Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിലിന് പുറത്തേക്ക്...? കുറ്റപത്രം നൽകാൻ വൈകിയതിനാൽ രണ്ടാം കേസിലും സ്വാഭാവിക ജാമ്യം..


അടുത്ത മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ.. മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

താലിബാന്‍ പിടി മുറുക്കുന്നു ...ആപ്പിലായി പാകിസ്ഥാനും ചൈനയും ദ്വിമുഖ ഭീഷണിയില്‍ പാകിസ്ഥാന്‍

06 JULY 2021 02:10 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയെ നാല് ഭാഗത്തു നിന്നും വളയുക , ആക്രമിക്കുക എന്ന തന്ത്രം ആണ് ചൈന പയറ്റുന്നത്. അതില്‍ അവര്‍ക്ക് സഹായകം ആയി പാകിസ്ഥാനും ഉണ്ട് . ഇന്ത്യയെ എങ്ങനെയെങ്കിലും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പൊതു ശത്രുക്കള്‍ കരുക്കള്‍ നീക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. ഇതിന്റെ ഭാഗമായിട്ടുള്ള നീക്കത്തില്‍ ആണ് ചൈനയും പാകിസ്ഥാനും കൂടെ അഫ്ഗാനിസ്ഥാനില്‍ പിടി മുറുക്കാന്‍ നോക്കുന്നത്.


യുദ്ധാനന്തര അഫ്ഗാനിസ്ഥാനെ പുനര്‍ നിര്‍മ്മിക്കാന്‍ ദശാബ്ദങ്ങളോളം സഹായിച്ചത് ഇന്ത്യയാണ്, ഇത്തരത്തിലുള്ള ഇന്ത്യ ആണ് അഫ്ഗാനിസ്ഥാനില്‍ തീവ്ര വാദം പടര്‍ത്തുന്നത് എന്ന ആരോപണവുമായി കുറച്ചു നാളുകള്‍ക്ക് മുന്‍പ് പാകിസ്ഥാന്‍ വിദേശ കാര്യ മന്ത്രി രംഗത്ത് വന്നിരുന്നു.

 

അതായത് ഇന്ത്യയെ പുറത്താക്കി അഫ്ഗാനില്‍ പിടി മുറുക്കുക, അതിലൂടെ ഇന്ത്യയെ ആക്രമിക്കാന്‍ മറ്റൊരു മേഖല കൂടി തുറന്നു കിട്ടുക എന്നതാണ് ഈ രണ്ടു ചതിയന്മാരുടെയും ഉദ്ദേശം. എന്നാല്‍ വിനാശ കാലേ വിപരീത ബുദ്ധി എന്ന് പറയുന്നത് പോലെ, കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല എന്ന തരത്തിലുള്ള റിപോര്‍ട്ടുകള്‍ ആണ് പുറത്തു വരുന്നത്.

ചൈനക്കും പാകിസ്ഥാനും എതിരെയുള്ള ആക്രമണ ഗ്രൂപ്പുകള്‍ അവരുടെ ആക്രമണം ശക്തമാക്കുന്നതായിട്ടാണ് റിപോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ഇതോടെ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്ന നീക്കങ്ങള്‍ അവര്‍ക്ക് തന്നെ വിലങ്ങു തടി ആകാനുള്ള സാധ്യത ആണുള്ളത്. അതോടൊപ്പം തന്നെ ചൈനയ്ക്കും

 




അമേരിക്കന്‍ സൈനികര്‍ പിന്മാറിയതിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിയന്ത്രണം നേടുന്നതിനായി താലിബാന്‍ ആക്രമണം ശക്തമാക്കിയപ്പോള്‍, പാകിസ്ഥാനെയും ചൈനയെയും എതിര്‍ക്കുന്ന തീവ്രവാദ ഗ്രൂപ്പുകളും ആക്രമണം വര്‍ദ്ധിപ്പിച്ചതായിട്ടാണ് മാധ്യമ റിപ്പോര്‍ട്ട് വന്നിരിക്കുന്നത് . അതും ദ്വിമുഖ ആക്രമണം തന്നെയാണ് പാകിസ്ഥാന്‍ നേരിടാന്‍ പോകുന്നത്. ഒരു ഭാഗത്ത് അഫ്ഘാന്‍ അതിര്‍ത്തിയിലും മറുഭാഗത്ത് ബലൂചിസ്ഥാന്‍ മേഖലയിലും


പാകിസ്താനും ചൈനയ്ക്കുമെതിരെ മുമ്പ് പരാജയപ്പെട്ട വിമത ഗ്രൂപ്പുകള്‍ വീണ്ടും ശക്തിയാര്‍ജ്ജിച്ചു വരികയാണെന്ന് ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് റിപ്പോര്‍ട്ട് ചെയ്തത് .




വടക്കന്‍ വസീറിസ്ഥാന്‍ ഗോത്രമേഖലയില്‍ അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് മൂന്ന് പാകിസ്ഥാന്‍ സൈനികരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു . ഇത് പാകിസ്ഥാന്‍ താലിബാന്‍ പോരാളികള്‍ പാകിസ്ഥാന്‍ സൈന്യത്തെ ലക്ഷ്യമാക്കി ആക്രമണം നടത്തിയതാണെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.

പാകിസ്ഥാനിലെ ഗോത്ര വര്‍ഗ്ഗ മേഘലകളില്‍ ഇപ്പോള്‍ പാകിസ്ഥാന്‍ സൈന്യത്തിനെതിരെ ഉണ്ടായിരിക്കുന്ന ആക്രമണങ്ങള്‍ താലിബാന്‍ അഫ്ഘാനിസ്ഥാന്‍ പിടിച്ചടക്കിയതിന്റെ ചുവടു പിടിച്ച് ഉണ്ടായതാണ്.

 



ടിടിപി എന്നറിയപ്പെടുന്ന, നിരവധി വര്‍ഷങ്ങളായി പാകിസ്ഥാനെതിരെ കലാപം നടത്തിക്കൊണ്ടിരിക്കുന്ന തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍, പാകിസ്ഥാനിലെ ആദിവാസി മേഖലകളിലും ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലും സജീവമായി കൊണ്ടിരിക്കുകയാണ് എന്നാണ് റിപോര്‍ട്ടുകള്‍ പുറത്തു വരുന്നത്.


താലിബാനുമായി അടുപ്പമുള്ള നൂര്‍ വാലി മെഹ്‌സൂദിന്റെ നേതൃത്വത്തിലുള്ള ടിടിപി പാകിസ്ഥാനുമായുള്ള അതിര്‍ത്തിയിലെ ദുര്‍ബലമായ പ്രദേശങ്ങളില്‍ തന്ത്രപരമായി തങ്ങളുടെ സേനയെ വിന്യസിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

 


അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍, തെക്കന്‍ ജില്ലകളില്‍ അടുത്തിടെ നടന്ന പോരാട്ടത്തിനിടെ ടിടിപി കലാപകാരികള്‍ അഫ്ഗാന്‍ താലിബാനെ പിന്തുണച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ ഗോത്രമേഖലകളിലെ തങ്ങളുടെ ശക്തികേന്ദ്രങ്ങളിലുള്ള പാകിസ്താന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി 2015 ല്‍ പാകിസ്ഥാനില്‍ നിന്നും പലായനം ചെയ്ത് വന്നവര്‍ ആണിവര്‍


ഈ കഴിഞ്ഞ ജൂണില്‍ പുറത്തു വിട്ട യുഎന്‍ നിരീക്ഷണ റിപ്പോര്‍ട്ട് പ്രകാരം 5,000 ത്തോളം ടിടിപി തീവ്രവാദികള്‍ നിലവില്‍ അഫ്ഗാനിസ്ഥാനിലുണ്ട്




70,000 ത്തിലധികം പേര്‍ കൊല്ലപ്പെടുകയും സമ്പദ്വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്ത പാകിസ്ഥാനെതിരെ എട്ടുവര്‍ഷത്തെ രക്തരൂക്ഷിതമായ കലാപം നടത്തിയ തീവ്രവാദി സംഘം പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ ഗോത്രമേഖലയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് തുടക്കത്തില്‍ പിരിഞ്ഞുപോയെങ്കിലും അവരുടെ പുതിയ നേതാവായ മെഹ്‌സൂദിന്റെ കീഴില്‍ അടുത്ത കാലങ്ങളില്‍ പുനരേകീകരിക്കപ്പെട്ടു .


ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ആദിവാസി ജില്ലകള്‍ക്കും മറ്റ് പ്രദേശങ്ങള്‍ക്കും ഷാഡോ ഗവര്‍ണര്‍മാരെ നിയമിച്ചുകൊണ്ട് ജൂണ്‍ 14 ന് മെഹ്‌സൂദ് ടിടിപിക്കായി ഒരു പുതിയ ഭരണ ഘടന പുറത്തിറക്കിയിരുന്നു .




അഫ്ഗാനിസ്ഥാനിലെ താവളങ്ങളില്‍ നിന്ന് ടിടിപി 2019 മുതല്‍ സുരക്ഷാ സേനയ്ക്കെതിരായ ബോംബാക്രമണങ്ങള്‍ ശക്തമാക്കി.


