ചേർത്തലയിൽ കുട്ടികളെ നോക്കാൻ വീട്ടിൽ എത്തിയ ഭാര്യാ സഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സഹോദരിയുടെ ഭർത്താവ് പിടിയിൽ, രതീഷ് ഒളിവിൽ കഴിഞ്ഞത് ബന്ധു വീട്ടിൽ! പോലീസിനെ അറിയിച്ചത് അവർ: ദുരൂഹതകൾ കൂടുന്നു...

ചേര്‍ത്തല കടക്കരപ്പള്ളിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരിയുടെ ഭര്‍ത്താവ് പിടിയില്‍. കടക്കരപ്പള്ളി സ്വദേശിനി ഹരികൃഷ്ണയെ (25) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് സഹോദരിയുടെ ഭര്‍ത്താവ് രതീഷ് പിടിയിലായത്. ചേര്‍ത്തല ചെങ്ങണ്ടയിലുള്ള ബന്ധുവീട്ടിലെത്തിയതായിരുന്നു രതീഷ്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എന്‍.എച്ച്.എം നഴ്‌സാണ് ഹരികൃഷ്‌ണ. സഹോദരി നീതു താമസിക്കുന്ന അഞ്ചാം വാര്‍ഡ് പുത്തന്‍കാട്ടുങ്കല്‍ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്.നീതുവിന്റെ ഭര്‍ത്താവ് ഉണ്ണി എന്ന് വിളിക്കുന്ന രതീഷിനെ കാണ്മാനില്ലായിരുന്നു.
എറണാകുളം മെഡിക്കല്‍ സെന്‍്ററിലെ നഴ്സായ നീതുവിന് വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടിയായിരുന്നു. വണ്ടാനത്ത് നിന്നെത്തിയ ഹരികൃഷ്ണയുമായി രതീഷ് രാത്രി വീട്ടിലെത്തിയിരുന്നു എന്നാണ് സൂചന. രാവിലെ തങ്കി കവലയില്‍ സൈക്കിള്‍ വച്ച ശേഷം ബസിലാണ് വണ്ടാനത്തേക്ക് പോയത്.
തിരികെ ഇവിടെയെത്തി സൈക്കിള്‍ എടുത്തിട്ടില്ല. ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരികൃഷ്ണയെ മരിച്ച നിലയില്‍ കണ്ടത്. രതീഷിനെ കാണാതാവുകയും ചെയ്തു. ബലപ്രയോഗം നടന്നതായി സൂചനയുണ്ട്.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി.ജയദേവ്,ചേര്‍ത്തല ഡി.വൈ.എസ്.പി.വിനോദ് പിള്ള, പട്ടണക്കാട് ഇന്‍സ്പെക്റ്റര്‍ ആര്‍.എസ്.ബിജു തുടങ്ങിയവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക് വിദഗ്ദരും, ഡോഗ് സ്ക്വാഡും എത്തി തെളിവ്കള്‍ ശേഖരിച്ചു.
മന്ത്രി പി.പ്രസാദ്,മുന്‍ മന്ത്രി പി.തിലോത്തമന്‍ തുടങ്ങിയവര്‍ സംഭവ സ്ഥലത്തെത്തി. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മരണത്തില്‍ ദുരൂഹതയുള്ളതായാണ് പ്രാഥമിക സൂചന. പോസ്റ്റ്മോര്‍ട്ടവും മറ്റുംകഴിഞ്ഞതിന് ശേഷംകൂടുതല്‍ വിവരം പറയാമെന്ന്പോലീസ് വ്യക്തമാക്കിയിരുന്നത്.
https://www.facebook.com/Malayalivartha




















