Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

ഡ്രൈവിങ്ങിനിടെ ഏകാഗ്രത നഷ്ടപ്പെടാതിരിയ്ക്കാൻ ബ്ലൂടൂത്ത് വഴിയുള്ള ഫോൺ സംഭാഷണം ഒഴിവാക്കണമെന്ന് പോലീസ്... . അതിനിടെ ബ്ലൂടൂത്ത് സംഭാഷണം ചർച്ചയായതോടെ സമൂഹ മാധ്യമങ്ങളിൽ രസകരമായ സംശയങ്ങളുമായി ഇറങ്ങിയിരിയ്ക്കുകയാണ് ഒരു കൂട്ടം വിദ്വാന്മാർ .. അവരുടെ സംശയങ്ങൾ ഇതൊക്കെയാണ് ...

06 JULY 2021 04:50 PM IST
മലയാളി വാര്‍ത്ത

വാഹനം ഓടിക്കുമ്പോള്‍ ബ്ലൂ ടൂത്ത് വഴിയുള്ള സംസാരം കുറ്റകരമാണെന്ന് ഡിജിപി അനില്‍കാന്ത്. ഡ്രൈവിങിനിടെ ബ്ലൂടൂത്ത് വഴി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ട്രാഫിക് പോലിസ് നിര്‍ദ്ദേശം ചര്‍ച്ചയായിരിക്കെയാണ് വാര്‍ത്താസമ്മേളനത്തില്‍ ഡിജിപിയുടെ പരാമര്‍ശം.

 

എന്നാൽ ഇങ്ങനെ സംസാരിക്കുന്നവരെ പിടികൂടാനുള്ള നിയമമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. 2017 ൽ ഇറങ്ങിയ ഗതാഗത ചട്ടപ്രകാരം ഡ്രൈവിങ്ങിനിടെ ഫോൺ കയ്യിൽ പിടിച്ചു സംസാരിയ്ക്കുന്നത് മാത്രമാണ് കുറ്റകരം.

 

 

ഒട്ടു മിക്ക കാറുകളിലും ഫോൺ ബന്ധിപ്പിക്കാവുന്ന ബ്ലൂ ടൂത്ത് സംവിധാനമുണ്ട് .എന്നാൽ ഡ്രൈവിങ്ങിനിടെ ഏകാഗ്രത നഷ്ട്ടപ്പെടാതിരിയ്ക്കാൻ ബ്ലൂടൂത്ത് വഴിയുള്ള ഫോൺ സംഭാഷണവും ഒഴിവാക്കണമെന്നാണ് പോലീസ് പറയുന്നത് . അതിനിടെ ബ്ലൂടൂത്ത് സംഭാഷണം ചർച്ചയായതോടെ സമൂഹ മാധ്യമങ്ങളിൽ രസകരമായ സംശയങ്ങളുമായി ഇറങ്ങിയിരിയ്ക്കുകയാണ് ഒരു കൂട്ടം വിദ്വാന്മാർ

 

1. പോലീസ് വണ്ടി ഓടിക്കുന്ന ഡ്രൈവർ വയർലെസ്സിലൂടെ സംസാരിക്കുന്നതിൽ കുഴപ്പമുണ്ടോ?

 

 


2. CMVR21(25) പ്രകാരം, മൊബൈൽ ഫോണിൽ സംസാരിക്കുന്നത് ഒരാളുടെ ശ്രദ്ധ തിരിക്കും, അതുകൊണ്ടാണ് വിലക്ക് എന്നല്ലേ... മൊബൈൽ കയ്യിൽ പിടിച്ചു സംസാരിക്കുന്നത് ഒരു തരത്തിൽ ആ പോയിന്റ് ശരി വെക്കും.. പക്ഷെ ബ്ലൂടൂത്തിൽ സംസാരിക്കുമ്പോൾ അങ്ങനെ ഒരു പ്രശനം ഉണ്ടോ..

ഉണ്ട് എന്നാണെങ്കിൽ കാറിൽ ഒരുമിച്ചു ഇരിക്കുന്ന ആളോട് സംസാരിക്കുന്നതും ശ്രദ്ധ തിരിക്കില്ലേ? അപ്പോൾ കാർ ഓടിക്കുമ്പോൾ സംസാരിച്ചാൽ അതിനും ഫൈൻ ഉണ്ടോ... ഈ CMVR21(25) ഒക്കെ ഏത് നൂറ്റാണ്ടിൽ ഉണ്ടാക്കിയ നിയമം ആണ് ? വ്യക്തമായ ഒരു നിയമം ഒന്നും ഇവിടെ ഇല്ല എന്നു തോന്നുന്നു.

 

 

3. ഇപ്പോൾ ഇറങ്ങുന്ന പുതു തലമുറ കാറുകളിൽ എല്ലാം bluetooth connectivity ഉള്ള in built audio system ഉണ്ട് അതിന്റെ Control എല്ലാം സ്റ്റീയറിഗിൽ ഉണ്ട് താനും.. ഇത് മൊബൈൽ ഉപയോഗത്തിന് വേണ്ടിയാണ് ' അതുപോലെ ആൻഡ്രോയിഡ് ഓട്ടോ പോലുള്ള സംവിധാനങ്ങൾ ഇപ്പോൾ സാധാരണമാണ്.. ഇതെല്ലാം നിയമവിരുദ്ധമാണെങ്കിൽ ആ വാഹനങ്ങളുടെ നിർമ്മാണം നിയമവിരുദ്ധമല്ലേ'? അങ്ങനെയുള്ള സൗകര്യങ്ങൾ നീക്കം ചെയ്യണമെന്ന് RTO വഴി ആവശ്യപ്പെടേണ്ടതല്ലേ?

 

4. ഈ നിയമം ഒക്കെ ഭേദഗതി ചെയ്യണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു... Car സ്റ്റീരിയോ സിസ്റ്റത്തിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് ന്റെ അനുമതിയോട് കൂടി തന്നെ ആണ് Hands Free facility ഇപ്പോൾ കൊടുക്കുന്നത്. അതും factory fitted. അല്ലെങ്കിൽ പിന്നെ ഇങ്ങനെ ഉള്ള facility ഉള്ള വണ്ടികൾക്ക് റെജിസ്ട്രേഷൻ കൊടുക്കരുത്. എന്താ ശരിയല്ലേ...?

 

5. പോലീസ് വണ്ടിയിലും വയർലസ് ഉണ്ടല്ലോ? അതിൽ പറയുന്നത് ഇന്നുവരെ ആർക്കെങ്കിലും മനസിലായിട്ടുണ്ടോ? ഒരുമാതിരി ഉത്സവപ്പറമ്പിൽ വെക്കുന്ന കീറിയ സ്പീക്കർ ബോക്സിന്റെ അടുത്ത് നിൽക്കുന്ന ഫീൽ ആണ്.... അതിൽ ശ്രദ്ധിച്ചു വണ്ടി ഓടിച്ചാൽ തന്നെ പണികിട്ടും.

 

 

 


6. ഡ്രൈവിങ്ങിനിടെ തുമ്മിയാൽ കുഴപ്പമുണ്ടോ??? ശരിക്കും തുമ്മുമ്പോൾ കണ്ണ്, കാത്, ഹൃദയം എല്ലാം നിശ്ചലമാകുന്നതു സെക്കന്റുകളാണ്, അപ്പോഴും അപകടം സംഭവിക്കില്ലേ???

 

7. ഇപ്പോൾ ഇറങ്ങുന്ന ഒട്ടുമിക്ക വണ്ടികളിലും ബ്ലൂടൂത്ത്/ hands free calling facility ഉണ്ട്. അത് പിന്നെ എന്തിനാണ്? ഇത് ഒരു മാതിരി കല്യാണം കഴിച്ചിട്ട് സെക്സ് ചെയ്യാൻ പാടില്ല എന്ന് പറയുന്നത് പോലെ ആയിപോയി.

 

8. ഇങ്ങനെ നിയമം ഉണ്ടെങ്കിൽ അതു ഭേദഗതി ചെയ്യണം. ഹാൻഡ്സ് ഫ്രീ ആയി സംസാരിക്കുന്നത് നിയമ വിധേയം ആക്കണം. അതെങ്ങനെ? നിയമം ഉണ്ടാക്കുന്ന മന്ത്രിമാർക്കും MLA , MP മാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും സർക്കാർ ചെലവിൽ ഡ്രൈവർമാരുണ്ടല്ലോ!

 


9. ഹാൻഡ്‌സ് ഫ്രീ സംവിധാനം ഉള്ള വാഹനങ്ങൾ ഇനി മുതൽ കേരളത്തിൽ രജിസ്ട്രേഷൻ നിരോധിക്കുകയൊന്നും ഇല്ലല്ലോ. കമ്പനി തരുന്ന ഫെസിലിറ്റി തന്നെയാണ് വാഹന ഉടമ ഉപയോഗിക്കുന്നത്. എക്സ്ട്രാ ഫിറ്റിങ് പോലും അല്ല.

