Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി തൂങ്ങി മരിച്ച നിലയിൽ.. ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ്..


കണ്ണിൽ ചോരയില്ലാത്ത ക്രൂരത.. നഷ്ടപ്പെട്ടത് ഒരു അച്ഛന്റെയും മോന്റെയും ജീവനാണ്.. ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി... അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്..


കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ പിണറായി വിജയൻ അത്ഭുതപ്പെടുത്തി കളഞ്ഞു..കേരളത്തിന്റെ വികസനം കണ്ടല്ല.. കോടാനുകോടികൾ കൊണ്ട് പിണറായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തതുകണ്ടാണ് അമിത് ഷാ അത്ഭുതപ്പെട്ടത്..


ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു

എന്നാൽ പിന്നെ അനുഭവിച്ചോ എന്ന് പറയുന്ന ജോസഫൈൻ: ചെവിക്കുറ്റി നോക്കി അടിക്കും എന്ന് പറയുന്ന മുകേഷ് എംഎൽഎ: ഭരണ തലപ്പത്തുള്ളവർ ഇങ്ങനെ ഉറഞ്ഞു തുള്ളാൻ തുടങ്ങിയാൽ സാധാരണക്കാരുടെ ഗതി?

06 JULY 2021 05:28 PM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

ഒറ്റെയെണ്ണം കലാശക്കൊട്ടിനിറങ്ങണ്ട പുതുപ്പള്ളിയില്‍ കൊട്ടിക്കലാശമില്ല ചാണ്ടി ഉമ്മൻ ത്രസിപ്പിക്കുന്നു...!പാലക്കാട് രാഹുൽ കലാശക്കൊട്ടിനിറങ്ങും...?

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!

വീടിനുള്ളിലെ പീഡനം സഹിക്കവയ്യാതെ ഉള്ളം നീറി ഞെരിഞ്ഞമർന്ന് ഒരു ആശ്വാസത്തിനായി വനിതാ കമ്മീഷനിലേക്ക് വിളിച്ചപ്പോൾ അനുഭവിച്ചോ എന്ന മറുപടി... ഓൺലൈൻ ക്ലാസിൽ കയറാൻ ഫോൺ ഇല്ലാതെ വിഷമിക്കുന്ന കൂട്ടുകാരനു വേണ്ടി എന്തെങ്കിലും സഹായം കിട്ടുമെന്ന കരുതി കയ്യിൽ കിട്ടിയ എംഎൽഎയുടെ നമ്പറിലേക്ക് വിളിച്ചപ്പോൾ കരണ കുറ്റിക്ക് അടി തരും എന്ന മറുപടി.... ജനങ്ങൾക്ക് വേണ്ടി ജനസേവനം എന്ന പേരിൽ ഞെളിഞ്ഞ് ഇരിക്കുന്നവർ മൂശേട്ടകൾ ആകുന്ന അതിഭീകരമായ സംഭവവികാസങ്ങൾക്ക് ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം സാക്ഷിയാകേണ്ടി വന്നത്... വനിതാ കമ്മീഷൻ എം സി ജോസഫൈനും എംഎൽഎ മുകേഷും ജനങ്ങൾക്ക് എന്ത് പാഠമാണ് തരുന്നത്....

ജനങ്ങൾക്ക് എന്ത് ആശ്വാസമാണ് നൽകുന്നത്....എംസി ജോസഫൈന് സ്ഥാനം തെറിച്ചെങ്കിലും, മുകേഷിന്റെ വിഷയം സർക്കാർ ഒരു രീതിക്ക് അങ്ങ് ഒതുക്കിയെങ്കിലും, ഈ രണ്ടു സംഭവങ്ങളും കേരള ജനതയ്ക്ക് മുൻപിൽ വലിയൊരു ഭീകര ചിത്രം വരച്ചിടുന്നുണ്ട്... ഇവർ രണ്ടുപേരും ചിലരുടെ പ്രതീകങ്ങൾ മാത്രമാണ്..... അധികാര തലപ്പത്തിരിക്കുന്ന എത്രയോ മൂശേട്ടകൾ ഇനിയും മറഞ്ഞിരിപ്പുണ്ട്....

അധികാരവും പണവും ലഭിക്കുമ്പോൾ പല ഉന്നതർക്കും ഉന്നത ഭാവവും നിഗളവും വരും.... ഇവരുടെ ഹുങ്ക് കൾക്ക് ഇരയാകുന്നത് സാധാരണക്കാരായ ജനങ്ങളാണ് എന്നത് പകൽ പോലെ സത്യം... മുകേഷിലും എംസി ജോസഫൈനി
ലും സൂക്ഷിച്ചുനോക്കിയാൽ അവരിലൂടെ പലരെയും നമുക്ക് കാണാൻ സാധിക്കും.... പലപല സാഹചര്യത്തിൽ സാധാരണക്കാരായ ജനങ്ങളോട് തികച്ചും ധാർഷ്ട്യത്തോടെ പെരുമാറുന്ന അധികാരികളെ കാണാൻ സാധിക്കും...

സാധാരണക്കാരായ പല വ്യക്തികളോടും ഒന്ന് ചോദിച്ചാൽ അവർക്കും ചൂണ്ടിക്കാട്ടാനുണ്ടാകും കുറെ ജോസഫൈന്കളെയും കുറെ മുകേഷുമാരെയും ...... ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും മൂർത്തി ഭാവങ്ങളായി ഭരണ തലപ്പത്ത് ഞെളിഞ്ഞിരിക്കുന്ന പലരെയും....

ഭരണ തലപ്പത്തിരിക്കുന്ന ഇത്തരത്തിലുള്ള വ്യക്തികളെ കൊണ്ട് സാധാരണക്കാരായ ജനങ്ങൾ പലപ്പോഴും പൊറുതിമുട്ടുകയാണ്.... ആശ്രയം ആകേണ്ടുന്ന ഇടം പലപ്പോഴും ചവിട്ടി പുറത്താക്കുന്ന സന്ദർഭങ്ങൾ ഉടലെടുക്കുന്നു...അൽപംപോലും മനുഷ്യത്വം കാണിക്കാതെ അവർ നികൃഷ്ടജീവികളോട് പെരുമാറുന്നത് പോലെ സാധാരണക്കാരെ ചവിട്ടി തേയ്ക്കുന്നു.... അധികാര തലപ്പത്തിരിക്കുന്നവർ ഒരിക്കൽക്കൂടി വിചിന്തനം ചെയ്യേണ്ട സാഹചര്യമാണിത്.... ഇനിയും ഇങ്ങനെയുള്ളവരെ ഈ സ്ഥാനങ്ങളിൽ തുടരാൻ അനുവദിക്കരുത്...ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കസേരയിൽ കയറി ഇരുന്നിട്ട് ജനങ്ങളെ ചവിട്ടി അരയ്ക്കുന്ന കൗടില്യൻ മാരെ ആ സ്ഥാനത്തുനിന്ന് ഭ്രഷ്ടരാക്കുക തന്നെ വേണം... അവരുടെ അഹങ്കാരത്തിന്റെ ഒരു കണിക പോലും പേറി ഒരു സാധാരണക്കാരന്റെയും മനസ്സ് ഇനിയും നോവരുത്.... അതിന് അനുവദിക്കരുത്.....

