സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന സഹോദരീ ഭര്‍ത്താവ് പിടിയില്‍

ആലപ്പുഴയില്‍ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. ആലപ്പുഴ കടക്കരപ്പള്ളിയില്‍ വെച്ചായിരുന്നു സംഭവം. മരിച്ച ഹരികൃഷ്ണയുടെ സഹോദരീ ഭര്‍ത്താവായ രതീഷാണ് പൊലീസിന്റെ പിടിയിലായത്. പ്രതി നിലവില്‍ ചേര്‍ത്തല പൊലീസിന്റെ കസ്റ്റഡിയിലാണ്. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ചെങ്ങണ്ടയിലെ ബന്ധു വീട്ടില്‍ നിന്നാണ് രതീഷിനെ പൊലീസ് പിടികൂടിയത്.
https://www.facebook.com/Malayalivartha






















