Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

സംസ്ഥാനത്തെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി; തുള്ളിയും പാഴാക്കാതെ ഒന്നര കോടിയും കടന്ന് കേരളം മുന്നേറുന്നു

06 JULY 2021 07:31 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജനസംഖ്യയുടെ 33.88 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 47.17 ശതമാനം പേര്‍ക്കുമാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. ജനസംഖ്യയുടെ 11.19 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ള 15.57 ശതമാനം പേര്‍ക്കും രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. ഇതോടെ ഒന്നും രണ്ടും ഡോസ് വാക്‌സിന്‍ ചേര്‍ത്ത് ആകെ ഒന്നര കോടി പേര്‍ക്കാണ് (1,50,58,743 ഡോസ്) വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,13,20,527 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 37,38,216 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

സ്ത്രീകളാണ് പുരുഷന്‍മാരെക്കാര്‍ കൂടുതല്‍ വാക്‌സിനെടുത്തത്. 51.94 ശതമാനം (78,20,413) സ്ത്രീകളും 48.05 ശതമാനം (72,35,924) പുരുഷന്‍മാരുമാണ് വാക്‌സിന്‍ എടുത്തത്. 18നും 44 വയസിനും ഇടയിലുള്ള 34,20,093 പേരും, 45നും 60 വയസിനും ഇടയിലുള്ള 52,13,832 പേരും, 60 വയസിന് മുകളിലുള്ള 64,24,818 പേരുമാണ് വാക്‌സിന്‍ സ്വീകരിച്ചത്.
18 വയസിനും 23 വയസിനും ഇടയിലുള്ള സംസ്ഥാനത്തും പുറത്തും പഠിക്കുന്ന എല്ലാ കോളേജ് വിദ്യാര്‍ത്ഥികള്‍, സ്വകാര്യ ബസ് ജീവനക്കാര്‍, അതിഥി തൊഴിലാളികള്‍, മാനസിക വെല്ലുവിളിയുള്ളവര്‍ എന്നിവരെക്കൂടി പുതുതായി വാക്‌സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി.
ജനുവരി 16 നാണ് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. വാക്‌സിന്റെ ലഭ്യതക്കുറവ് കാരണം മുന്‍ഗണനാക്രമം അനുസരിച്ചാണ് വാക്‌സിന്‍ നല്‍കി വരുന്നത്. ഇപ്പോള്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കി വരുന്നു. ഇന്ന് വൈകുന്നേരം വരെ 1,13,441 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.
തിരുവനന്തപുരത്ത് ഇന്ന് 23,770 ഡോസ് കോവാക്‌സിന്‍ കൂടി എത്തിയിട്ടുണ്ട്. സംസ്ഥാനത്തിനാകെ ഇതുവരെ 1,37,80,200 ഡോസ് വാക്‌സിനാണ് ലഭ്യമായത്. ഇതുകൂടാതെ സംസ്ഥാനത്ത് മൂന്ന് ലക്ഷത്തോളം ഡോസ് വാക്‌സിന്‍ ബുധനാഴ്ച വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പ്രതിദിനം ഒന്നു മുതല്‍ രണ്ടര ലക്ഷത്തിന് മുകളില്‍ വരെ വാക്‌സിനേഷന്‍ നല്‍കുന്നുണ്ട്. വാക്‌സിന്റെ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്‌ത സംഭവം... അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി  (34 minutes ago)

  ലോട്ടറി കൂടുതൽ ആകർഷകമാക്കാൻ സമ്മാനഘടന പരിഷ്കരിക്കും...  (42 minutes ago)

പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ  (50 minutes ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ച് സർക്കാർ...  (1 hour ago)

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി എംഎൽഎ രാജിവച്ചു....  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് എംഎസ്സിയുമായുള്ള ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ അതൃപ്തി അറിയിച്ച പശ്ചാത്തലത്തിൽ വിശദീകരണ കുറിപ്പുമായി അദാനി പോർട്‌സ് സിഇഒ  (1 hour ago)

കനത്ത പാറ വീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത .... നെല്ലിയാമ്പതി ചുരം റോഡില്‍ കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടർ  (1 hour ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ വീട്ടിലെ റെയ്ഡിനെ തുടര്‍ന്ന് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്... സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്  (2 hours ago)

രാജസ്ഥാനിലെ പച്ച്പദ്രയിൽ 79,450 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമിച്ച രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കൽ സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മുൻ പ്രോസിക്യൂട്ടർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് തുടരും... കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്  (3 hours ago)

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു.... ബസിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു  (3 hours ago)

തൃശ്ശൂർ നെടുപുഴയിൽ കോൾപാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി...  (3 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത...കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും  (3 hours ago)

തൊഴിൽ, ആരോഗ്യം, സാമ്പത്തികം: അറിയാം നിങ്ങളുടെ കൃത്യമായ നക്ഷത്രഫലം!  (3 hours ago)

ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...  (3 hours ago)

Malayali Vartha Recommends