ഇനി കേരളത്തെ പിടിച്ചുകുലുക്കിയ രണ്ട് അധികാരികളുടെ മോശം പെരുമാറ്റത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് പോകാം... അതിനു മുന്നേ ഒരു കാര്യം ഓർമിപ്പിക്കുന്നു... എല്ലാവരും മനുഷ്യരാണ്
... അത് അധികാരികൾ ആയാലും സാധാരണക്കാരായാലും.... സങ്കടവും ദേഷ്യവും കോപവും കണ്ണീരും ചിരിയും ഒക്കെയുള്ള മനുഷ്യരാണ് അധികാരത്തിലിരിക്കുന്നവർ എന്ന ബോധ്യത്തോട് തന്നെയാണ് സംഭവങ്ങളെ ഒരിക്കൽ കൂടി നാം ഓർക്കുന്നത്.

അധികാര തലപ്പത്തിരിക്കുന്ന അവരുടെ ധാർഷ്ട്യത്തിന് ഇളക്കം തട്ടുന്ന രീതിയിൽ ആദ്യം പ്രവർത്തിച്ചത് എംസി ജോസഫൈനാണ്... സമൂഹത്തിൽ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് നല്ല ബോധ്യം ഉള്ളവരാണ് നാം ... വീടുകളിൽ അവർ അനുഭവിക്കുന്നതിനെക്കുറിച്ച് പ്രത്യേകിച്ച് എടുത്തു പറയണ്ട... അങ്ങനെയുള്ള വനിതകൾക്ക് മീതെ അവർക്ക് കുടചൂടി സംരക്ഷണം നൽകേണ്ടുന്ന ഇടമാണ് വനിതാകമ്മീഷൻ...

ഇതിന്റെ തലപ്പത്തിരുന്ന വ്യക്തിയാണ് എം സി ജോസഫൈൻ... സ്ത്രീധനപീഡന കാരണം മനംനൊന്ത് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തപ്പോൾ സ്ഥിരം ഉയരുന്ന പല്ലവി വീണ്ടും അവിടങ്ങളിൽ പൊങ്ങി.... ഇനി ഒരു സ്ത്രീക്കും ഇങ്ങനെ ഒരു ഗതി വരരുത്.... അങ്ങനെയാണ് കേരളത്തിലെ ഒരു പ്രമുഖ സ്വകാര്യ ചാനൽ വനിതാ കമ്മീഷൻ അധ്യക്ഷ യെ ക്യാമറയ്ക്കു മുന്നിൽ കൊണ്ടിരുത്തി സ്ത്രീകൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ വിളിച്ചു പറയാനുള്ള അവസരം ഒരുക്കി കൊടുത്തത്...

വീടുകളിൽ കിടന്നു നീറിപ്പുകയുന്ന ഞെരിഞ്ഞമരുന്ന ഒട്ടനവധി സ്ത്രീകൾ അവരുടെ പരാതികളുമായി ആ നമ്പറിലേക്ക് ആശ്വാസ കണിക തേടി വിളിച്ചു...വളരെ നിഷ്ഠൂരമായിട്ടായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ യുടെ പ്രതികരണങ്ങൾ എല്ലാം... നിങ്ങളെക്കാളും ഭേദം ഞങ്ങളുടെ അമ്മായി അമ്മ തന്നെ എന്ന് പല സ്ത്രീകൾക്കും ചിന്തിക്കേണ്ടി വരുന്ന രീതിയിൽ ആയിരുന്നു അവരുടെ പെരുമാറ്റം... പലരും പറയുന്ന പ്രശ്നങ്ങൾ അക്ഷമയോടെ ആണ് അവർ കേട്ടത്... പലരോടും ധാർഷ്ട്യത്തോടെ ആയിരുന്നു അവർ പ്രതികരിച്ചത്.... അങ്ങനെ അവസാനത്തെ കോൾ..... ആ കോളിൽ ആയിരുന്നു വനിതാ കമ്മീഷൻ തലപ്പത്തിരുന്ന എം സി ജോസഫൈന്റെ അടിവേര് ഇളക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്....