 

 

 

 

കഴിഞ്ഞ ആഴ്ച ഇറങ്ങിയ ഐഷർ പ്രൊ 2000 സീരീസ് ട്രക്കുകളിൽ വരെ സ്റ്റിയറിങ്ങിൽ ഹാൻഡ്‌സ് ഫ്രീ സംവിധാനം ഉണ്ട്. അപ്പോഴാണ് ഇവിടെ കലുങ്കിൽ ഇരുന്നാൽ പണ്ട് പിടിച്ചോണ്ട് പോയി കേസെടുത്തിരുന്ന പോലത്തെ കാലഹരണപ്പെട്ട നിയമങ്ങൾ. ടെക്‌നോളജി റോക്കറ്റ് വേഗത്തിൽ മുന്നോട്ട് പോകുമ്പോ അതിന്റെ കൂടെ ഓടുന്ന ഒരു ജനതയും. അവർക്കിടയിൽ 25 കൊല്ലം പിന്നിലെ മനോഭാവവും ആയി നിൽക്കുന്ന പോലീസും. ഇതാണ് നാട്ടിലെ പ്രധാന പ്രശ്നം.

 

10. ഇതിലുമൊക്കെ അല്ലെങ്കിൽ , ഇതുപോലെ തന്നെ വളരെ അപകടകരമായ സംഗതിയാണ് രാത്രികാലങ്ങളിലെ ഹെഡ് ലൈറ്റുകളിലെ അമിതമായ വെളിച്ചം. ഡിം ലൈറ്റ് അടിക്കാതെ വരുന്ന വണ്ടികൾക്ക് ഒരു വാണിങ്ങ് പോലും കൊടുക്കുന്നത് ഒരു രാത്രികാല ചെക്കിങിലും എവിടെയും കണ്ടിട്ടില്ല .

 

ഇപ്പോൾ പല ഓട്ടോ റിക്ഷകളും ശക്തിയേറിയ LED ലൈറ്റുകൾ പിടിപ്പിക്കുന്നതും കണ്ടു . ചില ബൈക്കുകൾ മഞ്ഞയും , പച്ചയും പോലുള്ള കളറുകളിലുള്ള പ്രകാശം വമിക്കുന്ന ഹെഡ് ലൈറ്റുകളും ഉപയോഗിച്ച് കാണുന്നു


ബോധവൽക്കരണത്തേക്കാൾ, ഇതിനൊക്കെ ആവശ്യം നിയമപരമായ ശിക്ഷയാണ് .കാരണം ഇതൊന്നും ബോധത്തിന്റെ കുറവ് മൂലം ആണ് ചെയ്യുന്നതെന്ന് വിശ്വസിക്കാൻ പ്രയാസമാണ് .

 

 

ഇതിനെതിരെ എന്തെങ്കിലും സത്വര നടപടിക്ക് സാദ്ധ്യതയുണ്ടോ?

NB: ഇത് പോലെ പലരും പരാതിപ്പെടുമ്പോഴെങ്കിലും ശ്രദ്ധയിൽപെടുമെന്ന് പ്രതീക്ഷിക്കുന്നു.

 

11. Act വായിച്ചു. അതിൽ using mobile phone എന്ന് മാത്രമേ ഉള്ളൂ. ഏതെങ്കിലും കോടതിവിധിയിൽ അതിന്റെ വ്യാഖ്യാനമായി usage of handsfree devices ഇതിന്റെ പരിധിയിൽ വരുമെന്ന് പറഞ്ഞിട്ടുണ്ടോ?

 

12. ഇവിടെ ഗവണ്‍മെന്റിന് നികുതി കൊടുത്ത് എക്സ്ട്രാ ഫിറ്റിംഗ്സ് വിപണിയിലിറക്കുന്നു.. പക്ഷേ വണ്ടിയില്‍ വെക്കാന്‍ പറ്റില്ല... നിലവാരമില്ലാത്ത ഹെല്‍മെറ്റ് വിൽക്കാം, പക്ഷെ ഉപയോഗിക്കാന്‍ പാടില്ല..സീറ്റ് ബെല്‍റ്റിട്ടേ വണ്ടിയോടിക്കാവൂ... ഇപ്പോഴും പല പോലീസ് ജീപ്പുകളിലും അങ്ങിനെ ഒരു സാധനമേ ഇല്ല.

 


13. ആളുകൾക്ക് വേഗത്തിൽ എത്തുന്നതിന് വേണ്ടി എക്സ്പ്രസ്സ്‌ ഹൈവേകളും ആറുവരി, നാലുവരി പാതകളും നിർമ്മിക്കും. എന്നിട്ട് റോഡ് നിറയെ ഹംമ്പ് ഉണ്ടാക്കും.ബാക്കിയിടങ്ങളിൽ ക്യാമറ വെക്കും.
ശേഷിക്കുന്നിടത്ത് വെഹിക്കിൾ ഉദ്യോഗസ്ഥരും....പിഴ പിഴയോട് പിഴ..എന്നാൽ പിന്നെ പഴയ റോഡ് തന്നെ പോരെ!!

