന് സംഭവിക്കില്ലായിരുന്നു.

 



വന്നു വന്ന് ഇടതുപക്ഷക്കാരായ ജീവനക്കാരെ പോലും ഇടതുപക്ഷത്തിന് വിശ്വാസമില്ലാതെ വന്നിരിക്കുകയാണ്. ഇല്ലെങ്കില്‍ റവന്യു അണ്ടര്‍ സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകുമായിരുന്നില്ല. സെക്രട്ടേറിയറ്റിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത് . അതായത് സെക്രട്ടേറിയറ്റ് ഇനി മുഖ്യമന്ത്രിയുടെ ക്യാമറാ കണ്ണുകള്‍ക്ക് കീഴിലാവും.

മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ റവന്യു മന്ത്രിയുടെ കൈവശമിരിക്കെയാണ് അണ്ടര്‍ സെക്രട്ടറി ഇതിന്റെ പകര്‍പ്പ് വിവരാവകാശ പ്രകാരം അപേക്ഷകന് കൈമാറിയത്. ഇക്കഴിഞ്ഞ 29 നാണ് തിരുവനന്തപുരം സ്വദേശിക്ക് വിവരാവകാശ പ്രകാരം മറുപടിയും രേഖകളും കൈമാറിയത്. ഇതിലെ മുന്‍മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തു.

 



വിഷയത്തില്‍ യഥാര്‍ത്ഥ ഫയലുകള്‍ ജൂണ്‍ മൂന്ന് മുതല്‍ ഇപ്പോഴത്തെ റവന്യു മന്ത്രി കെ.രാജന്റെ പരിഗണനയിലിരിക്കെയാണ് അണ്ടര്‍ സെക്രട്ടറി അതിന്റെ ഡിജിറ്റല്‍ പകര്‍പ്പുകളെടുത്ത് വിവരാവകാശ നിയമപ്രകാരം നല്‍കിയത്. ഫിസിക്കല്‍ ഫയല്‍ മന്ത്രിയുടെ പക്കലിരിക്കുന്നതിനാല്‍ പലര്‍ക്കും വിവരാവകാശ പ്രകാരം പകര്‍പ്പുകള്‍ ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അണ്ടര്‍ സെക്രട്ടറി വിവരങ്ങള്‍ കൈമാറിയത്. ഇതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്.

അതിനിടെ മരംമുറിയില്‍ വിവിധ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രത്യേക സംഘത്തിന് കൈമാറാന്‍ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടു. വ്യത്യസ്ത അന്വേഷണങ്ങള്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണ പുരോഗതിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മേധാവിയാണ് സര്‍ക്കാറിനെ സമീപിച്ചത്.

 



സെക്രട്ടേറിയറ്റ് നിറയെ യൂദാസുമാരാണെന്ന തോന്നലാണ് മുഖ്യമന്ത്രിക്കുള്ളത്. അതിനെ ഏത് വിധേനയും ഇല്ലാതാക്കാനാണ് ശ്രമം.ഇപ്പോള്‍ റവന്യു വകുപ്പില്‍ നടന്നത് നാളെ മറ്റ് വകുപ്പുകളിലും നടക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ കരുതുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്‌ത സംഭവം... അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി  (32 minutes ago)

  ലോട്ടറി കൂടുതൽ ആകർഷകമാക്കാൻ സമ്മാനഘടന പരിഷ്കരിക്കും...  (40 minutes ago)

പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ  (48 minutes ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ച് സർക്കാർ...  (1 hour ago)

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി എംഎൽഎ രാജിവച്ചു....  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് എംഎസ്സിയുമായുള്ള ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ അതൃപ്തി അറിയിച്ച പശ്ചാത്തലത്തിൽ വിശദീകരണ കുറിപ്പുമായി അദാനി പോർട്‌സ് സിഇഒ  (1 hour ago)

കനത്ത പാറ വീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത .... നെല്ലിയാമ്പതി ചുരം റോഡില്‍ കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടർ  (1 hour ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ വീട്ടിലെ റെയ്ഡിനെ തുടര്‍ന്ന് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്... സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്  (2 hours ago)

രാജസ്ഥാനിലെ പച്ച്പദ്രയിൽ 79,450 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമിച്ച രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കൽ സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മുൻ പ്രോസിക്യൂട്ടർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് തുടരും... കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്  (2 hours ago)

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു.... ബസിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു  (3 hours ago)

തൃശ്ശൂർ നെടുപുഴയിൽ കോൾപാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി...  (3 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത...കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും  (3 hours ago)

തൊഴിൽ, ആരോഗ്യം, സാമ്പത്തികം: അറിയാം നിങ്ങളുടെ കൃത്യമായ നക്ഷത്രഫലം!  (3 hours ago)

ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...  (3 hours ago)

Malayali Vartha Recommends