ഗാർഹികപീഡനത്തെപ്പറ്റി എറണാകുളം സ്വദേശിനിയായ യുവതി എം.സി. ജോസഫൈനോട് പരാതി പറയാൻ വിളിക്കുകയായിരുന്നു. പോലീസിൽ പരാതിപ്പെട്ടോയെന്ന് അവർ പരാതിക്കാരിയോട് തിരിച്ചുചോദിച്ചു. ഇല്ലെന്നുപറഞ്ഞ യുവതിയോട് എന്നാ പിന്നെ അനുഭവിച്ചോയെന്നാണ് ജോസഫൈൻ പറഞ്ഞത്. ഈ പ്രതികരണം രാഷ്ട്രീയ ലോകത്തിൽ കോളിളക്കം സൃഷ്ടിച്ചു...വനിതാ കമ്മീഷൻ അധ്യക്ഷ യുടെ ചരിത്രങ്ങൾ ഓരോരുത്തർ എണ്ണി എണ്ണി പറഞ്ഞു.... ഒടുവിൽ ആ സ്ഥാനത്ത് നിന്നും അവർ ഔട്ട്....

ഈ വിഷയത്തിൽ ജോസഫൈൻ പ്രതികരിച്ചത് ഒന്ന് ശ്രദ്ധിക്കുക..
"പരാതിക്കാരിയോട് മോശമായി പെരുമാറിയെന്നത് ഞാൻ നിഷേധിക്കുന്നു. ഞങ്ങളും പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും ഞങ്ങൾ കടുത്ത മാനസിക സമ്മർദങ്ങൾക്ക് വിധേയരാണ് പോയിക്കൊണ്ടിരിക്കുന്നത്. അത്രയധികം സ്ത്രീകളാണ് ഓരോ ദിവസവും വിളിക്കുന്നത്. ഒരു സ്ത്രീകക്ക്
വിഷയത്തിൽ ജോസഫൈൻ പ്രതികരിച്ചത് ഒന്ന് ശ്രദ്ധിക്കുക..

"പരാതിക്കാരിയോട് മോശമായി പെരുമാറിയെന്നത് ഞാൻ നിഷേധിക്കുന്നു. ഞങ്ങളും പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും ഞങ്ങൾ കടുത്ത മാനസിക സമ്മർദങ്ങൾക്ക് വിധേയരാണ് പോയിക്കൊണ്ടിരിക്കുന്നത്. അത്രയധികം സ്ത്രീകളാണ് ഓരോ ദിവസവും വിളിക്കുന്നത്. ഒരു സ്ത്രീക്ക് അസഹനീയമായ സംഭവം ഭർത്താവിൽ നിന്നോ, മറ്റാരിൽ നിന്നോ ഉണ്ടായാലും എല്ലായിടത്തും വനിതാകമ്മിഷന് ഓടിയെത്താൻ കഴിയില്ല.

അതുകൊണ്ട് ഞങ്ങൾ പറയും പോലീസ് സ്റ്റേഷനിൽപരാതിപ്പെടാൻ. അതിന് അതിന്റേതായ ഒരു ബലമുണ്ട്. അതുകൊണ്ടാണ് പോലീസ് സ്റ്റേഷനിൽ പോകാൻ പറയുന്നത്. അത് എല്ലാവരോടും പറയുന്നതാണ്. എന്നാൽ ചിലർ യഥാവിധിയല്ല കാര്യങ്ങൾ മനസ്സിലാക്കുന്നതും ഉൾക്കൊളളുന്നതും തിരിച്ചുപറയുന്നതും.

അങ്ങനെ വരുമ്പോൾ ചിലപ്പോൾ ഉറച്ച ഭാഷയിൽ സംസാരിച്ചുകാണും"വിവാദങ്ങൾക്ക് ഇങ്ങനെയായിരുന്നു ജോസഫൈൻ പ്രതികരിച്ചത്... അതെ" അത് ഞങ്ങൾ അംഗീകരിക്കുന്നു നിങ്ങളും പച്ചയായ മനുഷ്യർ തന്നെയാണ്. പക്ഷേ ഇതേ പോലെ എത്രയോ പച്ചയായ മനുഷ്യർ നന്മയോടെ മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്നു. അത് മറക്കരുത്.

