Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

ജീവിത സഖിയാക്കിയത് ബധിരയും മൂകയും അനാഥയുമായ യുവതിയെ! വിവാഹം കഴിഞ്ഞത്തോടെ സംശയം ആരംഭിച്ചു: സംരക്ഷിക്കുന്നതിന് പകരം അവളെ പീഡിപ്പിച്ചു; കൊടും പീഡനങ്ങൾക്കൊടുവിൽ തീ കൊളുത്തി ഭാര്യയെ കൊന്ന് ഭർത്താവ്; കൊടും ക്രൂരതചെയ്ത യുവാവിന് ജീവ പര്യന്തം

06 JULY 2021 04:16 PM IST
മലയാളി വാര്‍ത്ത

ജീവിത സഖിയാക്കിയത് ബധിരയും മൂകയും അനാഥയുമായ യുവതിയെ... എന്നാല്‍ താലികെട്ടിക്കൊണ്ടുവന്ന ഭാര്യയെ സംരക്ഷിക്കുന്നതിന് പകരം നല്കിയതോ കൊടും പീഡനം. അവസാനം തീ കൊളുത്തി സ്വന്തം ഭാര്യയെ കൊന്നു... കിട്ടിയ ശിക്ഷയോ ജീവപര്യന്തം.

പള്ളിത്തോട്ടം ക്യു എസ് എസ് എസ് കോളനി വെളിച്ചം നഗറിലെ 97-ാം നമ്പർ വീട്ടില്‍ മോളി (29) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് അനില്‍കുമാറിനെയാണ് (39) അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി ഷേര്‍ളി ദത്ത് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണം. 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.


പ്രതി അനില്‍ കുമാറും ബധിരനും മൂകനുമാണ്. 2017 ഒക്ടോബര്‍ 31-ന് രാത്രി ക്യു എസ് എസ് എസ് കോളനിയിലെ ഫ് ളാറ്റിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവം ഇങ്ങനെയാണ്.

രണ്ടരവയസുള്ള മകന്‍ ക്രിസ് മാര്‍കിന് അടുക്കളയില്‍ ഭക്ഷണം തയ്യാറാക്കുകയായിരുന്നു മോളി. ഇതിനിടെ കന്നാസില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ അനില്‍ കുമാര്‍ മോളിയുടെ ശരീരത്തിലേക്ക് ഒഴിച്ചു. ഫ്ളാറ്റിലെ മറ്റ് അന്തേവാസികള്‍ ശബ്ദംകേട്ട് ഓടിയെത്തിയപ്പോഴേക്കും അനില്‍കുമാര്‍ മോളിയുടെ ശരീരത്തില്‍ തീകൊളുത്തിയിരുന്നു.

വാതില്‍ തകര്‍ത്ത് അകത്തുകയറിയ അയല്‍വാസികള്‍ യുവതിയെ രക്ഷിക്കാന്‍ നടത്തിയ ശ്രമവും അനില്‍കുമാര്‍ തടഞ്ഞു. 70 ശതമാനം പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മോളി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മരണപ്പെടുകയും ചെയ്തു.

അനാഥയായ മോളിയെ കോട്ടയം നവജീവനില്‍ നിന്നാണ് അനില്‍കുമാര്‍ വിവാഹം കഴിച്ചത്. സംശയം കാരണം അനില്‍കുമാര്‍ മോളിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് പതിവ് സംഭവമായിരുന്നു. മോളിയെയും കുഞ്ഞിനെയും മുറിക്കുള്ളില്‍ പൂട്ടിയിട്ടിട്ടാണ് ഇയാള്‍ മത്സ്യബന്ധനത്തിനു പോകുന്നത്. പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയിലാണ് അനില്‍കുമാറിന്റെ പീഡനങ്ങള്‍ മോളി തുറന്ന് പറഞ്ഞത്.

പള്ളിത്തോട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊല്ലം ഈസ്റ്റ് ഇന്‍സ്‌പെക്ടറായിരുന്ന മഞ്ജു ലാലാണ് അന്വേഷണം നടത്തി റിപോര്‍ട് കോടതിയില്‍ സമര്‍പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂടെര്‍ പാലത്തറ വിനു കരുണാകരന്‍, അഭിഭാഷകരായ ജീവ കെ തങ്കം, ജെ കാതറീന, മാലിനി ശ്രീധര്‍, വിക്രം എന്നിവര്‍ കോടതിയില്‍ ഹാജരാകുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്‌ത സംഭവം... അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി  (30 minutes ago)

  ലോട്ടറി കൂടുതൽ ആകർഷകമാക്കാൻ സമ്മാനഘടന പരിഷ്കരിക്കും...  (38 minutes ago)

പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ  (46 minutes ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ച് സർക്കാർ...  (59 minutes ago)

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി എംഎൽഎ രാജിവച്ചു....  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് എംഎസ്സിയുമായുള്ള ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ അതൃപ്തി അറിയിച്ച പശ്ചാത്തലത്തിൽ വിശദീകരണ കുറിപ്പുമായി അദാനി പോർട്‌സ് സിഇഒ  (1 hour ago)

കനത്ത പാറ വീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത .... നെല്ലിയാമ്പതി ചുരം റോഡില്‍ കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടർ  (1 hour ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ വീട്ടിലെ റെയ്ഡിനെ തുടര്‍ന്ന് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്... സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്  (2 hours ago)

രാജസ്ഥാനിലെ പച്ച്പദ്രയിൽ 79,450 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമിച്ച രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കൽ സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മുൻ പ്രോസിക്യൂട്ടർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് തുടരും... കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്  (2 hours ago)

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു.... ബസിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു  (3 hours ago)

തൃശ്ശൂർ നെടുപുഴയിൽ കോൾപാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി...  (3 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത...കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും  (3 hours ago)

തൊഴിൽ, ആരോഗ്യം, സാമ്പത്തികം: അറിയാം നിങ്ങളുടെ കൃത്യമായ നക്ഷത്രഫലം!  (3 hours ago)

ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...  (3 hours ago)

Malayali Vartha Recommends