Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസിലെ പ്രതി മുഹമ്മദ് ഷെഫീഖിന് ജയിലിനുള്ളില്‍ വധഭീഷണി: രോമത്തില്‍ പോലും തൊടില്ലെന്ന് വെല്ലുവിളിച്ച് കൊടി സുനിയും സംഘവും : നാടകീയമായ സംഭവവികാസങ്ങള്‍

06 JULY 2021 12:33 PM IST
മലയാളി വാര്‍ത്ത

ജയിലിനുള്ളില്‍ നിന്നും വധഭീക്ഷണി.... ഞെട്ടിത്തരിച്ച് അര്‍ജുന്‍ ആയങ്കി..... ഞങ്ങള്‍ നോക്കിക്കോളാം എന്ന് ടി പി വധക്കേസ് പ്രതികളുടെ ഉറപ്പ്.... ജയിലിനുള്ളില്‍ നാടകീയമായ രംഗങ്ങളും സംഭവവികാസങ്ങളുമാണ് അരങ്ങേറുന്നത്.....

കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസിലെ പ്രതി മുഹമ്മദ് ഷെഫീഖിന് ജയിലിനുള്ളില്‍ വധഭീഷണി. മഞ്ചേരി സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് അര്‍ജുന്‍ ആയങ്കി. എന്നിട്ടും ഇയാള്‍ക്ക് ചെര്‍പ്പുളശ്ശേരി സംഘത്തില്‍നിന്ന് വധഭീഷണിയുണ്ടായിരിക്കുകയാണ്. ഭീഷണിപ്പെടുത്തിയ വ്യക്തിയുടെ ഫോട്ടോ ഷെഫീക്ക് തിരിച്ചറിഞ്ഞു . കോടതിയില്‍ കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ടിലായിരുന്നു വധഭീഷണിയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

 


കൊടുവള്ളി സംഘത്തില്‍ നിന്ന് അര്‍ജുന്‍ ആയങ്കിക്കും ഷെഫീഖിനും സുരക്ഷ നല്‍കുമെന്ന് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനിയും ഷാഫിയും ഉറപ്പുനല്‍കിയെന്നും ഷെഫീക്കിന്റെ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.

കരിപ്പൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിനായി മൂന്നുസംഘങ്ങള്‍ സജീവമാണെന്ന് കസ്റ്റംസിന് വിവരം കിട്ടുകയുണ്ടായി . കൊടുവള്ളി, കോഴിക്കോട്, കണ്ണൂര്‍ സംഘങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

 



കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നാമത് ഒരു സംഘം എത്തിയെന്നും അര്‍ജുനും മറ്റൊരാളും തമ്മിലുള്ള സംഘര്‍ഷമാണ് ഇതിന് കാരണമെന്നും ഷെഫീഖ് പറഞ്ഞിട്ടുണ്ട്. കാരിയറെ തട്ടിക്കൊണ്ടുപോകുകയും ശാരീരികമായി ആക്രമിക്കുകയും കള്ളക്കടത്ത് സ്വര്‍ണം മോഷ്ടിക്കുകയും ചെയ്യുന്നതാണ് സാധാരണ ചെയ്യാറുള്ളത്, ആളുമാറി നിരവധി പേര്‍ ഇവരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. വിമാനത്താവളപ്രദേശങ്ങളിലും പരിസരങ്ങളിലും പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ ഈ തട്ടിക്കൊണ്ടുപോകല്‍ കാരണം സാധാരണയാത്രക്കാരുടെ ജീവന് ഭീഷണിയാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു

സാമ്പത്തികകുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സി.ജെ.എം. കോടതിക്കുമുന്നില്‍ ഹാജരാക്കിയപ്പോള്‍ ജീവന് വരെ ഭീഷണിയുണ്ടെന്ന് ഷെഫീഖ് വ്യക്തമാക്കി . പരാതിയുണ്ടെങ്കില്‍ എഴുതിനല്‍കാന്‍ മജിസ്‌ട്രേറ്റ് പറഞ്ഞു. ഷെഫീഖിന് അഭിഭാഷകനില്ലായിരുന്നു. മഞ്ചേരി ജയിലിലേക്ക് മാറ്റരുതെന്നും ഇവിടെ വധഭീഷണിയുണ്ടെന്നും കാണിച്ച് പരാതി നല്‍കുകയുണ്ടായി. പിന്നീട് ഷെഫീഖിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റുകയും ചെയ്തു .

 



അതേ സമയം കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമല ഇന്നലെ കസ്റ്റംസിന് മുന്നില്‍ ഹാജരായി. അഭിഭാഷകനൊപ്പമാണ് നിയമവിദ്യാര്‍ഥി കൂടിയായ അമല കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരായത്.

സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് കസ്റ്റംസ് അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയ്ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയത്.




അര്‍ജുന്‍ ആയങ്കി വലിയ ആര്‍ഭാട ജീവിതമായിരുന്നു നയിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ക്ക് പറയത്തക്ക ജോലിയൊന്നുമില്ലായിരുന്നു. കസ്റ്റംസിന്റെ ഇത് സംബന്ധിച്ചുള്ള ചോദ്യം ചെയ്യലുകള്‍ക്ക് ഭാര്യയുടെ അമ്മ നല്‍കിയ പണം കൊണ്ടാണ് വീട് വെച്ചത് എന്നാണ് അര്‍ജുന്‍ മൊഴി നല്‍കിയത്.

എന്നാല്‍ ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഇതിനെ തുടര്‍ന്നാണ് അര്‍ജുന്റെ സാമ്പത്തിക സ്രാേതസുകളെ സംബന്ധിച്ചുള്ള വിവര ശേഖരത്തിനായി കസ്റ്റംസ് അര്‍ജുന്റെ ഭാര്യയോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.ഇന്നാണ് അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത് .


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്‌ത സംഭവം... അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി  (31 minutes ago)

  ലോട്ടറി കൂടുതൽ ആകർഷകമാക്കാൻ സമ്മാനഘടന പരിഷ്കരിക്കും...  (39 minutes ago)

പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ  (47 minutes ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ച് സർക്കാർ...  (1 hour ago)

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി എംഎൽഎ രാജിവച്ചു....  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് എംഎസ്സിയുമായുള്ള ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ അതൃപ്തി അറിയിച്ച പശ്ചാത്തലത്തിൽ വിശദീകരണ കുറിപ്പുമായി അദാനി പോർട്‌സ് സിഇഒ  (1 hour ago)

കനത്ത പാറ വീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത .... നെല്ലിയാമ്പതി ചുരം റോഡില്‍ കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടർ  (1 hour ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ വീട്ടിലെ റെയ്ഡിനെ തുടര്‍ന്ന് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്... സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്  (2 hours ago)

രാജസ്ഥാനിലെ പച്ച്പദ്രയിൽ 79,450 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമിച്ച രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കൽ സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മുൻ പ്രോസിക്യൂട്ടർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് തുടരും... കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്  (2 hours ago)

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു.... ബസിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു  (3 hours ago)

തൃശ്ശൂർ നെടുപുഴയിൽ കോൾപാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി...  (3 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത...കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും  (3 hours ago)

തൊഴിൽ, ആരോഗ്യം, സാമ്പത്തികം: അറിയാം നിങ്ങളുടെ കൃത്യമായ നക്ഷത്രഫലം!  (3 hours ago)

ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...  (3 hours ago)

Malayali Vartha Recommends