ക്ഷേമപെന്‍ഷനുകള്‍ നല്‍കാതെ മാസങ്ങളോളം പതിനായിരങ്ങളുടെ അന്നം മുടക്കിയ ചാണ്ടിയേക്കാള്‍ മലയാളികളുടെ മനസ്സില്‍ ഒരുപാട് ഉയരത്തില്‍ തന്നെയാണെടാ നീയൊക്കെ പറയുന്ന ഈ പച്ചരി വിജയന്‍...' വി.ടി ബല്‍റാമിന് മറുപടിയുമായി പി വി അന്‍വര്‍ എം എല്‍ എ

മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന്റെ ദൈവമായി വിശേഷിപ്പിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട ഫ്ളക്സിനെതിരെ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം എത്തുകയുണ്ടായി. പിന്നാലെ മറുപടിയുമായി പി വി അന്‍വര്‍ എം എല്‍ എ രംഗത്ത് എത്തിയിരിക്കുകയാണ്. ഫ്ലക്സ് ബോര്‍ഡിന്റെ ചിത്രം പോസ്റ്റ് ചെയ്ത് പച്ചരി വിജയനെന്ന് പരിഹസിച്ചുകൊണ്ടായിരുന്നു വി.ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എന്നാൽ ഇതിനെ കണക്കിന് മറുപടി നല്കിയിരിക്കുകയാണ് പി വി അന്‍വര്‍ എം എല്‍ എ.
'ക്ഷേമപെന്‍ഷനുകള്‍ നല്‍കാതെ മാസങ്ങളോളം പതിനായിരങ്ങളുടെ അന്നം മുടക്കിയ ചാണ്ടിയേക്കാള്‍ മലയാളികളുടെ മനസ്സില്‍ ഒരുപാട് ഉയരത്തില്‍ തന്നെയാണെടാ നീയൊക്കെ പറയുന്ന ഈ പച്ചരി വിജയന്‍. തൃത്താലയിലെ ജനങ്ങളുടെ മനസ്സിലും ഈ പച്ചരി വിജയന്‍ ഉണ്ടായിരുന്നെന്ന് ഇന്നും മനസ്സിലായിട്ടില്ലല്ലേ', അന്‍വര്‍ കുറിച്ചു.
അതോടൊപ്പം തന്നെ പി വി അന്‍വറിന്റെ പോസ്റ്റിനു താഴെ നിരവധി പരിഹാസ കമന്റുകളും വരുന്നുണ്ട്. 'പച്ചരി വിജയന്റെ തറവാട്ടിലെ തേങ്ങാവിറ്റല്ല കിറ്റ് കൊടുക്കുന്നത്. ജനങ്ങളുടെ നികുതി പണം കൊണ്ടാണ്' എന്നാണു ഒരാളുടെ കമന്റ്. 'പച്ചെങ്കില് ആ ദൈവത്തെ ഞമ്മക്കറിയില്ലെന്ന് അരമനയില്‍ നിന്ന് അറിയിപ്പ് വന്നു' എന്നും കമന്റുണ്ട്. ഫ്ളക്സ് പ്രത്യക്ഷപ്പെട്ടതിലോ ഫ്ളക്സുമായി ബന്ധപ്പെട്ട വിവാദങ്ങളിലോ തങ്ങള്‍ക്ക് പങ്കില്ലെന്ന സി പി എമ്മിന്റെ നിലപാടിനെ ട്രോളി ആയിരുന്നു ഈ കമന്റ്.
നേരത്തെ, എ എ റഹീമും ബല്‍റാമിന് മറുപടി നല്‍കി രംഗത്ത് വന്നിരുന്നു. പച്ചരിക്കും കിറ്റിനും സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ വളരെ വലിയ പ്രാധാന്യമുണ്ട് എന്ന് എ എ റഹീം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പച്ചരി വിശപ്പ് മാറ്റുമെന്നും ബല്‍റാമുമാരെ ബാധിച്ച മാനസികരോഗം പച്ചരി കഴിച്ചാല്‍ മാറില്ലെന്നും റഹിം വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha























