മലപ്പുറത്ത് ബൈക്കപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു; അപകടം വിജയാഹ്ളാദം പങ്കിടാനുള്ള യാത്രക്കിടയിൽ

പ്ലസ് ടു വിദ്യാര്‍ഥി ബൈക്ക് അപകടത്തില്‍ മരിച്ചു. കിഴിശ്ശേരി തവനൂര്‍ കുന്നത്ത് മുഹമ്മദ് ഷഹീന്‍ (19) ആണ് മരണപ്പെട്ടത്. പ്ലസ് ടു വിജയിച്ച ആഹ്ളാദം പങ്കിടാനുള്ള യാത്രക്കിടെ മണ്ണാര്‍ക്കാട് വെച്ചാണ് അപകടം നടന്നിരിക്കുന്നത്. ഒപ്പം സഞ്ചരിച്ച പുളിക്കല്‍ സ്വദേശി സാബിത് പരിക്കേറ്റ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ചികിത്സയിൽ തുടരുകയാണ്.
കുന്നത്ത് വീട്ടില്‍ സലാഹുദ്ദീന്‍ - ജസ്‌റ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷഹീന്‍. മണ്ണാര്‍ക്കാട് വെച്ച് പുലര്‍ച്ചെ 4 മണിക്ക് ബൊളീറോ പിക്കപ്പ് വാനുമായി ഇവര്‍ സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിച്ചു. ചീക്കോട് കെ കെ എം എച്ച് എസ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു.
ഫിദ, റീഥ സഹോദരങ്ങളാണ്. പിതാവ് ബഹ്റൈനിലാണ്. വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ചക്കുങ്ങല്‍ പള്ളിയില്‍ മൃതദേഹം ഖബറടക്കും.
https://www.facebook.com/Malayalivartha





















