Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

ചാനൽ ചർച്ചകളിലെ പതിവ് മുഖം! തട്ടിപ്പുകാരൻ ബിനു ചാക്കോയ്ക്ക് ഫ്ലാറ്റെടുത്ത് നൽകിയത് ഉന്നതൻ, വിചാരണ നടക്കുന്ന കേസ് അട്ടിമറിക്കാന്‍ പ്രോസിക്യൂട്ടറുടെ വീടിനടുത്ത് തന്നെ താമസമൊരുക്കണമെന്ന ബിനുവിന്റെ ആവശ്യത്തിന് ഉന്നതനും വഴങ്ങി! ബിനു വിന്റെ പിന്നിലുള്ള ഉന്നതനെ തേടി പോലീസ്...

06 JULY 2021 03:09 PM IST
മലയാളി വാര്‍ത്ത

ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത ബിനു ചാക്കോയ്ക്ക് ഫ്ലാറ്റെടുത്ത് നൽകിയ ഉന്നതനെ തേടി പോലീസ്... കത്തോലിക്കാ സഭ വക്താവ് ചമഞ്ഞു സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് യുവതിയിൽ നിന്നും ഇയാൾ ലക്ഷങ്ങൾ തട്ടിയത്. ചാനൽ ചർച്ചകളിൽ സ്ഥിരം കാണുന്ന മുഖമായിരുന്നു ബിനുവിന്റേത്...


സംഭവത്തിൽ ബിനു അറസ്റ്റിലായതിനെ തുടർന്ന് പോലീസ് ഉദ്യാഗസ്ഥർ ഇദ്ദേഹത്തിനോടൊപ്പമുള്ള ഉന്നതനെ തിരയുകയാണ്. ഉന്നതന്‍ ഉള്‍പ്പെട്ട ഒരു കേസില്‍ ഇടപെടല്‍ നടത്താനായാണ് ബിനുവിന് ഇയാള്‍ ഫ്‌ളാറ്റെടുത്തു നല്‍കിയതെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. ഇക്കാര്യം പോലീസ് അന്വേഷിച്ചു തുടങ്ങിയിരിക്കുകയാണ്.

മൂന്നു വര്‍ഷം മുമ്പാണ് കോട്ടയം നാഗമ്പടത്തിനു സമീപമുള്ള ഫ്‌ളാറ്റില്‍ ബിനു ചാക്കോ താമസം തുടങ്ങുന്നത്. ഇയാളുടെ തട്ടിപ്പുകളുടെ ആസൂത്രണവും ഇവിടെ വെച്ചായിരുന്നു. ഈ ഫ്‌ളാറ്റ് താന്‍ വാങ്ങിയതെന്നായിരുന്നു ബിനു ചാക്കോ പരിചയക്കാരോടെല്ലാം പറഞ്ഞിരുന്നത്.

പ്രതിമാസം 25000 രൂപ നിരക്കില്‍ എല്ലാവിധ സൗകര്യത്തോടുമുള്ള മൂന്നു ബഡ്‌റൂം ഫ്‌ളാറ്റാണ് ഇയാള്‍ക്ക് ഉണ്ടായിരുന്നത്. ഈ ഫ്‌ളാറ്റിനോട് ചേര്‍ന്നാണ് ഉന്നതനായ വ്യക്തി ഉള്‍പ്പെട്ടിരുന്ന കേസിലെ പ്രോസിക്യൂട്ടര്‍ താമസിച്ചിരുന്നത്. ഈ കേസില്‍ ഉന്നതനെ രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്ത് അയാളെ വിശ്വസിപ്പിച്ചാണ് ബിനു ഈ ഫ്‌ളാറ്റ് തരപ്പെടുത്തിയത്.

നേരത്തെ ഈ കേസില്‍ ഉന്നതനെ ന്യായീകരിച്ച്‌ ബിനു ചാക്കോ പലയിടത്തും പ്രത്യക്ഷപ്പെട്ടിരുന്നു. അങ്ങനെയാണ് ഇദ്ദേഹവുമായി ബിനു ചാക്കോ പരിചയത്തിലാകുന്നത്. ബിനുവുമായി വിശ്വസിച്ച്‌ കേസിലെ പല രഹസ്യങ്ങളും ഇദ്ദേഹം പങ്കുവച്ചിരുന്നു.

ഇതോടെ സൗഹൃദം വളരുകയും ഫ്‌ളാറ്റടക്കമുള്ള സൗകര്യങ്ങള്‍ ബിനുവിന് എടുത്തു നല്‍കുകയുമായിരുന്നു. പ്രോസിക്യൂട്ടറുമായി ചങ്ങാത്തം സ്ഥാപിച്ച്‌ കേസ് അട്ടിമറിക്കാമെന്നായിരുന്നു ഇയാള്‍ ഉന്നതനെ വിശ്വസിപ്പിച്ചിരുന്നത്. ബിനുവിന്റെ എല്ലാ ചിലവുകളും നോക്കിയിരുന്നത് ഈ ഉന്നതനായിരുന്നു.

ഈ ഫ്‌ളാറ്റില്‍ താമസിക്കുന്നതിനിടെയാണ് ബിനുവിനെ പാലാരിവട്ടം പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇതോടെയാണ് ഫ്‌ളാറ്റ് എടുത്ത് നല്‍കിയത് ഉന്നതാണെന്ന സത്യം പുറം ലോകം അറിയുന്നതും.

 

മുൻപും നിരവധി തട്ടിപ്പ് കേസുകളിൽ ഇദ്ദേഹം അറസ്റ്റിലായിട്ടുള്ളതാണ്. ഇടുക്കി സ്വദേശിനിയില്‍ നിന്നാണ് ബാങ്ക് ജോലി വാഗ്ദാനം മൂന്നര ലക്ഷം രൂപ ഇപ്പോൾ തട്ടിയെടുത്തത്. എറണാകുളത്ത് ജോലി ചെയ്യുന്ന ഇവരില്‍ നിന്ന് പണം തട്ടിയെടുത്തുവെന്ന് കഴിഞ്ഞ ജൂൺ 25 നാണ് പാലാരിവട്ടം പോലീസില്‍ പരാതി ലഭിച്ചത്.

പോലീസിന്റെ അന്വേഷണത്തില്‍ ഇയാള്‍ സമാനമായി നിരവധി പേരില്‍ നിന്നും പണം തട്ടിയതായി കണ്ടെത്തി. തുടർന്ന് അറസ്റ്റിലായ ബിനു ചാക്കോയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇയാളെ കുറിച്ച് സമാനമായ പരാതികള്‍ പാലാരിവട്ടം സ്റ്റേഷനില്‍ അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

കത്തോലിക്കാ സഭയുടെ വിവിധ ആശുപത്രികളില്‍ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കോട്ടയം വെസ്റ്റ് പോലീസ് അടുത്തകാലത്ത് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. റെയില്‍വേയിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്.

കോട്ടയത്ത് ഫ്‌ളാറ്റില്‍ തട്ടിപ്പ് കേസില്‍ മുന്‍പും ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. 'ഇന്ത്യന്‍ കാത്തലിക് ഫോറം' എന്ന സംഘടന പേരില്‍ കത്തോലിക്കാ സഭയുടെ വക്താവായാണ് ഇയാള്‍ ചാനല്‍ ചര്‍ച്ചകളില്‍ എത്തിയിരുന്നത് അതിരുപത ഭൂമി കുംഭകോണകേസില്‍ കര്‍ദിനാള്‍ ആലഞ്ചേരിയേയും കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെയും ന്യായീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പതിവ് സാന്നിധ്യമായിരുന്നു ബിനു. പി. ചാക്കോ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്‌ത സംഭവം... അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി  (29 minutes ago)

  ലോട്ടറി കൂടുതൽ ആകർഷകമാക്കാൻ സമ്മാനഘടന പരിഷ്കരിക്കും...  (37 minutes ago)

പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ  (45 minutes ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ച് സർക്കാർ...  (58 minutes ago)

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി എംഎൽഎ രാജിവച്ചു....  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് എംഎസ്സിയുമായുള്ള ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ അതൃപ്തി അറിയിച്ച പശ്ചാത്തലത്തിൽ വിശദീകരണ കുറിപ്പുമായി അദാനി പോർട്‌സ് സിഇഒ  (1 hour ago)

കനത്ത പാറ വീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത .... നെല്ലിയാമ്പതി ചുരം റോഡില്‍ കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടർ  (1 hour ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ വീട്ടിലെ റെയ്ഡിനെ തുടര്‍ന്ന് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്... സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്  (2 hours ago)

രാജസ്ഥാനിലെ പച്ച്പദ്രയിൽ 79,450 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമിച്ച രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കൽ സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മുൻ പ്രോസിക്യൂട്ടർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് തുടരും... കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്  (2 hours ago)

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു.... ബസിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു  (3 hours ago)

തൃശ്ശൂർ നെടുപുഴയിൽ കോൾപാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി...  (3 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത...കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും  (3 hours ago)

തൊഴിൽ, ആരോഗ്യം, സാമ്പത്തികം: അറിയാം നിങ്ങളുടെ കൃത്യമായ നക്ഷത്രഫലം!  (3 hours ago)

ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...  (3 hours ago)

Malayali Vartha Recommends