ചൈനീസ് നിയന്ത്രണത്തിലുള്ള ഗ്വാഡാര്‍ തുറമുഖം സ്ഥിതിചെയ്യുന്ന പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ പ്രദേശങ്ങളിലേക്ക് ടിടിപി തങ്ങളുടെ അതിര്‍ത്തി കടന്നുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിരുന്നു .


പ്രവിശ്യയുടെ അഡ്മിനിസ്‌ട്രേറ്റീവ് ആസ്ഥാനമായ ക്വറ്റയിലെ ഒരു ആഡംബര ഹോട്ടലില്‍ മെയ് മാസത്തില്‍ ചാവേര്‍ കാര്‍ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഇവര്‍ ഏറ്റെടുത്തിരുന്നു . പാകിസ്ഥാനിലെ ചൈനയുടെ അംബാസഡര്‍ നോങ് റോംഗ് അന്ന് അവിടെ താമസിച്ചിരുന്നു. എന്നാല്‍ ആക്രമണ സമയത്ത് സ്ഥാനപതി ഹോട്ടലില്‍ ഉണ്ടായിരുന്നില്ല




എന്നാല്‍ അതെ സമയം ബലൂച് വിഘടനവാദികള്‍ പാകിസ്ഥാന്‍ സുരക്ഷാ സേനയ്ക്കെതിരായ ആക്രമണങ്ങളില്‍ സമാന്തരമായി മുന്നേറുകയാണ് , അവരില്‍ പലരും ആക്രമണ മാര്‍ഗ്ഗം ആയി ഉപയോഗിക്കുന്നത് റോഡരികില്‍ സ്ഥാപിക്കുന്ന സ്ഫോടക വസ്തുക്കള്‍ ആണ് ഇത് ബലോച് ഗ്രൂപ്പുകള്‍ പഠിച്ചത് ടി ടി പി യില്‍ നിന്നാണ്. തങ്ങളുടെ ആക്രമണത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിന് രണ്ട് വിമത ഗ്രൂപ്പുകളും ലോജിസ്റ്റിക് നെറ്റ്വര്‍ക്കുകള്‍ പങ്കിട്ട് ഉപയോഗിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.


ടിടിപിയില്‍ നിന്ന് വ്യത്യസ്തമായി, ബലൂച് രാജി അജോയ് സംഗറിന്റെ കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല് ബലൂച് വിമത ഗ്രൂപ്പുകള്‍ ചൈനയുടെ ഗ്വാഡാര്‍ തുറമുഖവും 60 ബില്യണ്‍ യുഎസ് ഡോളര്‍ ചൈന ബാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പ്രകാരം ഉള്ള ബലൂചിസ്ഥാനിലെ മറ്റ് പദ്ധതികളും ശക്തമായി എതിര്‍ക്കുന്നു എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു




അഫ്ഗാനിസ്ഥാനിലെ ഒരു ആഭ്യന്തരയുദ്ധം ഒഴിവാക്കുന്നതിനും ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുമുള്ള പാകിസ്ഥാന്റെ നയതന്ത്ര ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍, അതിന്റെ രണ്ട് വശങ്ങളിലും ശത്രുശക്തികള്‍ക്കിടയില്‍ പെട്ട് ഞെരുങ്ങുന്ന അവസ്ഥയാണ് പാകിസ്ഥാന് ഉണ്ടാകാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.


ഈ ദ്വി മുഖ സാഹചര്യം പാക്കിസ്ഥാന്റെ ഒരു സുരക്ഷാ പേടിസ്വപ്നം തന്നെയാണ് . യുഎസ്, യുഎന്‍, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ പാകിസ്ഥാന്‍ അംബാസഡറായി സേവനമനുഷ്ഠിച്ച മലീഹ ലോധി വെളിപ്പെടുത്തുകയുണ്ടായി




അഫ്ഘാനിസ്താന്റെ അതിര്‍ത്തിയിലും ആഭ്യന്തരമായും പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ പാക്കിസ്ഥാന്റെയും പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചു വരുകയാണ്. ഒരു വശത്തു അവര്‍ക്ക് പാകിസ്ഥാന്‍ താലിബാനേയും മറു വശത്തു ഇന്ത്യയെയും നേരിടണം. ബലൂചിസ്ഥാന്‍ തീവ്ര വാദികളെ കണക്കിലെടുക്കാതെയാണ് ഇത്. ചൈനയുടെയും പാക്കിസ്ഥാന്റെയും ഇടയില്‍ ഇന്ത്യ പെട്ടപ്പോള്‍ സന്തോഷിച്ച പാകിസ്ഥാന് ഇതിലും വലിയൊരു പണി കിട്ടാനില്ല എന്നതാണ് സത്യം.