വനിത കമ്മിഷനുൾപ്പടെയുളള സംവിധാനങ്ങളെ മാത്രം കുറ്റപ്പെടുത്തി ഏതെങ്കിലും ഒരു വാക്കോ, വാചകമോ അടർത്തിയെടുത്ത് അതിനെ മറ്റെന്തെങ്കിലും താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിച്ച് മുന്നോട്ട് പോവുകയല്ല വേണ്ടതെന്നും സമൂഹമാണ് മാറേണ്ടതെന്നും ജോസഫൈൻ തുറന്നടിച്ചിരുന്നു.

ഒടുവിൽ എന്തായി? അതെ സമൂഹം മാറി കഴിഞ്ഞിരിക്കുന്നു... അധികാരത്തിലിരിക്കുന്നവരുടെ ധാർഷ്ട്യത്തിന് തക്ക മറുപടി കൊടുക്കാൻ പാകത്തിന് സമൂഹം മാറിയിരിക്കുന്നു.ഇത് എല്ലാവരും ഓർത്താൽ നന്നായിരിക്കും...അധികാര കസേരയിൽ ഇരുന്ന് സാധാരണക്കാരോട് മുതലാളിത്ത മനോഭാവവും ചവിട്ടിയരയ്ക്കുന്ന നിലപാടും സ്വീകരിച്ചാൽ ആ സ്ഥാനത്തുനിന്ന് തൂക്കി എടുത്തെറിയുമെന്ന മുന്നറിയിപ്പ് നൽകുകയാണ് ഈ സംഭവം.


ഇനി നമുക്ക് മുകേഷ് എംഎൽഎ യിലേക്ക് വരാം... എല്ലാവരും ആരാധിക്കുന്ന സിനിമാനടൻ.... പോരാത്തതിന് എംഎൽഎയും.... ഈ ഒരു വിശ്വാസത്തിലാണ് പത്താം ക്ലാസ്സുകാരൻ മുകേഷിനെ ഫോണിലേക്ക് വിളിച്ചത്... ഒരു കുഞ്ഞു സഹായത്തിനായി... പിന്നെ നടന്നത് എന്താണെന്ന് കേരളം അറിഞ്ഞു കഴിഞ്ഞു.....


കൂട്ടുകാരന് ഫോൺ വേണമെന്ന ആവശ്യം പറയാൻ കൊല്ലം എം എൽ എയെ പാലക്കാട് നിന്ന് വിളിക്കുകയായിരുന്നു പത്താം ക്ലാസ്സു ക്കാരൻ... ആ കുട്ടിയോട് മുകേഷ് എം എൽ എ ദേഷ്യത്തോടെ പറഞ്ഞ ഉത്തരം ഇങ്ങനെ"പാലക്കാട് എംഎൽഎ ജീവനോടെ ഇല്ലെ? പാലക്കാട് നിന്നും ഒരാവശ്യം വിളിച്ചുപറയാൻ കൊല്ലം എംഎൽഎയെ വിളിക്കേണ്ടുന്ന ആവശ്യമുണ്ടോ? ആദ്യം അവിടത്തെ എംഎൽഎയെ വിളിക്ക്" മുകേഷും കുട്ടിയും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ ഈ കാര്യങ്ങൾ സമ്മതിക്കാം.... ന്യായമാണ്! പാലക്കാടുള്ള ആവശ്യത്തിന് കൊല്ലം എംഎൽഎ വിളിക്കേണ്ട ആവശ്യമില്ല. എങ്കിലും ഒരു കാര്യം ഓർക്കുക അത് വെറും പത്താം ക്ലാസുകാരനാണ്. ആ കുട്ടിയോട് അല്പം മയത്തിൽ പ്രതിക്കരിക്കണന്മായിരുന്നു ഇനിയുള്ള സംഭാഷണശകലങ്ങൾ ഒട്ടും അംഗീകരിക്കാൻ കഴിയുന്നതല്ല.

ഞാൻ ഒരു പത്താം ക്ലാസുകാരൻ ആണ് ഒരു സഹായം ആവശ്യപ്പെട്ട് വിളിച്ചതാണ്. കൂട്ടുകാരനാണ് നമ്പർ തന്നത് എന്നൊക്കെ ആ കുട്ടി പറയുന്നുണ്ട്... അപ്പോൾ എംഎൽഎയുടെ മറുപടിയാണ് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നത്... "ഇങ്ങനെ തുടരെത്തുടരെ വിളിച്ച് ശല്യം ചെയ്യുന്നത് എന്തിനാ .... നമ്പർ തന്ന കൂട്ടുകാരന്റെ ചെവി കുറ്റിക്ക് അടിക്കണം...

സ്വന്തം എംഎൽഎയുടെ നമ്പർ തരാതെ വേറെ ജില്ലയിലുള്ള എംഎൽഎയുടെ നമ്പർ തന്നത് എന്തിന് "ഒരു പത്താം ക്ലാസുകാരനോട്‌ ജനപ്രതിനിധിയായ എംഎൽഎ സംസാരിച്ച വാക്കുകളാണിത്.... പാലക്കാട് എംഎൽഎയെ വിളിക്കണം എന്നു പറയുന്നത് ശരിയാണ്. എങ്കിലും ഈ ധാർഷ്ട്യം ഇത്തിരി കൂടുതൽ ആയിപോയി.... പ്രത്യേകിച്ച് ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയുടെ തികച്ചും ധിക്കാരപരമായിട്ടുള്ള മറുപടി ഒട്ടും അഭിലഷണീയമല്ല....

സംഭവം വിവാദമായതോടെ സകലരും സടകുടഞ്ഞെഴുന്നേറ്റു. എങ്കിലും ആ പത്താം ക്ലാസുകാരന്റെ വാക്കുകൾ കേരളം ശ്രദ്ധയോടെ കേട്ടു...കുട്ടിയുടെ വാക്കുകൾ ഇങ്ങനെ " മുകേഷ് ചേട്ടൻ എന്നോട് ദേഷ്യ പെട്ടത് എനിക്ക് സാരമില്ല.... ആറ് പ്രാവശ്യം തുടരെ വിളിക്കുമ്പോൾ ആർക്കായാലും ദേഷ്യം വരും:

സിനിമാനടനും പിന്നെ എംഎൽഎയും ആയതുകൊണ്ടാണ് തന്നെ സഹായിക്കുമെന്ന ഉറപ്പോടെ വിളിച്ചത്: തന്റെ കൂട്ടുകാരനു വേണ്ടി ആയിരുന്നു എംഎൽഎയെ വിളിച്ചത്: എനിക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ വാങ്ങിയത് അമ്മയുടെ സാലറിയിൽ നിന്നായിരുന്നു: എന്റെ കൂട്ടുകാരന് അങ്ങനെ പോലും വാങ്ങിക്കാൻ സാഹചര്യമില്ല: അപ്പോഴാണ് എംഎൽഎയെ വിളിച്ചാൽ വിഷയത്തിൽ ഒരു പരിഹാരം ഉണ്ടാകും എന്ന് കരുതിയത്:

കൂട്ടുകാരനു വേണ്ടിയായിരുന്നു ഞാൻ വിളിച്ചത്: അവനെ കേൾപ്പിക്കാൻ വേണ്ടിയിട്ട് ആയിരുന്നു റെക്കോർഡ് ചെയ്തത്:റെക്കോർഡ് അവന് മാത്രമാണ് ഞാൻ ഷെയർ ചെയ്തു കൊടുത്തത്: അവൻ വേറെ ആർക്കോ ഷെയർ ചെയ്തു: അങ്ങനെയാണ് ഈ സംഭവം സോഷ്യൽ മീഡിയയിൽ എത്തിയത്:"" വളരെ സത്യസന്ധമായ ഒരു ആവശ്യത്തിനുവേണ്ടി കയ്യിൽ കിട്ടിയ എംഎൽഎയുടെ നമ്പറിലേക്ക് വിളിച്ച പത്താം ക്ലാസുകാരൻ ആണ് ഈ ദുരനുഭവം നേരിടേണ്ടിവന്നത്... ഇത് ഇത്തിരി അല്ല ഒത്തിരി ഓവർ ആയി പോയി... ഏതായാലും ഇലയ്ക്കും മുള്ളിനും കേടില്ലാതെ ആ വിഷയത്തെ പരിഹരിച്ചു.
അങ്ങനെ എങ്ങനെയൊക്കെയോ രണ്ടു സംഭവങ്ങൾക്കും തിരശീലവീണു.


എങ്കിലും അധികാര തലപ്പത്ത് ഇനിയും എം സി ജോസഫൈൻമാരും മുകേഷ്മാരും ഒളിച്ചിരിപ്പുണ്ട്... ഏതൊക്കെ സാഹചര്യത്തിൽ ഇങ്ങനെയൊക്കെ പുറത്തുവരും എന്ന് കാത്തിരുന്നു കാണാം....
കുറച്ചുകൂടി സുതാര്യം ആകാം ജനപ്രതിനിധികൾക്ക് ....
ജനങ്ങളോട് കുറച്ചുകൂടി നന്മയോടെ പെരുമാറാം അധികാര തലപ്പത്തിരിക്കുന്ന വർക്ക്...അതാണ് ജനങ്ങൾക്കും ആവശ്യം...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPI ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചു വീഡിയോ  (2 minutes ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (25 minutes ago)

ഒറ്റെയെണ്ണം കലാശക്കൊട്ടിനിറങ്ങണ്ട പുതുപ്പള്ളിയില്‍ കൊട്ടിക്കലാശമില്ല ചാണ്ടി ഉമ്മൻ ത്രസിപ്പിക്കുന്നു...!പാലക്കാട് രാഹുൽ കലാശക്കൊട്ടിനിറങ്ങും...?  (36 minutes ago)

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (1 hour ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (1 hour ago)

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!  (1 hour ago)

നടി സുഭാഷിണി തൂങ്ങി മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6 മുതൽ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകൾ തുറക്കില്ല... 48 മണിക്കൂർ ഡ്രൈഡേ പ്രഖ്യാപിച്ചു  (1 hour ago)

54 വർഷത്തിന് ശേഷം ചന്ദ്രന്‍റെ മറുപുറത്ത് മനുഷ്യൻ..!ഭൂമിയുമായി എല്ലാ ബന്ധവും നഷ്ടപ്പെട്ടു, 40 മിനിറ്റ് ബ്ലാക്ക്ഔട്ട്....  (1 hour ago)

രഹസ്യഭാഗങ്ങളില്‍ ലാത്തി കയറ്റി  (2 hours ago)

ആന്ധ്രപ്രദേശിന്റെ ഭരണ കേന്ദ്രമായി അമരാവതിയെ ഉയർത്താനുള്ള ദീർഘകാലത്തെ ആവശ്യങ്ങൾക്ക് അവസാനം...‌ ആന്ധ്രപ്രദേശ് പുനഃസംഘടന (ഭേദഗതി) നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു  (2 hours ago)

നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി... 1207 പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിരിക്കുന്നത് ആറായിരത്തോളം ഉദ്യോഗസ്ഥരെ...  (2 hours ago)

മലയാളി പ്രവാസി താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (2 hours ago)

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും...  (2 hours ago)

ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു...  (3 hours ago)

Malayali Vartha Recommends