Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ആറ് മാസങ്ങൾക്ക് മുമ്പ് അമിതമായി ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഗൃഹനാഥൻ ചുറ്റിക കൊണ്ട് ഭാര്യയുടെ തല അടിച്ച് തകർത്ത ശേഷം അടുത്ത മുറിയിൽ തൂങ്ങി മരിച്ച നിലയിൽ; കട്ടിലിനടിയിൽ മലർന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയ സെലിന്റെ തല പൂർണമായും തകർന്ന നിലയിൽ:- മാങ്കുളം ആനക്കുളത്ത് സംഭവിച്ചത് ഇതാണ്

29 JULY 2021 09:30 AM IST
മലയാളി വാര്‍ത്ത

ഭാര്യയെ കൊലചെയ്യപ്പെട്ട നിലയിലും ഭർത്താവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. മാങ്കുളം ആനക്കുളം നെടുമ്പാല പുഴയില്‍ ജോസഫ് മാത്യു(62), ഭാര്യ സെലിന്‍(59) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം നടന്നതെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെയാണ് പൊലീസ് അറിഞ്ഞത്. സെലിനെ കൊലപ്പെടുത്തിയ ശേഷം ജോസഫ് തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആനക്കുളത്തിനു സമീപത്തെ കോഴിയിള ആദിവാസിക്കുടി നിവാസികൾ ജോസഫിനെ അന്വേഷിച്ചു വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ വീടിനുള്ളിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

തലയിൽ ചുറ്റിക കൊണ്ടുള്ള അടിയേറ്റ നിലയിൽ വീടിനുള്ളിലെ കട്ടിലിനടിയിലാണ് സെലിന്റെ മൃതദേഹം കിടന്നിരുന്നത്. ജോസഫിന്റെ മൃതദേഹത്തിനു സമീപത്തു നിന്ന് ചുറ്റിക പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സെലിന്റെ മൃതദേഹത്തിന് 2 ദിവസവും ജോസഫ് മാത്യുവിന്റെ മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമാണ് ഉള്ളത്. ആറ് മാസങ്ങൾക്ക് മുമ്പ് അമിതമായി ഗുളികകൾ കഴിച്ച് ജോസഫ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.


പാലായിലുള്ള മകളുടെ ഭർത്താവ് ഇവരെ വിളിച്ചിരുന്നെങ്കിലും ഫോണിൽ ലഭിച്ചിരുന്നില്ല. കുടുംബശ്രീ പ്രവർത്തകർ ബാങ്ക് ആവശ്യത്തിന് സെലിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. വീടുകളിലും കുടികളിലും എത്തി ജോസഫ് മലഞ്ചരക്ക് സാധനങ്ങൾ വാങ്ങി വിൽപന നടത്തി വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ജോസഫിനെ അന്വേഷിച്ച് ആദിവാസിക്കുടി നിവാസികൾ വീട്ടിലെത്തിയത്.

ഒരു വർഷമായി മാനസിക പിരിമുറക്കത്തിന് ജോസഫ് ചികിത്സയിലായിരുന്നതായും പൊലീസ് പറഞ്ഞു. കൊവിഡ് പിടിമുറുക്കിയതോടെ സാമ്പത്തിക സ്ഥിതി മോശമായി. ഇതോടെ ഇയാള്‍ കടുത്ത മാനസിക അസ്വസ്തയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇതാണ് ഭാര്യയെ കൊന്നശേഷം ജീവനൊടുക്കാന്‍ കാരണമെന്നാണ് സൂചന. ചൊവ്വാഴ്ച ഉച്ചയായിട്ടും വീട് പൂട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

 

മൂന്നാര്‍ ഡിഎസ്പിയുടെ നേതൃത്തില്‍ ഇന്‍ക്വസ്റ്റ് തയ്യറാക്കിയ ശേഷം ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. മരണ കാരണത്തിൽ കൂടുതൽ വ്യക്തത വരുത്താൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കണമെന്ന് പോലീസ് വ്യക്തമാക്കി. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ഇവരുടെ ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്യും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (5 minutes ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (10 minutes ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (16 minutes ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (19 minutes ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (29 minutes ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (33 minutes ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (45 minutes ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (1 hour ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (1 hour ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (1 hour ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (3 hours ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (3 hours ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (10 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (11 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (11 hours ago)

Malayali Vartha Recommends