Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ശിവൻ കുട്ടി അണ്ണൻ കണ്ണീരു കുടിപ്പിച്ചത് മാത്രമല്ല കെ. എം. മാണിയെ മാത്രമല്ല ബീനാ സതീഷിനെയുമുണ്ട്... അവർ രോഗിയായി ദുരിതത്തിലുമായി

29 JULY 2021 10:55 AM IST
മലയാളി വാര്‍ത്ത

More Stories...

ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം

നിയമസഭാ കൈയ്യാങ്കളി കേസിലെ സി പി എം നേതാക്കളായ പ്രതികള്‍ മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ബീനാ സതീഷിനെ നിത്യരോഗിയാക്കിയ കഥ കേട്ടാല്‍ കേരളം ഞെട്ടും.

ബീനാ സതീഷ് ചെയ്ത കുറ്റം ഒന്നേയുള്ളു.അത് , ഏത് കോടതിയില്‍ പോയാലും, കെ.എം. മാണിയുടെ ബജറ്റ് തടസ്സപ്പെടുത്തിയ പ്രതികള്‍ക്ക് ശിക്ഷ കിട്ടും എന്ന് പറഞ്ഞതു മാത്രമാണ്. സുപ്രീം കോടതിയില്‍ പോയാല്‍ സര്‍ക്കാര്‍ കളങ്കപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ബീനയെ സര്‍ക്കാര്‍ തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്ക് സ്ഥലം മാറ്റി. അതും ഒരു ശുചിമുറി പോലുമില്ലാത്ത ഒരോഫീസിലേക്ക്.തിണ്ണമിടുക്ക് കാട്ടിയ നേതാക്കളുടെ പ്രതികാരമായിരുന്നു അത്.

 



സിജെഎം കോടതി മുതല്‍ സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നിയമസഭാ കൈയ്യാങ്കളി കേസില്‍ സര്‍ക്കാര്‍ തോല്‍ക്കുമ്പോള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ആയിരുന്ന ബീനാ സതീഷ് ഒരു രോഗിയായി മാറികഴിഞ്ഞിരുന്നു. കൈയാങ്കളി കേസില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നതായിരുന്നു രോഗ കാരണം.

തിരുവനന്തപുരം സിജെഎം കോടതിയില്‍ നിയമസഭാ കൈയ്യാങ്കളി കേസ് വിചാരണയ്ക്ക് എത്തിയപ്പോള്‍ ബീനയായിരുന്നു പ്രോസിക്യൂഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍.

 


കേസ് പിന്‍വലിക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ ബീനയ്ക്ക് നല്‍കിയത്. ഇതനുസരിച്ച് ഹര്‍ജി ഫയല്‍ ചെയ്യാനും നിര്‍ദ്ദേശം കിട്ടി .പ്രോസിക്യൂഷന്‍ ഡി.ഡി.യുടെ ജോലി ഹര്‍ജി ഫയല്‍ ചെയ്യല്‍ മാത്രമല്ല. അതിന്റെ സാധ്യത കൂടി പരിശോധിക്കലാണ്.കൈയ്യാങ്കളി കേസ് നിലനില്‍ക്കില്ലെന്ന് ബീനക്ക് മനസിലായി.അക്കാര്യം മേലധികാരികളോട് തുറന്നു പറഞ്ഞു. എന്നാല്‍ ശകാരമായിരുന്നു ഫലം.അതിന്റെ ഫലമാണ് സര്‍ക്കാര്‍ ഇപ്പോള്‍ അനുഭവിക്കുന്നത്.

ലോകം മുഴുവന്‍ ലൈവായി കാണുകയും ദേശീയ തലത്തില്‍ പോലും വിവാദമാക്കുകയും ചെയ്ത കൈയ്യാങ്കളി കേസ് പിന്‍വലിക്കാനാവില്ലെന്ന് ബീന നിലപാട് എടുത്തു. കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചാലും കോടതിക്ക് മുന്നില്‍ 
വാദിക്കാന്‍ ഒന്നും ഉണ്ടാവില്ല. കോടതിയുടെ പരിഹാസം ഏറ്റുവാങ്ങേണ്ടിയും വരും.

 

 


സര്‍ക്കാര്‍ നിലപാട് വഞ്ചിയൂര്‍ കോടതിയില്‍ അറിയിക്കേണ്ട ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പ്രതികള്‍ക്കെതിരെ കടുത്ത നിലപാട് എടുത്തതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. ബീനയെ മറികടന്ന് പ്രതികള്‍ക്കായി പുറത്തുനിന്നും സര്‍ക്കാര്‍ അഭിഭാഷകനെ കൊണ്ടുവന്നു.

 

ഹര്‍ജിയില്‍ നടന്ന വാദത്തിനിടെ ബീനയും പ്രതികള്‍ക്കായി സിപിഎം കൊണ്ടു വന്ന അഭിഭാഷകന്‍ കെ.രാജഗോപാലന്‍ നായരും തമ്മിലുള്ള രൂക്ഷമായ വാദമാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ നടന്നത്. സര്‍ക്കാര്‍ വാദം പുറത്തുനിന്നുള്ള അഭിഭാഷകനല്ല പറയേണ്ടതെന്ന് ബീനാ വാദിച്ചു . ബീനയുടെ വാദം അംഗീകരിച്ച കോടതി നടത്തി കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ തള്ളി.

 



കടുത്ത ഒറ്റപ്പെടലും മാനസിക പീഡനവുമാണ് തുടര്‍ന്നങ്ങോട്ട് ബീനക്ക് അനുഭവിക്കേണ്ടി വന്നത്. സിജെഎം കോടതിയിലേറ്റ തിരിച്ചടിക്ക് സര്‍ക്കാര്‍ ബീനയോട് പ്രതികാരം ചെയ്തു. വിരമിക്കാന്‍ ഏഴ് മാസം ബാക്കി നില്‍ക്കുമ്പോള്‍ ബീനയെ തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്കുള്ള സ്ഥലംമാറ്റി. ഒരു ശുചി മുറി പോലുമില്ലാത്ത ആലപ്പുഴ ഓഫീസിലേക്കുള്ള സ്ഥലം മാറ്റം ബീനയുടെ മനസ്സമാധാനം ഇല്ലാതാക്കി. തന്നെ അപകീര്‍ത്തിപ്പെടുത്തിയതായി ബീനക്ക് തോന്നി.

വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന തന്നെ സ്ഥലം മാറ്റിയത് സര്‍ക്കാരിന്റെ പ്രതികാരമാണെന്ന് ഇന്നും വിശ്വസിക്കുകയാണ് ബീനാ സതീഷ്.



ഔദ്യോഗിക തലത്തിലുള്ള ഒറ്റപ്പെട്ടലും വേട്ടായടലും ബീനയെ മാനസികമായി തളര്‍ത്തി. സര്‍ക്കാരിന് അനഭിമതയാണെന്ന് സഹപ്രവര്‍ത്തകര്‍ മനസിലാക്കിയതോടെ ബീനാ തികച്ചും ഒറ്റപ്പെട്ടു.

സര്‍വ്വീസില്‍ നിന്നും വിരമിച്ചിട്ടും മാനസികസമ്മര്‍ദ്ദം ആരോഗ്യത്തെ കൂടി ബാധിച്ചു. തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലാണ് ബീനാ സതീഷ് ഇപ്പോള്‍. ബീന എതിര്‍ത്തിട്ടും സിജെഎം കോടതിയിലും പിന്നീട് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹര്‍ജിയുമായി പോയ സര്‍ക്കാരിന് എല്ലായിടത്തും നല്ലപണി കിട്ടി.അവസാനം ബീന പറഞ്ഞത് സംഭവിച്ചു. അതേ സിജെഎം കോടതിയിലേക്ക് കേസ് തിരിച്ചെത്തി.

 



ഒരു മെമ്മോ പോലും ബീന വാങ്ങിയിട്ടില്ല. താന്‍ എന്തിനിങ്ങനെ വേട്ടയാടപ്പെട്ടുവെന്ന് ബീനയ്ക്ക് അറിയില്ല. ഏത് സര്‍ക്കാരായാലും എടുക്കുന്ന നിലപാട് തെറ്റാണെങ്കില്‍ അതു തുറന്നു പറയാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് കഴിയണമെന്ന് ബീന പറടയുന്നു. അതു മാത്രമാണ് താന്‍ ചെയ്തത്. ദിവസങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവില്‍ ഹൈക്കോടതിയും സുപ്രീം കോടതിയും ബീനയുടെ വാദങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (19 minutes ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (32 minutes ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (39 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (55 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (2 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (2 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (3 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

Malayali Vartha Recommends