കുമളിയില്‍ 13 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നേതാവ് പിടിയില്‍

കുമളിയില്‍ 13 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നേതാവിനെ കുമളി പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കുമളി സ്വദേശി മനു മനോജ് ആണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ മനു മനോജ് 13 കാരിയെ കടന്ന് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങി ഓടി രക്ഷപെടുകയായിരുന്നു. സമാനമായ പല കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതി പ്രാദേശിക ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha