Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മനുഷ്യനെപ്പോലെ ഒരു ജീവി കാർ തടഞ്ഞ് അക്രമിച്ചെന്നും അത് ആൾക്കാരെ കടിച്ചെന്നും ഇവരെ മെഡിക്കൽ കോളേജിൽ എത്തിച്ചെന്നും ശബ്ദസന്ദേശം; പിന്നാലെ ഭയാനകമായ വീഡിയോ ദൃശ്യങ്ങളും, ആറ്റിങ്ങലിൽ മനുഷ്യനെ കൊള്ളുന്ന ജീവി? പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുത്, ഇത് താക്കീത്!

25 JULY 2021 01:36 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

സമൂഹ മാധ്യമങ്ങൾ ചിലപ്പോൾ ഗുണവും ചിലപ്പോൾ ദോഷവുമായി മാറാറുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വൈറലാകാൻ വ്യത്യസ്തമായ രീതിയിൽ വിത്യസ്ത ആശയങ്ങൾ കണ്ടെത്തി അത് പ്രദർശിപ്പിക്കുക പതിവാണ്. പലപ്പോഴും ഇതൊക്കെ വലിയ കയ്യടികൾ നേടിക്കൊടുക്കുമെങ്കിലും ചിലപ്പോഴൊക്കെ വലിയ അപകടങ്ങളാണ് വരുത്തി വയ്ക്കുക. എന്നാൽ ഇതൊക്കെക്കാളുപരി വളരെ അപകടം നിറഞ്ഞ ഒന്നാണ് ഫോർവേഡ് മെസ്സേജുകൾ. പലരും കേട്ടപാടെ വിശ്വസിക്കുകയും അത് മറ്റുള്ളവരിലേക്ക് അനായാസം എത്തിക്കുകയും ചെയ്യുന്നു. പോലീസ് ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കുന്നു എങ്കിലും ഇന്നും ഇത് തുടരുകയുയാണ് ചെയ്യുന്നത്. അത്തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വളരെ വിചിത്രമായ ഒരു സംഭവം വ്യാപകമായി പ്രചരിക്കുകയുണ്ടായി. ഒരു ശബ്ദ സന്ദേശമായിരുന്നു അത്.

ശബ്ദ സന്ദേശത്തിൽ ആറ്റിങ്ങലിൽ സംഭവിച്ചത് എന്ന തരത്തിൽ പറയുന്നതിന്റെ പ്രസക്ത ഭാഗങ്ങൾ ഇപ്രകാരമാണ്. മനുഷ്യനെപ്പോലെ ഒരു ജീവി കാർ തടഞ്ഞ് അക്രമിച്ചെന്നും അത് ആൾക്കാരെ കടിച്ചെന്നും ഇവരെ മെഡിക്കൽ കോളേജിൽ എത്തിച്ചെന്നുമാണ് പറയുന്നത്. പിന്നാലെ ഇതിന്റെ തുടർച്ചയായി മറ്റൊരു ശബ്ദസന്ദേശവും പ്രചരിക്കുകയുണ്ടായി. അതിൽ പാനിക്കാവണ്ട എന്നും സംഭവം സത്യമാണെന്നും പറയുന്നു. കൊല്ലമ്പുഴ വച്ചാണ് ആക്സിഡന്റ് ആയതെന്നും വണ്ടിയിൽ വന്ന ആളിനെ അറ്റാക്ക് ചെയ്യാൻ നോക്കിയപ്പോഴാണ് ഇത് സംഭവിച്ചതെന്നും പറയുന്നു. ആറ്റിങ്ങലിൽ ഇത്തരത്തിൽ മൂന്നെണ്ണം റിപ്പോർട്ട് ചെയ്‌തെന്നും ഇതിനെതിരെ ആക്ഷൻ പോലീസ് എടുക്കുന്നുണ്ട് എന്നും ആരും പുറത്തിറങ്ങരുത് എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ആലങ്കോട്, ആയിരവല്ലിപ്പാറ എന്നിങ്ങനെയുള്ള കുന്ന് പ്രദേശങ്ങളിലാണ് ഇത് മെയിൻ ആയിട്ടുള്ളത്. ഇതിൽ നിന്നും വൈറസ് പടരാൻ സാധ്യത ഉണ്ടെന്നും പറയുന്നത്. ഇത്തരത്തിൽ ശബ്ദസന്ദേശമാണ് പ്രചരിക്കുന്നത്.

എന്നാൽ ഇതോടൊപ്പം തന്നെ വളരെ ഭയപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മനുഷ്യന്റെ രൂപസാദൃശ്യമുള്ള ഒരാൾ മനുഷ്യരെ ആക്രമിക്കുന്നതും വഴിയിൽ തടഞ്ഞ് നിർത്തുന്നതും പ്രേശ്നങ്ങൾ സൃഷ്ടിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ. ഇത്തരം സന്ദേശങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആളുകൾ ഭയന്ന് വീടിനുള്ളിൽ കഴിയേണ്ട സാഹചര്യം ഉണ്ടായി. എന്നാൽ ഇത്തരത്തിൽ പ്രചരിച്ച ദൃശ്യങ്ങൾ ഹോളിവുഡ് ചിത്രമായ 'വോൾഫ് മാനി'ലേതാണെന്ന് കണ്ടെത്തി. ഈ സിനിമയ്ക്ക് വേണ്ടി രൂപപ്പടെയുതിയ കഥാപാത്രത്തെ ഉപയോഗിച്ചത് വ്യാജ സന്ദേശങ്ങൾ പ്രചരിച്ചത്. ഈ വീഡിയോ ക്ലിപ്പുകൾ ഉപയോഗിച്ച് ആറ്റിങ്ങലിൽ സംഭവിച്ചതാണെന്ന് പറയുകയാണ്.

ഇത്തരത്തിൽ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതൊക്കെയും ജനങ്ങളെ തികച്ചും പരിഭ്രാന്തിയിലാക്കുന്നു. സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്തുകൊണ്ടാണ് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്. അടിസ്ഥാനരഹിതമായ ഇത്തരം സന്ദേശങ്ങൾ കണ്ടപ്പടെ വിശ്വസിക്കുകയും അത് ഒട്ടനവധിപേരിലേക്ക് എത്തിക്കുന്നതും കുറ്റകരമാണ്. ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങളിൽ വീഴാതിരിക്കുക. ഇതിനെതിരെ നിരന്തരം ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയാലും അവ പാലിക്കുന്നില്ല എന്നതിന്റെ മറ്റൊരു ഉദാഹരണം തന്നെയാകുന്നു ഈ സന്ദേശം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു  (2 minutes ago)

തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു  (12 minutes ago)

ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക...  (28 minutes ago)

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (1 hour ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (1 hour ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (2 hours ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (2 hours ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (3 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (3 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (4 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (10 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (11 hours ago)

Malayali Vartha Recommends