Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മുകേഷിനെയും ദേവികയെയും അകറ്റിയത് സി പി എമ്മോ ? മുകേഷിനെയും ദേവികയെയും തമ്മില്‍ അകറ്റിയത് സിപിഎം രാഷ്ട്രീയമോ? മുകേഷ് രാഷ്ട്രീയത്തിലിറങ്ങിയത് മേതില്‍ ദേവികയുടെ താത്പര്യം മറികടന്നാണെന്ന് സൂചന

29 JULY 2021 12:33 PM IST
മലയാളി വാര്‍ത്ത

മുകേഷിനെയും ദേവികയെയും തമ്മില്‍ അകറ്റിയത് സിപിഎം രാഷ്ട്രീയമോ? മുകേഷ് രാഷ്ട്രീയത്തിലിറങ്ങിയത് മേതില്‍ ദേവികയുടെ താത്പര്യം മറികടന്നാണെന്ന് സൂചന. ഇക്കഴിഞ്ഞ തെരഞ്ഞടുപ്പില്‍ മത്സരിക്കരുതെന്ന ദേവികയുടെ ആവശ്യവും മുകേഷ് നിരസിച്ചതായാണ് മുകേഷിന്റെ സുഹൃത്തുക്കളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. ദേവികയും ഇക്കാര്യം പരോക്ഷമായി സമ്മതിച്ചു.

വിവാഹമോചനം വ്യക്തിപരമായ കാര്യമാണെന്നാണ് ദേവിക പറയുന്നത്. ഇക്കാര്യം വിവാദമാക്കേണ്ടതില്ലെന്നും അവര്‍ പറയുന്നു.എന്തു കൊണ്ടാണ് താന്‍ വിവാഹമോചനം നേടുന്നതെന്നു ദേവിക പറഞ്ഞിട്ടില്ല.

 



വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകളില്‍ സത്യമില്ലെന്ന് പറയുമ്പോള്‍ തന്നെ രാഷ്ട്രീയത്തിലിറങ്ങിയതോടെ ദേവികക്ക് മുകേഷിനെ മടുത്തു. പരസ്പരമുള്ള വിശ്വാസം നഷ്ടമായി.രാഷ്ട്രീയത്തിലിറങ്ങിയതോടെ മുകേഷിന്റെ വീട്ടില്‍ പൊതുജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും എത്തി തുടങ്ങി. ഇതില്‍ ദേവിക അസഹൃത പ്രകടിപ്പിച്ചു. ദേവികയുടെ സമാധാനം നഷ്ടമായി.മുകേഷാകട്ടെ തിരക്കില്‍ നിന്നും തിരക്കിലേക്ക് നീങ്ങി. ദീര്‍ഘകാലം ദേവിക ക്ഷമിച്ചു. ഒടുവില്‍ വേര്‍പിരിയാനുള്ള തീരുമാനം പറയുമ്പോള്‍ മുകേഷ് ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് സമ്മതിച്ചു.

പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ ബന്ധം വേര്‍പിരിയുന്നത്. തുടര്‍ന്നുള്ള കാര്യങ്ങള്‍ കൂട്ടായി തീരുമാനിക്കുമെന്നും മേതില്‍ ദേവിക പറഞ്ഞു. താനും മുകേഷും രണ്ട് തരം ആദര്‍ശമുള്ളവരാണ്. വിവാഹ മോചനം ഒരു രാഷ്ട്രീയ വിവാദമാക്കേണ്ടതില്ല. പിരിയാമെന്ന് ആദ്യം വ്യക്തമാക്കിയത് താനാണെന്നും വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പുറത്തു പറയാന്‍ താത്പര്യമില്ലെന്നും മേതില്‍ ദേവിക പറഞ്ഞു.

 



വക്കീല്‍ മുഖാന്തിരമാണ് വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. സാധാരണ വിവാഹമോചന കേസുകളിലെന്ന പോലെ മുകേഷിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളൊന്നും ഉള്‍പ്പെടുത്തരുതെന്ന നിര്‍ദ്ദേശം ദേവിക അഭിഭാഷകന് നല്‍കിയിട്ടുണ്ട്.

മുകേഷിനെതിരെ താന്‍ പരസ്യമായി യാതൊരു പ്രതികരണവും നടത്തുകയില്ലെന്ന് ദേവിക പറഞ്ഞു. മുകേഷിനെതിരെ ഒരു മോശം പ്രസ്താവനയും നടത്തില്ല.. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പല കാര്യങ്ങളും തെറ്റാണ്. വളരെ വ്യക്തിപരമായ കാര്യമാണിത്. 40 വ!ര്‍ഷത്തിലേറെയായി അഭിനയരം?ഗത്തുള്ള മുകേഷേട്ടനെ ഒരു തരത്തിലും അപമാനിക്കാന്‍ താന്‍ ആ?ഗ്രഹിക്കുന്നില്ല. ഒരു കുടുംബത്തിനകത്ത് നടക്കുന്ന കാര്യങ്ങള്‍ ആണിത് ഇതൊക്കെ.




വക്കീല്‍ നോട്ടീസില്‍ പങ്കാളിയുമായി തുട!ര്‍ന്ന് ജീവിക്കാനുള്ള വിശ്വാസം നഷ്ടമായി എന്നുണ്ട്. അതിനെ എങ്ങനെയൊക്കെ വ്യാഖ്യാനിച്ചെടുക്കും എന്നറിയില്ല. സൗഹാ!ര്‍ദ്ദപരമായി പിരിയാനാണ് ശ്രമിക്കുന്നത്. അതിനാല്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള യാതൊരു താത്പര്യവും തനിക്കില്ല. ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളുണ്ട്. !ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ട് എന്നതിനര്‍ത്ഥം അദ്ദേഹം മോശക്കാരനായ ഒരു മനുഷ്യനാണ് എന്നല്ല.

വിശ്വാസക്കുറവ് ഉണ്ടാകുന്നത് പല തരത്തിലാണ്. എന്നാല്‍ ഏത് തരം വിശ്വാസക്കുറവാണ് ദേവികക്ക് ഉള്ളതെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടില്ല.

 



രാഷ്ട്രീയത്തിലേക്ക് വരാനുള്ള തീരുമാനം മുകേഷിന്റെയാണെന്നാണ് ദേവിക പറയുന്നത്. അതിനാല്‍ തന്നെ ഇപ്പോള്‍ വിവാഹമോചനം രാഷ്ട്രീയമായി ഉപയോഗിക്കുമെന്ന് ദേവിക പറഞ്ഞു. അതിനെ നേരിടാന്‍ അദ്ദേഹം തയ്യാറായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ഇതൊരു രാഷ്ട്രീയ വിവാദമായി മാറുന്നതിനോട് എനിക്ക് യോജിപ്പില്ല. അങ്ങനെ ചെയ്യരുത് എന്നാണ് എനിക്ക് പറയാനുള്ളത്. പക്ഷേ ഒരു രാഷ്ട്രീയ നേതാവിന്റെ വിവാഹമോചനം സ്വാഭാവികമായും വിവാദമാകും എന്നതില്‍ സംശയമില്ലെന്ന് ദേവിക പറഞ്ഞു.

ദേവിക ആലോചിച്ചെടുത്ത തീരുമാനമാണിതെന്ന് പറയുന്നു. ഒരു വിവാഹബന്ധം വേര്‍പ്പെടുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ വേദനിപ്പിക്കുന്ന കാര്യമാണിതൊക്കെ. വിവാഹമോചനത്തിലേക്ക് നയിച്ച കാര്യങ്ങളൊന്നും ചര്‍ച്ചയാവാന്‍ ഇടവരരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

 

 



അദ്ദേഹം ഒരു നല്ല ഭര്‍ത്താവായിരുന്നു എന്നു ഞാന്‍ പറയുന്നില്ല. വളരെ പക്വമതിയായ മനുഷ്യനായിരുന്നില്ല അദ്ദേഹം. ദേഷ്യം വന്നാല്‍ സ്വയം നിയന്ത്രണം നഷ്ടമാകുന്ന അവസ്ഥയുണ്ടായിരുന്നു. പക്വതയില്ലാത്ത പെരുമാറ്റം മുകേഷിനെ അപകടത്തില്‍ ചാടിച്ചിട്ടുണ്ടെന്ന് ദേവിക പറഞ്ഞു.

അഭിഭാഷകര്‍ അടക്കമുള്ള ഇടനിലക്കാര്‍ ഇടപെട്ടാണ് ഇപ്പോള്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നത്. രണ്ട് കൂട്ടര്‍ക്കും ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ നടപടികള്‍ പൂര്‍ത്തിയാവണം എന്നാണ് ആഗ്രഹിക്കുന്നത്. ഈ വക്കീല്‍ നോട്ടീസ് പോലും അതിനുള്ള ഒരു കളമൊരുക്കലാണ്. മുകേഷേട്ടനെ വിവരിക്കാന്‍ എനിക്ക് അറിയില്ല. ഇപ്പോള്‍ പ്രചരിക്കുന്ന പോലെ വലിയൊരു വില്ലനൊന്നുമല്ല അദ്ദേഹം. ഇക്കാര്യത്തില്‍ എന്ത് നിലപാട് അദ്ദേഹമെടുക്കും എന്നറിഞ്ഞൂടാ. വിവാഹമോചനം കഴിഞ്ഞാലും ഒരു സുഹൃത്തായി തുടരാനാവണം എന്നാണ് ആഗ്രഹം. അതെങ്കിലും സാധിക്കട്ടെ എന്നാണ് ദേവിക പറയുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (11 minutes ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (35 minutes ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (50 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (2 hours ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (2 hours ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (9 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (10 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (10 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (10 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (11 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (11 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (13 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (13 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (14 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (14 hours ago)

Malayali Vartha Recommends