 

 

 

14. Kerala Police വാഹനങ്ങളിൽ manufacturers തന്നെ hands-free സൗകര്യം കൊടുക്കുന്നുണ്ട്. അത് ARAI (automotive research association of india) അംഗീകരിച്ചത് ആണ്. ARAI homologation ഇലും ഇതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. ഒരു നിയമം നിലനിൽക്കുമ്പോൾ ARAI എങ്ങനെ ഇതൊക്കെ approve ചെയ്യുന്നു? ഒന്ന് വ്യക്തമാക്കാമോ?

 

15. റോഡു മുഴുവൻ തോരണങ്ങളും ഫ്ലക്സുകളും പരസ്യങ്ങളുo വയ്ക്കാം (ശദ്ധ മാറില്ല. റോഡ് കയ്യേറി കോടതി വിധികൾ ലംഘിച്ച് ലൗഡ് സ്പീക്കറുകൾ അടുക്കി കാതടപ്പിക്കുന്ന ഒച്ച ഉണ്ടാക്കാം ഡ്രൈവറുടെ ശ്രദ്ധ പോകില്ല. സഞ്ചരിക്കുന്ന വാഹനത്തിൽ ലൗഡ് സ്പീക്കർ വച്ച് രാഷ്ട്രീയ പ്രചാരണം നടത്താം ...ആർക്കും ശ്രദ്ധ പോകില്ല എന്നാൽ വാഹനത്തിനുളളിൽ ഹാഡ്‌സ്‌ ഫ്രീ ഉപയോഗിച്ചാൽ ശ്രദ്ധ പോയതു തന്നെ.

 

16. സ്മാർട്ട്‌വാച്ച് കെട്ടാൻ പറ്റുമോ അതിലും ബ്ലൂടൂത്ത് ഉള്ളതാണ്.

 

17 ഓട്ടോയിൽ യാത്ര ചെയ്യുന്നവർക്കും ഓടിക്കുന്ന വ്യക്തിക്കും സീറ്റ് ബെൽറ്റും വേണ്ട ഹെൽമറ്റും വേണ്ട.. എന്തേ അവർ മനുഷ്യരല്ലേ? അവരുടെ ജീവന് വിലയില്ലേ? അപ്പോൾ ആദ്യം നിരോധിക്കേണ്ടത് ഓട്ടോയല്ലേ?

 

 

 

ഇതിലെല്ലാം പ്രധാനമായി ഇപ്പോൾ കിട്ടിയ വാർത്ത ഇതാണ്.. കാറിൽ യാത്ര ചെയ്യുമ്പോൾ ബ്ലൂ ടൂത് ഉപയോഗിക്കുന്നതിനു വിലക്കില്ല. ...

ജനം ആകെ കൺഫ്യൂഷനിലാണ് ഇപ്പോൾ... പലപ്പോഴും പല വാർത്തകളാണ് പുറത്തുവരുന്നത്.. ബന്ധപ്പെട്ടവർ  ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തിയിരുന്നെങ്കിൽ കുറഞ്ഞ പക്ഷം  പാവം സോഷ്യൽ മീഡിയ തൊഴിലാളികൾക്കെങ്കിലും ഇത്തിരി സ്വൈര്യം കിട്ടിയേനെ ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്‌ത സംഭവം... അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി  (29 minutes ago)

  ലോട്ടറി കൂടുതൽ ആകർഷകമാക്കാൻ സമ്മാനഘടന പരിഷ്കരിക്കും...  (37 minutes ago)

പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ  (45 minutes ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ച് സർക്കാർ...  (58 minutes ago)

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി എംഎൽഎ രാജിവച്ചു....  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് എംഎസ്സിയുമായുള്ള ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ അതൃപ്തി അറിയിച്ച പശ്ചാത്തലത്തിൽ വിശദീകരണ കുറിപ്പുമായി അദാനി പോർട്‌സ് സിഇഒ  (1 hour ago)

കനത്ത പാറ വീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത .... നെല്ലിയാമ്പതി ചുരം റോഡില്‍ കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടർ  (1 hour ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ വീട്ടിലെ റെയ്ഡിനെ തുടര്‍ന്ന് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്... സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്  (2 hours ago)

രാജസ്ഥാനിലെ പച്ച്പദ്രയിൽ 79,450 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമിച്ച രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കൽ സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മുൻ പ്രോസിക്യൂട്ടർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് തുടരും... കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്  (2 hours ago)

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു.... ബസിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു  (3 hours ago)

തൃശ്ശൂർ നെടുപുഴയിൽ കോൾപാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി...  (3 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത...കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും  (3 hours ago)

തൊഴിൽ, ആരോഗ്യം, സാമ്പത്തികം: അറിയാം നിങ്ങളുടെ കൃത്യമായ നക്ഷത്രഫലം!  (3 hours ago)

ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...  (3 hours ago)

Malayali Vartha Recommends