കേരളമാണ് തോന്നിയ പോലെ കാണിക്കും... സംസാരിച്ചാൽ നീ എന്ത് ചെയ്യും? ഷോ കാണിക്കരുത്, പൊളിച്ചടുക്കും നിന്നെ! എസ്‌ഐയോട് ആക്രോശിച്ച് സിഐടിയു ഏരിയ സെക്രട്ടറി...

''എന്റെ പിള്ളേരെ പിരിച്ചു വിടാൻ എനിക്കറിയാം. എന്നെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയിട്ട് അവരെ അടിച്ചൊതുക്കാമെന്നു കരുതണ്ട. വെറുതേ ചീപ്പ് ഷോ കാണിക്കരുത്. ഞങ്ങൾ അറസ്റ്റ് വരിക്കാൻ തീരുമാനിച്ചു തന്നെയാണ് വന്നത്.'' പൊലീസുകാരോട് മാസ് ഡയലോഗഡിച്ച ഒരു യൂത്ത് സ്റ്റാറുണ്ടായിരുന്നു കേരത്തിൽ.
സിനിമയിലല്ല, രാഷ്ട്രീയത്തിലാണ് ഇത്തരം സന്ദർഭം സംജാതമായത്. മറ്റാരുമല്ല, നമ്മുടെ പാലക്കാട് എം. എൽ. എയായ ഷാഫി പറമ്പിലാണ്. കഴിഞ്ഞ വർഷം കെ.ടി ജലീലിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം നടത്തിയ സമരത്തിലാണ് ഈ സംഭവം ഉണ്ടായത്. രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പാർട്ടികൾ അന്ന് സംസ്ഥാനമാകെ പ്രതിഷേധം നടത്തിയത്.
എന്നാലിപ്പോൾ സാഹചര്യവും സംഭവവും മാറി, കൊറോണ നിയന്ത്രണം പരിശോധിക്കാനെത്തിയ എസ്‌ഐയോട് തിരുവനന്തപുരത്തെ സിഐടിയു ഏരിയ സെക്രട്ടറി ഈ ഡയലോഗ് അനാവശ്യമായി ഉപയോഗിക്കുകയാണ് ഇപ്പോൾ ചെയ്തത്. ഷോ കാണിക്കരുത്, പൊളിച്ചടുക്കും നിന്നെ ഞാൻ, എന്നാണ് സിഐടിയു സെക്രട്ടറി ആക്രോശിച്ചത്.
തിരുവനന്തപുരത്ത് വിതുരയിലായിരുന്നു ഈ സംഭവം അരങ്ങേറിയത്. സിപിഎം വിതുര ഏരിയ കമ്മറ്റി അംഗവും, സിഐടിയു വിതുര ഏരിയ സെക്രട്ടറിയുമായ എസ്. സഞ്ജയനാണ് പോലീസിനെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയത്.
നാട് മഹാമാരിയുടെ ആപൽഘട്ടത്തിലൂടെ കടന്ന് പൊയ്ക്കോണ്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ പരമാവധി പോലീസിനോട് സഹകരിക്കുകയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെയിരിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.
അങ്ങനെയിരിക്കെ, കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ച് ഓട്ടോറിക്ഷ പാർക്ക് ചെയ്യരുതെന്ന് ആവശ്യപ്പെട്ടതോടെയാണ് പോലീസിന് നേരെ സഞ്ജയൻ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
ഡി കാറ്റഗറിയിലാണ് പ്രദേശമെന്ന് പോലീസുകാർ ചൂണ്ടിക്കാണിച്ചെങ്കിലും സി കാറ്റഗറിയാണെന്ന് പറഞ്ഞ് സഞ്ജയൻ തർക്കം തുടരുകയാണ്. വാക്കുകൾ ഭീഷണിയുടെ സ്വരത്തിലേക്ക് മാറിയതോടെ മോശം സംസാരം വേണ്ടെന്നും ഇത്രയും നേരം ന്യായമായിട്ടാണ് താൻ സംസാരിച്ചതെന്നും എസ്‌ഐ പറഞ്ഞെങ്കിലും ഇനിയും സംസാരിക്കും നീയാര്? സംസാരിച്ചാൽ എന്ത് ചെയ്യുമെന്നുമായിരുന്നു സഞ്ജയൻ മറുപടിയായി കൊടുത്ത ഭീഷണി.
ഇടയ്ക്ക് എസ്‌ഐയെ തല്ലാൻ ഒരുങ്ങിയെങ്കിലും ഒപ്പമുണ്ടായിരുന്ന പോലീസുകാർ ഇടയ്ക്ക് കയറി പിടിച്ചുമാറ്റുകയായിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം കുറയ്ക്കാൻ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും രാഷ്ട്രീയ സ്വാധീനത്തിൽ പോലീസിനെ പോലും വിരട്ടി ഇത് അട്ടിമറിക്കുന്ന സമീപനമാണ് ഭരണ കക്ഷിയിലെ പ്രാദേശിക നേതാക്കൾ നടത്തുന്നത്.
നേരത്തെ ചെങ്ങന്നൂരിൽ എസ്എഫ്‌ഐ നേതാവ് ഉൾപ്പെടെ ഇത്തരത്തിൽ പോലീസിനെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തതും വിവാദമായിരുന്നു. സംസ്ഥാനത്ത് രണ്ടാം തരംഗം ആരംഭിച്ചതിന് ശേഷം ഇനിയും രോഗവ്യാപനം പൂർണമായി നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല.
പ്രതിദിന രോഗബാധിതരുടെ ശരാശരി എണ്ണം പതിനായിരത്തിന് മുകളിലാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കണമെന്നാണ് പോലീസിന് ഉൾപ്പെടെ നൽകിയിരിക്കുന്ന നിർദ്ദേശം.
https://www.facebook.com/Malayalivartha