പീഡനപരാതി കൈകാര്യം ചെയ്തതില്‍ വീഴ്ച; കുണ്ടറ സി.ഐയെ സ്ഥലംമാറ്റി, സ്ഥലം മാറ്റം കൊല്ലം എസ്.എസ്.ബിയിലേക്ക്

പീഡനപരാതി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച കണ്ടെത്തിയതിനെതുടര്‍ന്ന് കുണ്ടറ സി.െഎയെ സ്ഥലംമാറ്റി. എന്‍.സി.പി മുന്‍ നേതാവ് പത്മാകരനെതിരെ യുവതി നല്കിയ പരാതി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുണ്ടറ എസ്.എച്ച്.ഒ ആയിരുന്ന എസ്. ജയകൃഷ്ണനെ സ്ഥലംമാറ്റി ഡി.ജി.പി ഉത്തരവ് പുറപ്പെടുവിച്ചത്.
കൊല്ലം എസ്.എസ്.ബിയിലേക്കാണ് സ്ഥലംമാറ്റം. കൊല്ലം എസ്.എസ്.ബി സി.െഎ ആയിരുന്ന ആര്. രാജേഷിനെ നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലേക്കും അവിടെനിന്ന് എസ്. മഞ്ജുലാലിനെ കുണ്ടറ എസ്.എച്ച്.ഒയായുമാണ് മാറ്റിനിയമിച്ചത്.
പരാതി കൈകാര്യം ചെയ്യുന്നതില്‍ ജയകൃഷ്ണെന്റ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി തിരുവനന്തപുരം റേഞ്ച് ഡി.െഎ.ജി സഞ്ജയ്കുമാര്‍ ഗുരുഡിന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതാണ്.
https://www.facebook.com/Malayalivartha