തെക്കന്‍ വസീറിസ്ഥാനിലെ നഗരമായ ദേരാ ഇസ്മായില്‍ ഖാനെ പ്രതിനിധീകരിക്കുന്ന ഖൈബര്‍ പഖ്തുന്‍ഖ്വ അസംബ്ലി അംഗം അഹ്മദ് കരീമിന്റെ അഭിപ്രായ പ്രകാരം , അഫ്ഗാനിസ്ഥാന്‍, താലിബാന്‍ ഏറ്റെടുക്കുന്നത് ടിടിപിയുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുമെന്നും പാകിസ്ഥാനില്‍ തീവ്രവാദ ആക്രമണങ്ങളുടെ പുനരുജ്ജീവനത്തിന് ഇത് കാരണമാവുകയും ചെയ്യും.




ഇത് ടിടിപിയില്‍ പ്രചോദനാത്മക സ്വാധീനം ചെലുത്തും, കൂടാതെ സ്വയം വ്യാഖ്യാനിചെടുക്കുന്ന ഭരണത്തിന്റെ തങ്ങളുടേതായ പതിപ്പ് സ്ഥാപിക്കാന്‍ പാകിസ്ഥാനിലെ ചില പ്രദേശങ്ങള്‍ പിടിച്ചെടുക്കാനും അവര്‍ ശ്രമിച്ചേക്കും.


എന്തായാലും ഇന്ത്യക്ക് പണി തരാന്‍ വേണ്ടി അഫ്ഗാനിസ്ഥാന്‍ വഴി പാകിസ്ഥാന്‍ ശ്രമിക്കുന്നത് അവര്‍ക്ക് സെല്‍ഫ് ഗോള്‍ ആകുമെന്ന് ഒരു സംശയവും വേണ്ട. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഉള്ളിടത്തോളം കാലം അതെ മാതൃകയില്‍ പാകിസ്ഥാനില്‍ ഒരു താലിബാന്‍ രാജ്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ പാക് താലിബാന്‍ ശ്രമിച്ചു കൊണ്ടിരിക്കുക തന്നെ ചെയ്യും.

"




 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം: പ്രഷര്‍ വാഷര്‍ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ  (26 minutes ago)

സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍  (34 minutes ago)

ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; 3 ഭീകരരെ വധിച്ച് സുരക്ഷാ സൈന്യം  (41 minutes ago)

റെയില്‍വേയുടെ 7 ഹൈസ്പീഡ് കോറിഡോറിന് ഒരു രൂപ പോലും നീക്കിവച്ചിട്ടില്ല  (1 hour ago)

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ഇന്ത്യയ്ക്ക് ഏതു രാജ്യത്തുനിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ  (1 hour ago)

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍  (2 hours ago)

ചികിത്സ വൈകിയാല്‍ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: തോക്കുമായി ആശുപത്രിയില്‍ എത്തിയ യുവാവ് പിടിയില്‍  (2 hours ago)

വനിത ഓഫീസറോട് മോശമായി പെരുമാറിയ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (2 hours ago)

സ്വന്തം ഫാമിൽ ഒരേസമയം ഒട്ടേറെ സ്ത്രീകൾ..ലോകം മുഴുവൻ തന്റെ കുട്ടികളെ ഉണ്ടാക്കണം ..!! ലോകത്തെ ഞെട്ടിച്ച ജെഫ്രി എപ്‌സ്റ്റീൻ ആരാണ് ജെഫ്രി എപ്സ്റ്റീൻ?  (3 hours ago)

എയർ ഇന്ത്യ എക്സ്പ്രസിൽ ഇപ്പോൾ ടിക്കറ്റെടുത്താൽ 20% ലാഭം  (3 hours ago)

തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിത്തം  (3 hours ago)

"ഒമാനില്‍ വിരല്‍ചൂണ്ടി ഇറാന്‍ പാതാളക്കോട്ടയില്‍ ഖമനേയി പൂഴ്ത്തിയ യുറേനിയം ! US പടയിറങ്ങി; യുദ്ധം തന്നെയെന്ന്  (3 hours ago)

മണിപ്പൂര്‍ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സത്യപ്രതിജ്ഞ ചെയ്തു  (3 hours ago)

ഗള്‍ഫില്‍ നിരവധി ഒഴിവുകൾ എക്സ്പീരിയൻസ് വേണ്ട ! താമസം, യാത്രാ സൗകര്യം കമ്പനി വക ..മികച്ച ശമ്പളം  (3 hours ago)

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയില്‍ 35 ഒഴിവുകള്‍ നിയമനം കാസര്‍കോട് വേഗം അപേക്ഷിക്കൂ  (3 hours ago)

Malayali Vartha Recommends