Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്​ മൂലത്തില്‍ ഒരിടത്തും കെ.എം മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല; കെ.എം മാണിയുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കം വിലപോവില്ലെന്ന് ജോസ്​ കെ. മാണി

06 JULY 2021 07:30 PM IST
മലയാളി വാര്‍ത്ത

സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്​ മൂലത്തില്‍ ഒരിടത്തും കെ.എം മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്ന്​ കേരളാ കോണ്‍ഗ്രസ്​ (എം) ചെയര്‍മാന്‍ ജോസ്​ കെ. മാണി. സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ചോദ്യങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാണി കുറ്റക്കാരനാണെന്ന് എങ്ങും പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കം വിലപോവില്ലെന്നും ജോസ്​ കെ. മാണി പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാരും, യു.ഡി.എഫ് സര്‍ക്കാരും നടത്തിയ രണ്ട് അന്വേഷണത്തിലും കെ.എം.മാണി ഒരു തരത്തിലും തെറ്റുകാരനല്ല എന്ന് കണ്ടെത്തുകയും, ഹൈകോടതി ഇത് ശരിവെക്കുകയും ചെയ്തിട്ടുള്ളതാണ്​.എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രിംകോടതിയില്‍ നടന്ന വാദത്തിന്‍റെ വിശദാംശങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയില്‍ താഴെ തട്ട് മുതല്‍ സംഘടനാതെരെഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടി സ്​റ്റിയറിംഗ് കമ്മറ്റി യോഗം തീരുമാനിച്ചതായി ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു. കാലാനുസൃതമായ മാറ്റങ്ങള്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ സംഘടനാ സ്വഭാവത്തിലും, ഘടനയിലും അനിവാര്യമാണ്. കൂടുതല്‍ കരുത്താര്‍ജിക്കുക എന്ന ലക്ഷ്യത്തിനായി പാര്‍ട്ടിയുടെ സംഘടനാ സംവിധാനങ്ങളില്‍ ഘടനാപരമായ മാറ്റമുണ്ടാകണം.

കേരളത്തിന്‍റെ എല്ലാ സാമൂഹ്യമേഖലകളിലും വിപുലമായ വളര്‍ച്ച കൈവരിക്കാനായി പാര്‍ട്ടി മെമ്ബര്‍ഷിപ്പ് സംവിധാനത്തില്‍ സമഗ്രമായ മാറ്റം വരുത്തും. സംഘടനാ തെരെഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള പാര്‍ട്ടി അംഗത്വത്തിനൊപ്പം കേരളാ കോണ്‍ഗ്രസിന്‍റെ ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ക്കായി കെ.സി.എം കമ്യൂനിറ്റി മെ​േമ്ബഴ്​സ്​ എന്ന നിലയില്‍ പുതിയ മെമ്ബര്‍ഷിപ്പ് സംവിധാനം ആരംഭിക്കും. ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ഉജ്വലമായ വിജയത്തിന് നിര്‍ണ്ണായകമായ സംഭാവനയാണ് കേരളാ കോണ്‍ഗ്രസ്സ് (എം) നല്‍കിയതെന്ന് സ്റ്റിയറിംഗ് കമ്മറ്റി യോഗം വിലയിരുത്തി.

 


ഫാ. സ്റ്റാന്‍ സ്വാമിയെ ചികിത്സപോലും നിഷേധിച്ച്‌ മരണത്തിന് വിട്ടുകൊടുത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന്​ പാര്‍ട്ടി വിലയിരുത്തി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ഗവ. ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ക്ക് സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ സ്വീകരണം നല്‍കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്‌ത സംഭവം... അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി  (33 minutes ago)

  ലോട്ടറി കൂടുതൽ ആകർഷകമാക്കാൻ സമ്മാനഘടന പരിഷ്കരിക്കും...  (41 minutes ago)

പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ  (49 minutes ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ച് സർക്കാർ...  (1 hour ago)

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി എംഎൽഎ രാജിവച്ചു....  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് എംഎസ്സിയുമായുള്ള ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ അതൃപ്തി അറിയിച്ച പശ്ചാത്തലത്തിൽ വിശദീകരണ കുറിപ്പുമായി അദാനി പോർട്‌സ് സിഇഒ  (1 hour ago)

കനത്ത പാറ വീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത .... നെല്ലിയാമ്പതി ചുരം റോഡില്‍ കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടർ  (1 hour ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ വീട്ടിലെ റെയ്ഡിനെ തുടര്‍ന്ന് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്... സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്  (2 hours ago)

രാജസ്ഥാനിലെ പച്ച്പദ്രയിൽ 79,450 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമിച്ച രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കൽ സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മുൻ പ്രോസിക്യൂട്ടർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് തുടരും... കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്  (3 hours ago)

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു.... ബസിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു  (3 hours ago)

തൃശ്ശൂർ നെടുപുഴയിൽ കോൾപാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി...  (3 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത...കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും  (3 hours ago)

തൊഴിൽ, ആരോഗ്യം, സാമ്പത്തികം: അറിയാം നിങ്ങളുടെ കൃത്യമായ നക്ഷത്രഫലം!  (3 hours ago)

ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...  (3 hours ago)

Malayali Vartha Recommends