ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽകാലിക നഴ്സായ 25കാരിയെ അബദ്ധത്തിൽ കൊലപ്പെടുത്തിയതെന്ന് പ്രതി രതീഷ്; 9.30ന് ശേഷം ഓഫായ രതീഷിന്റെ ഫോൺ 10.30ന് വീണ്ടും ഓണാക്കി 12 സെക്കൻഡോളം ആജ്ഞാതനതായ ആ വ്യക്തിയോട് സംസാരിച്ചു:- ഹരികൃഷ്ണ ഓടിപ്പോകാൻ ശ്രമിച്ചപ്പോൾ വലിച്ചു മുറിക്കുള്ളിലാക്കി, പിന്നീട് സംഭവിച്ചത് പോലീസിനോട് വ്യക്തമായി പറയാൻ തയ്യാറാകാതെ പ്രതി

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽകാലിക നഴ്സായ 25കാരിയെ ചേർത്തല കടക്കരപ്പള്ളിയിൽ സഹോദരിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഹരികൃഷ്ണയെ കൊലപ്പെടുത്തിയത് അബദ്ധത്തിലെന്ന് പ്രതി രതീഷ്. എന്നാൽ ഇത് പോലീസ് മുഖവിലയ്‌ക്കെടുത്തില്ല. തന്റെ കുട്ടികളിൽ ആർക്കെങ്കിലും അസുഖമാണെന്നോ മറ്റോ തെറ്റിദ്ധരിപ്പിച്ച് രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്കു കൊണ്ടുപോയതാകാമെന്ന് പോലീസ് സംശയിക്കുന്നു.
സംഭവിച്ച കാര്യങ്ങൾ കുറെയൊക്കെ രതീഷ് പറഞ്ഞെങ്കിലും വിശദമായി ചോദ്യം ചെയ്തിട്ടില്ല. വീട്ടിലെത്തിയ ശേഷമുണ്ടായ തർക്കത്തെത്തുടർന്ന് താൻ ഹരികൃഷ്ണയുടെ മുഖത്തിടിച്ചെന്ന് രതീഷ് പൊലീസിനോട് പറഞ്ഞത്. ഹരികൃഷ്ണ ഓടിപ്പോകാൻ ശ്രമിച്ചപ്പോൾ വലിച്ചു മുറിക്കുള്ളിലാക്കി. എന്നാൽ, ഹരികൃഷ്ണ ബോധരഹിതയായോ, മരണം സംഭവിച്ചത് എങ്ങനെയെന്നോ ഒന്നും വ്യക്തമായിട്ടില്ലെന്നു പൊലീസ് പറഞ്ഞു.
ഹരികൃഷ്ണയുടെ മൃതദേഹത്തിൽ മണൽ പറ്റിയിരുന്നു. ചെരിപ്പ് അഴിച്ചിരുന്നില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും പ്രത്യക്ഷത്തിൽ കാണാനില്ല. വസ്ത്രങ്ങളിൽ കാര്യമായ കേടുപാടില്ല. മുറിയിലേക്കു വലിച്ചിഴച്ചപ്പോഴാകാം, ദേഹത്തു മണൽ പുരണ്ടതെന്നു പൊലീസ് സംശയിക്കുന്നു.
ഇന്നലെ രാവിലെ ആറോടെയാണ് നാട്ടുകാരിൽ പലരും ഹരികൃഷ്ണയുടെ മരണം അറിയുന്നത്. കടക്കരപ്പള്ളി ഗ്രാമത്തിനു ഞെട്ടലും നൊമ്പരവുമായി മാറുകയാണ് ഹരികൃഷ്ണയുടെ മരണം. കടക്കരപ്പള്ളി തളിശേരിത്തറ വീട്ടിന്റെ അത്താണിയായിരുന്നു ഹരികൃഷ്‌ണ. കെട്ടിടനിര്‍മാണ തൊഴിലാളിയായിരുന്ന പിതാവ് ഉല്ലാസ് കാര്യമായി ജോലിക്കു പോകുന്നില്ല. ഇളയമകള്‍ ഹരികൃഷ്‌ണയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. നാട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും യുവതിയെക്കുറിച്ച് നല്ല അഭിപ്രായം മാത്രം.
ഹരികൃഷ്ണയുടെയും രതീഷിന്റെയും ബന്ധുക്കളും നാട്ടുകാരും രതീഷിന്റെ വീട്ടിലേക്കെത്തി. വൻ പൊലീസ് സംഘവും ഫൊറൻസിക്, വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. മന്ത്രി പി.പ്രസാദ്, മുൻമന്ത്രി പി.തിലോത്തമൻ, ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ്, എഎസ്പി എ.നസീം, ചേർത്തല ഡിവൈഎസ്പി വിനോദ് പിള്ള തുടങ്ങിയവരും എത്തിയിരുന്നു. കടക്കരപ്പള്ളി ഗ്രാമത്തിനു ഞെട്ടലും നൊമ്പരവുമായി മാറുകയാണ് ഹരികൃഷ്ണയുടെ മരണം.
ഹരികൃഷ്ണയെ വീട്ടിലെത്തിക്കുന്നതിനു മുൻപായി സഹോദരീ ഭർത്താവ് രതീഷ് തന്റെ 2 കുട്ടികളെയും തൊട്ടടുത്തുള്ള കുടുംബവീട്ടിലാക്കിയിരുന്നെന്നു പൊലീസ് പറഞ്ഞു. ഹരികൃഷ്ണയുടെ സഹോദരി നീതു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. നീതുവിനു സംഭവദിവസം രാത്രി ഡ്യൂട്ടിയായിരുന്നു. രാത്രി 9.30നു ശേഷം രതീഷിന്റെ മൊബൈൽ ഫോൺ ഓഫ് ആയിരുന്നു.
10.30നു വീണ്ടും ഫോൺ ഓൺ ചെയ്ത് 12 സെക്കൻഡോളം ആരോടോ സംസാരിച്ചിട്ടുണ്ട്. വീണ്ടും ഫോൺ ഓഫായി. വീട്ടിൽ ആരുമില്ലെന്നു പറഞ്ഞ് രതീഷ് രാത്രി തങ്ങാൻ തങ്കി ലവൽ ക്രോസിനടുത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയെന്നും സുഹൃത്തിനു സംശയം തോന്നിയതിനാൽ അവിടെനിന്നു സ്ഥലംവിട്ടെന്നും പൊലീസിനു വിവരം ലഭിച്ചിരുന്നു. പട്ടണക്കാട് സിഐ ആർ.എസ്.ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രതീഷിനെ പിടികൂടിയത്.
https://www.facebook.com/Malayalivartha























