ആരാധനാലയങ്ങളില്‍ വിശേഷദിവസങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനാനുമതി; ബ്യൂട്ടിപാര്‍ലറുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കാം; സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് എ, ബി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് ഇളവുകള്‍.
ഇലക്ട്രോണിക്സ് ഷോപ്പുകളും റിപ്പയര്‍ ഷോപ്പുകളും വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകളും എ,ബി പ്രദേശങ്ങളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ തുറക്കാന്‍ അനുവദിച്ചു. രാവിലെ ഏഴ് മുതല്‍ എട്ട് വരെ പ്രവര്‍ത്തിക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ആരാധനാലയങ്ങളില്‍ വിശേഷദിവസങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം അനുവദിക്കും. ഒരു ഡോസ് വാക്സീന് എടുത്തവര്‍ക്കാണ് ആരാധനാലയങ്ങളില്‍ പ്രവേശനാനുമതി. ആളുകളുടെ എണ്ണം കൂടാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
എ,ബി പ്രദേശങ്ങളില്‍ മുടിവെട്ടാന്‍ ബ്യൂട്ടിപാര്‍ലറുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കാം. ജീവനക്കാര്‍ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണം. ഹെയര്‍ സ്റ്റൈലിംഗിനു മാത്രമാണ് അനുമതി. സിനിമാ ഷൂട്ടിംഗിനും അനുമതി നല്കി. എ,ബി കാറ്റഗറി മേഖലകളില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സിനിമാഷൂട്ടിംഗിന് അനുമതി നല്‍കിയിരിക്കുന്നത്. ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച കടകള്‍ തുറക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha