അനധികൃത കെട്ടിടങ്ങൾ എല്ലാം ഇടിച്ച് തകർക്കും! ഭൂമി കയ്യേറ്റത്തിനെതിരെ കർശന നടപടിയുമായി ലക്ഷദ്വീപ് ഭരണകൂടം...

ലക്ഷദ്വീപ് ഏറെ നാളായി വാർത്തകളിൽ ഇടം പിടിച്ചിരിക്കുയാണ്. പുതിയ അഡ്മിനിസ്ട്രേറ്ററുടെ പുതിയ പരിഷ്കാരങ്ങളും ഐഷാ സുൽത്താനയുടെ ബയോ വെപ്പൺ പരാമർശവും അതുമായി ബന്ധപ്പെട്ട പൊല്ലാപ്പുകളും ഒക്കെയായി മാധ്യമശ്രദ്ധ ഏറെ നേടിക്കൊടുത്തിരിക്കുകയാണ് ഈ ചെറിയ ദ്വീപിന്.
എന്നാലിപ്പോൾ പുതിയൊരു നീക്കമാണ് ലക്ഷദ്വീപ് ഭരണകൂടം അവിടെ ആസൂത്രണം ചെയ്യുന്നത്. അതായത്, അനധികൃത ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ലക്ഷദ്വീപ് ഭരണകൂടം നേരിട്ടിറങ്ങിയിരിക്കുകയാണ്.
സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമ്മാണം നടത്തിയവർക്കാണ് ഭരണകൂടം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുള്ളത്. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാത്ത പക്ഷം കെട്ടിടങ്ങൾ തകർത്ത് തിപ്പണമാക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കൽപേനിയിലെ ഭൂമി കയ്യേറ്റത്തിനെതിരെയാണ് ഇപ്പോൾ ഭരണകൂടം രംഗത്ത് വന്നിരിക്കുന്നത്. ഏഴ് ദിവസത്തിനുള്ളിൽ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസിലെ നിർദ്ദേശം. പ്രദേശത്ത് വൻതോതിലാണ് ഭൂമി കയ്യേറ്റം നടന്നിരിക്കുന്നത് എന്നാണ് ഭരണകൂടത്തിന്റെ കണ്ടെത്തൽ.
നേരത്തെ കവരത്തി, ബംഗാരം, ചെറിയം , സുഹൈലി എന്നിവിടങ്ങളിൽ ഭൂമി കയ്യേറി അനധികൃത നിർമ്മാണം നടത്തിയവർക്ക് ഭരണകൂടം നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൽപേനിയിലും നോട്ടീസ് നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിലും നിയമ ലംഘനങ്ങൾക്കെതിരെ കൂടുതൽ നടപടികൾ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, ലക്ഷദ്വീപില്‍ വിവാദ ഉത്തരവ് ഭരണകൂടം പിന്‍വലിച്ചതായി വാർത്തകളും പുറത്ത് വരുന്നുണ്ട്. തീരത്തു നിന്നും 20 മീറ്റര്‍ ദൂര പരിധി പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചു കവരത്തിയിലെ ഭൂവുടമകള്‍ക്ക് നല്‍കിയ നോട്ടീസാണ് പിന്‍വലിച്ചത്.
ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് നടപടികള്‍. കവരത്തി, സുഹേലി ദ്വീപുകളിലെ നൂറോളം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനാണ് നോട്ടീസ് നല്‍കിയിരുന്നത്.
ലക്ഷദ്വീപ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടേതായിരുന്നു ഉത്തരവ്. എന്നാല്‍ വീടുകള്‍ പൊളിക്കാനുള്ള അധികാരം ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസർമാര്‍ക്കില്ലന്നു ഹൈക്കോടതി ചൂണ്ടി കാണിച്ചിരുന്നു. കേസുമായി മുന്നോട്ട് പോകുകയാണെന്നും കോടതി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കവരത്തിയിലെ നടപടി നിര്‍ത്തിവെച്ചു ഉത്തരവായത്.
എന്നാൽ, മറ്റു ദ്വീപുകളില്‍ നല്‍കിയ നോട്ടീസ് ഇപ്പോഴും പ്രാബല്യത്തിലുണ്ട്. ലക്ഷദ്വീപിലെ തീര ദേശത്തെ നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കണമെന്ന ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ സേവ് ലക്ഷദ്വീപ് ഫോറവും ഹൈക്കോടതിയില്‍ എത്തിയിരുന്നു.
വ്യക്തമായ വിശദീകരണം നല്‍കാത്തപക്ഷം തീരത്തെ മത്സ്യത്തൊഴിലാളികളുടെ ചെറു കുടിലുകള്‍ അടക്കം പൊളിച്ചു നീക്കുമെന്നും അറിയിച്ചിരുന്നു.
ദൂരപരിധി ലംഘിച്ച വീടകളും കെട്ടിടങ്ങളും പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് ദ്വീപുകളില്‍ ഉയര്‍ന്നത്. കാലങ്ങളായി പലരും തീരദേശത്തു കൂടെചേര്‍ന്നാണ് വീടുകള്‍ നിര്‍മിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ ഒട്ടനവധി മത്സ്യതൊഴിലാളികളുടെ താല്‍ക്കാലിക ഷെഡുകളും ഇവിടെയുണ്ട്.
ഇതെല്ലാം തന്നെയും പൊളിച്ചു നീക്കണമെന്നയിരുന്നു നിര്‍ദ്ദേശം. പ്രധാനപ്പെട്ട ദ്വീപുകളില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ചു നീക്കി എന്നും ആരോപണമുണ്ടായി. സുരക്ഷയ്ക്ക് എന്ന പേരില്‍ നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ ഹോട്ടല്‍ ലോബിക്ക് വേണ്ടി ആണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
അതോടൊപ്പം നിലവിലുള്ള ലക്ഷദ്വീപ് ഐലന്‍ഡ് ലാന്‍ഡ് റവന്യൂ ആന്‍ഡ് ടെനന്‍സി റെഗുലേഷന്‍സ് വകുപ്പിലെ 20ാം നിയമത്തിലെ നാലാം അനുഛേദത്തില്‍ തീരദേശത്തെ നിയമ ലംഘനത്തെ സംബന്ധിച്ച് വ്യക്തമായ നിര്‍വചനമുണ്ടെന്ന് ചൂണ്ടി കാണിക്കുന്നു. നൂറു രുപ പിഴയും രേഖകള്‍ ഹാജരാക്കാന്‍ 3 മാസത്തെ സാവകാശവും നിയമം അനുശാസിക്കുന്നുണ്ട്.
ഇത് മറികടന്നാണ് ഉത്തരവ്. മാത്രമല്ല ഇത്തരം ഉത്തരവുകള്‍ നല്‌കേണ്ടത് കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് ആണ് നല്‌കേണ്ടതെന്നും ഡവലപ്‌മെന്റ് ഓഫീസറല്ലെന്നും നിയമം പറയുന്നു. സേവ് ലക്ഷദ്വീപ് ഫോറം ഈ വസ്തുതകള്‍ ചൂണ്ടികാണിചാണ് കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha