Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും... പഴുതുകളടച്ച വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുകയെന്നും പരമാവധി ശിക്ഷ പ്രതികള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍

06 JULY 2021 12:52 PM IST
മലയാളി വാര്‍ത്ത

ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ റിപ്പോര്‍ട്ടാണ് പുനലൂര്‍ വനം കോടതിയില്‍ സമര്‍പ്പിക്കുക

പഴുതുകളടച്ച വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുകയെന്നും പരമാവധി ശിക്ഷ പ്രതികള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 



അതേസമയം, കൊലക്കേസ് സംബന്ധിച്ച അന്തിമവാദം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഇന്നും തുടരും. ഉത്രയെ അണലിയെ കൊണ്ടു കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതിന്റെയും മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെയും അന്വേഷണ റിപ്പോര്‍ട്ട് അഞ്ചല്‍ റെയിഞ്ച് ഓഫീസര്‍ ജയന്‍ ഇന്ന് പുനലൂര്‍ വനം കോടതിയില്‍ സമര്‍പ്പിക്കും.

കൊലക്കേസില്‍ പാമ്പു പിടുത്തക്കാരന്‍ സുരേഷിനെ മാപ്പുസാക്ഷിയാക്കി എങ്കിലും വനം വകുപ്പ് കേസില്‍ രണ്ടാം പ്രതിയാണ്. ഉത്രയുടെ ഭര്‍ത്താവ് ഒന്നാം പ്രതി സൂരജിനും സുരേഷിനും പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളായിരുന്നു വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ സുരേഷ് കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിഷപാമ്ബിനെ കണ്ടെത്തിയെന്ന കേസില്‍ റിപ്പോര്‍ട്ട് നേരത്തെ തന്നെ കോടതിയില്‍ സമര്‍പ്പിച്ച് വിചാരണ ആരംഭിച്ചിരുന്നു.

 



ഇന്ന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ അടുത്തയാഴ്ച പുനലൂര്‍ കോടതിയില്‍ വിചാരണ ആരംഭിക്കും. അതേസമയം, കൊലക്കേസില്‍ ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്ന അന്തിമവാദം ഇന്നും തുടരും. കൊലപാതകം സംബന്ധിച്ച 12 തെളിവുകളില്‍ കഴിഞ്ഞ ദിവസം കോടതി മുമ്ബാകെ പ്രോസിക്യൂഷന്‍ വാദം നിരത്തിയിരുന്നു.

ചാത്തന്നൂര്‍ സ്വദേശിയായ സുരേഷിന്റെ കയ്യില്‍ നിന്ന് രണ്ട് തവണയാണ് സൂരജ് പാമ്ബിനെ വാങ്ങിയത്. ആദ്യം പതിനായിരം രൂപയും പിന്നീട് 15,000 രൂപയും നല്‍കിയിരുന്നു. സുരേഷിനെ സൂരജ് അടൂരിലെ സ്വന്തം വീട്ടില്‍ എത്തിക്കുകയും ആ പ്രദേശത്ത് പാമ്ബ് ഉണ്ടെങ്കില്‍ അതിനെ പിടിക്കാനാണ് സുരേഷിനെ കൊണ്ടുവന്നത് എന്ന് ഉത്ര ഉള്‍പ്പെടെ കേള്‍ക്കുന്ന തരത്തില്‍ പറയുകയും ചെയ്തു.

 



സൂരജിന്റെ വീട്ടിലാണ് ആദ്യം പാമ്ബുകടി ഏല്‍ക്കുന്നത്. മുകള്‍ നിലയിലേക്ക് കയറുന്ന പടികള്‍ക്ക് സമീപം ആദ്യം പാമ്ബിനെ ഇടുകയായിരുന്നു. ഉത്ര അറിയാതെ ചവിട്ടുമ്പോള്‍ പാമ്പ് കടിയേല്‍ക്കുമെന്ന ചിന്തയിലാണ് സൂരജ് ഇങ്ങനെ ചെയ്തത്. എന്നാല്‍, പിന്നീട് പാമ്ബിനെ കൊണ്ട് കടിപ്പിച്ചു.

ആദ്യം അണലി പാമ്ബിനെ ആണ് ഉപയോഗിച്ചത്. രാത്രി വേദന കൊണ്ട് പുളഞ്ഞു എങ്കിലും സൂരജ് ഭാര്യയെ ആശുപത്രിയില്‍ എത്തിക്കാന്‍ കൂട്ടാക്കിയില്ല. മരണം സംഭവിക്കട്ടെ എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ഈ സംഭവത്തില്‍ മരണം സംഭവിക്കാത്തതോടെയാണ് രണ്ടാമത് മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചത്. ഇക്കാര്യങ്ങളെല്ലാം പാമ്പ് പിടുത്തക്കാരന്‍ പൊലീസിനും വനംവകുപ്പിനും മൊഴിയായി നല്‍കിയിട്ടുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്‌ത സംഭവം... അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി  (31 minutes ago)

  ലോട്ടറി കൂടുതൽ ആകർഷകമാക്കാൻ സമ്മാനഘടന പരിഷ്കരിക്കും...  (39 minutes ago)

പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ  (47 minutes ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ച് സർക്കാർ...  (1 hour ago)

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി എംഎൽഎ രാജിവച്ചു....  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് എംഎസ്സിയുമായുള്ള ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ അതൃപ്തി അറിയിച്ച പശ്ചാത്തലത്തിൽ വിശദീകരണ കുറിപ്പുമായി അദാനി പോർട്‌സ് സിഇഒ  (1 hour ago)

കനത്ത പാറ വീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത .... നെല്ലിയാമ്പതി ചുരം റോഡില്‍ കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടർ  (1 hour ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ വീട്ടിലെ റെയ്ഡിനെ തുടര്‍ന്ന് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്... സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്  (2 hours ago)

രാജസ്ഥാനിലെ പച്ച്പദ്രയിൽ 79,450 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമിച്ച രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കൽ സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മുൻ പ്രോസിക്യൂട്ടർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് തുടരും... കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്  (2 hours ago)

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു.... ബസിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു  (3 hours ago)

തൃശ്ശൂർ നെടുപുഴയിൽ കോൾപാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി...  (3 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത...കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും  (3 hours ago)

തൊഴിൽ, ആരോഗ്യം, സാമ്പത്തികം: അറിയാം നിങ്ങളുടെ കൃത്യമായ നക്ഷത്രഫലം!  (3 hours ago)

ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...  (3 hours ago)

Malayali Vartha Recommends