മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയായ മകളെ പീഡിപ്പിച്ചത് സ്വന്തം പിതാവ്; മൂന്നു വർഷത്തിലേറെയായി മകളെ പീഡിപ്പിച്ചു വന്നിരുന്ന പ്രതിയെ പിടികൂടി പോലീസ്

മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം സ്വദേശിയായ പിതാവിനെയാണ് പൊലീസ് പിടികൂടിയത്.
മൂന്നു വർഷത്തിലേറെയായി മകളെ പീഡിപ്പിച്ചു വന്നിരുന്ന പ്രതിയെപ്പറ്റി മാതാവാണ് പൊലീസിലും ചൈൽഡ് ലൈനിലും പരാതിപ്പെട്ടത്. തുടർന്ന് പൊലീസ് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയരാക്കുകയായിരുന്നു. തുടർന്നാണ്, പൊലീസ് കേസെടുത്തത്.
മുണ്ടക്കയം പൊലീസ്റ്റേഷൻ പരിധിയിലെ പ്രദേശത്തു താമസിക്കുന്ന ആളാണ് അറസ്റ്റിലായത്. ദീര്‍ഘകാലമായി സ്വന്തം മകളെ ഇയാള്‍ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എ.ഷൈന്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത ഇയാളെ വെളളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha