പന്ത്രണ്ടുകാരിയെ കടയില്‍ കയറ്റി കട അടച്ചു.... കുട്ടിയെ പീഡിപിച്ച സംഭവത്തില്‍ 67 കാരനായ വ്യാപാരി അറസ്റ്റില്‍

പന്ത്രണ്ടുകാരിയെ സ്‌റ്റേഷനറി കടയില്‍ വച്ച് ലൈംഗീകമായി പീഡിപ്പിച്ച 67 കാരനെ ഓച്ചിറ പോലീസ് അറസ്റ്റു ചെയ്തു. തഴവ, കുതിരപന്തി, ചൈത്രത്തില്‍ ചന്ദ്രന്‍പിള്ളയാണ് അറസ്റ്റിലായത്. കുതിരപന്തി ജംങ്ഷന് തെക്ക് ഭാഗത്തായി സ്‌റ്റേഷനറി വ്യാപാരം നടത്തുന്ന ഇയാള്‍ പെണ്‍കുട്ടിയെ കടക്കകത്തുവെച്ച് പീഡിപ്പിച്ചെന്നാണ് കേസ്. അച്ഛന്‍ മരണപ്പെടുകയും അമ്മ ഉപേക്ഷിച്ചു പോയ കുട്ടി ബന്ധു വീട്ടില്‍ താമസിച്ചു വരുകയായിരുന്നു. കുട്ടിയെ കടയില്‍ കയറ്റി കട അടയ്ക്കുന്നത് കണ്ട നാട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയുമായിരുന്നു.
പരവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയശേഷം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് കൈമാറി. ഓച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ പി. വിനോദ്, എസ്. ഐ. എന്‍. നിയാസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്. ഐ. പി. വി.
റോബി, എസ്.സി. പി. ഒ. ഹരിലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha






















