സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍....

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍. എന്‍ഐഎ കേസില്‍ ജാമ്യം തേടി പ്രതികളായ സ്വപ്‌ന സുരേഷും, സരിത്തും ഉള്‍പ്പടെയുള്ള പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ യു എ പി എ നിലനില്‍ക്കാന്‍ പര്യാപ്തമായ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നും, അതിനാല്‍ ജാമ്യം നല്‍കണമെന്നുമാണ് പ്രതികളുടെ വാദം. എന്നാല്‍ സ്വര്‍ണക്കടത്ത് രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ വരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
നേരത്തെ എന്‍ ഐ എ കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് സ്വപ്‌ന സുരേഷും സരിത്തും ഉള്‍പ്പടെയുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
2020 ജൂലായ് 12നാണ് സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ എന്‍ ഐ എ അറസ്റ്റ് ചെയ്തത്. കസ്റ്റംസും, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നേരത്തെ സ്വപ്‌നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.
"
https://www.facebook.com/Malayalivartha


























