തിരുവനന്തപുരത്ത് ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ മൃതദേഹം; വീട്ടുടമസ്ഥർ വിദേശത്ത്...മൂന്നുമാസം പഴക്കമുള്ള മൃതദേഹമെന്ന് പ്രാഥമിക നിഗമനം: അടിമുടി ദുരൂഹത

തലസ്ഥാന ജില്ലയില്‍ അടഞ്ഞു കിടന്ന വീട്ടിലെ കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല പ്ലാവഴികം ജംഗ്ഷന് സമീപത്തെ ജോണ്‍സ് വില്ല എന്ന വീട്ടിലാണ് സംഭവം. വീട്ടുടമസ്ഥര്‍ വിദേശത്ത് സ്ഥിര താമസമായിരുന്നു. കിണര്‍ വൃത്തിയാക്കാന്‍ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
മൃതദേഹത്തിന് മൂന്നു മാസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അഞ്ചുതെങ്ങ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എങ്ങനെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ മൃതദേഹം വന്നു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കും.
https://www.facebook.com/Malayalivartha























